0%

Chapter Title : കിനാവ് പോലെ [Fireblade]

Author : Kambikathakal Read All Parts 246
ചെറിയ കവലയിലെ ആല്മരച്ചോട്ടിൽ എത്തിയപ്പോൾ ശബരി വണ്ടി നിർത്തി എന്റെ നേർക്ക്‌ തിരിഞ്ഞു " ഇത്തിരി സമയം ഇവിടിരുന്നു പോയാൽ പോരെ ?? ഞാൻ സമ്മതം കാണിച്ചൊന്നു മൂളി . വെയിൽ ആറിത്തുടങ്ങി ,ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോളും ഞാനെന്റെ ആലോചനകളിൽ നിന്നും മുക്തനായിരുന്നില്ല .കുറച്ചു സമയം എന്നെ ശല്യപ്പെടുത്താതെ നിന്ന ശബരി സഹികെട്ട് എന്റെ മുഖം അവന്റെ നേർക്ക്‌ തിരിച്ചുപിടിച്ചു ."നിന്റെ പ്ലാനെന്താടാ പന്നീ , ഇന്നുവരെ നീ പ്രേമിച്ചിരുന്നെന്നു പോലും അറിയാത്ത ഒരുത്തി നിന്നോട് പിന്നാലെ നടക്കരുതെന്നു പറഞ്ഞതുകൊണ്ട് നിന്റെ ഇനിയുള്ള ജീവിതം ഇങ്ങനെ മണ്ടനായി ജീവിക്കാനാണോ ....?
അങ്ങനെയാണെങ്കിൽ എന്റെ തനി കൊണം നീ അറിയും ".അവന്റെ മുഖം കണ്ടപ്പോൾ എന്തെങ്കിലും ചെയ്യുമെന്നു എനിക്കും തോന്നി .ഞാൻ മെല്ലെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു ." ഡാ ...ഒരാളോട് ഇഷ്ടം തോന്നുമ്പോൾ നമുക്ക് ഓർക്കാൻ പോലും സാധിക്കാത്ത ഒരുകാര്യം ഇതെങ്ങാനും പൊളിഞ്ഞാൽ എങ്ങനെ ഫേസ് ചെയ്യും എന്നുള്ളതായിരിക്കും, അതുകൊണ്ടുതന്നെയാണ് പലരും സ്വന്തം ഇഷ്ടം തുറന്നുപറയാന്പോലും മടിക്കുന്നത്.അറിയാതെ ആണെങ്കിലും അവളെന്റെയാണെന്നു ചിന്തിക്കുന്ന ആ നിമിഷം , മാറി നിന്നാണെങ്കിലും അവളുടെ പുഞ്ചിരികളും കളി ചിരികളും കാണുമ്പോളും നമുക്ക് തോന്നുന്ന ഒരു ഫീലുണ്ട് , ആ ഫീലിന് നമുക്ക് അവളെ സ്നേഹിക്കാൻ അർഹതിയില്ലെന്നോ അവൾ എന്നെങ്കിലും അറിഞ്ഞാൽ പുച്ഛത്തോടെ ദേഷ്യപ്പെടും എന്നോ ചിന്തിക്കാൻ തോന്നിക്കില്ല .മറിച്ചു എന്നെങ്കിലും ആ പുഞ്ചിരി നമുക്ക് സ്വന്തമാകും എന്നുള്ള വിശ്വാസമാണ് നൽകുക" .ഇത്രയും പറഞ്ഞപ്പോളേക്കും എന്റെ ശബ്ദം ഇടറി, കണ്ണുകൾ തുളുമ്പി, നോട്ടം മാറ്റി ഞാൻ ചക്രവാളത്തിലേക്ക് മയങ്ങുന്ന സൂര്യനെ നോക്കി .ഈ ആല്മരത്തിനടുത് തന്നെ അമ്പലമുണ്ട് ,കൃഷ്ണന്റെ പ്രതിഷ്ഠയാണ് അവിടെ .ആളുകൾ തൊഴാനായി എത്തിത്തുടങ്ങിയിട്ടുണ്ട് . ശബരി മെല്ലെ എഴുന്നേറ്റു താഴെ കിടന്ന ആലില എടുത്തു കയ്യിൽ വെച്ചു എന്നോട് പറഞ്ഞു " പണ്ട് നമ്മൾ കുഞ്ഞായിരിക്കുമ്പോൾ പറഞ്ഞു കേട്ടിരുന്ന ഒരു കാര്യമുണ്ട് ,ആലില 7 തവണ നെടുകെ പിളർന്നാൽ അതിനുള്ളിൽ കുഞ്ഞുകൃഷ്ണൻ മറ്റൊരു ആലിലയിൽ കിടന്നുറങ്ങുന്നത് കാണാമെന്നു ,ഓർക്കുന്നുണ്ടോ നീ .?? അവൻ വിഷയം മാറ്റാൻ ശ്രമിക്കുകയാണ് , പാവം ..

💬 Comments

View all comments