0%

Chapter Title : കിനാവ് പോലെ [Fireblade]

Author : Kambikathakal Read All Parts 543
ഇഷ്ടം തുടങ്ങിയതുമുതൽ പ്രാക്ടിസിനു വരുന്ന മറ്റു തെണ്ടികളെല്ലാം ഒരുമാതിരി ആക്കി ആനന്ദിക്കുന്നുണ്ട് , ഇവനാണ് അതിന്റെ സൂത്രധാരൻ ..വൺവേ പ്രണയമാണെങ്കിലും അവരുടെ കളിയാക്കലുകൾ ഉള്ളിൽ ആസ്വദിക്കുന്നതിനു തെറ്റില്ലല്ലോ .. പക്ഷെ ഇപ്പോൾ എന്താണ് സംഭവിച്ചത് ...വെറും കുറച്ചു നിമിഷങ്ങൾ കൊണ്ട് ഭൂമിയിൽ കീഴ്മേൽ മറിഞ്ഞുപോയി , , " ഡാ പോട്ടെ , നീ കരയാതെ വന്നേ " ശബരി എന്നെ കുലുക്കിയുണർത്തി പറഞ്ഞപ്പോഴാണ് ഇപ്പോളും ആ പൂവാകതണലിൽ നിയന്ത്രണമില്ലാതെ ഒഴുകുന്ന കണ്ണീരും നെഞ്ചിൽ ചേർത്തു പിടിച്ചിരിക്കുന്ന അവന്റെ കയ്യുമായി ഞാൻ ഇരിക്കുകയാണെന്ന ബോധം വന്നത് ..എന്നെ ബലമായി പിടിച്ചെഴുന്നേല്പിച്ചു ക്ലാസിനു നേരെ നടക്കുമ്പോൾ ഞാൻ അവനോടു കെഞ്ചി "വീട്ടിൽ പോവാം ,എനിയ്ക്കിന്നു ഇനി ആരെയും ഫേസ് ചെയ്യാൻ വയ്യ ".. മറുത്തൊന്നും പറയാതെ എന്നെ അവിടെത്തന്നെ നിർത്തി ബാഗുകൾ എടുത്തു അവൻ പുറത്തുവന്നു , ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പുറകിൽ കേറ്റി അവൻ മെല്ലെ പോയിക്കൊണ്ടിരുന്നു , ഞാൻ എന്തോ ക്ഷീണിച്ചു അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു പുറത്തു തലചായ്ച്ചു കണ്ണുകൾ അടച്ചു ...നഷ്ടപ്രണയം വൺവേ ആണെങ്കിലും, പരസ്പരം ഉണ്ടെങ്കിലും ആത്മാർത്ഥമായിട്ടാണെങ്കിൽ അത് തീർച്ചയായും നിങ്ങളുടെ ഹൃദയം മുറിച്ചിരിക്കും ..പ്രിയപ്പെട്ടതൊന്നു നഷ്ടപ്പെടുക എന്ന സമയം അതിജീവിക്കുക കഠിനമാണ്..
ഇനി എന്നെ കുറിച്ചൽപ്പം പറയാം ..ഞാൻ മനു , അമ്മയും പെങ്ങളും അടങ്ങുന്ന കുഞ്ഞു കുടുംബം .വളരെ കഷ്ടപാടുകളിലൂടെ ജീവിക്കുന്നു .അമ്മ ഒരു പ്രൈവറ്റ് പ്രീ പ്രൈമറി സ്കൂൾ ടീച്ചറാണ് ,വളരെ തുച്ചമായ ശമ്പളത്തിൽ 3 പേരും കഴിയുന്നതെങ്കിലും ഇതുവരെ പഠിക്കാനല്ലാതെ മറ്റൊന്നിനും അമ്മ സമ്മതിച്ചില്ല , പഠിക്കാൻ

💬 Comments

View all comments