0%

Chapter Title : കിനാവ് പോലെ [Fireblade]

Author : Kambikathakal Read All Parts 248
ഞാൻ മിണ്ടാത്തത് കണ്ടപ്പോൾ അവൻ തുടർന്നു " എടാ ,ആ കഥകളൊക്കെ നമ്മൾ ചിലപ്പോളെങ്കിലും വിശ്വസിച്ചിരുന്നില്ലേ ,മയിൽ‌പ്പീലി നോട്ട് ബുക്കിൽ വെളിച്ചം കാണാതെ വെച്ചാൽ പ്രസവിക്കും എന്നതും അതുപോലൊരു കഥയാണ് ,ആരുടെയൊക്കെയോ ഭാവനകളിൽ വിരിഞ്ഞ നടക്കാത്ത ആഗ്രഹങ്ങൾ ,നീ ഇതുവരെ ചിന്തിച്ചിരുന്നതും നീയിപ്പോൾ ജീവിക്കുന്നതും ഏതോ ഭാവനയിൽ ആണെന്നാണ് എനിക്ക് തോന്നുന്നത് , നിന്റെ പ്രണയം ഒരു തെറ്റല്ല ,പക്ഷെ ഇന്നു സംഭവിച്ച കാര്യം നീ അംഗീകരിച്ചേ മതിയാകൂ ,പിന്നെ എല്ലാവരും പറയുന്ന വേറൊരു കാര്യമുണ്ട് ഓരോ അരിമണിയുടെയും മുകളിൽ അത് ഭക്ഷിക്കേണ്ടവന്റെ പേരെഴുതിയാണ് ഈ ലോകം സൃഷ്ടിച്ചവൻ ഭൂമിയിലേക്ക് അയക്കുന്നതെന്നു , അപ്പൊ നിനക്കുള്ളതു നിന്നിലേക്ക്‌ വന്നു ചേരും. അതുകൊണ്ട് മോനിപ്പോ ചെയ്യേണ്ടത് വീട്ടിൽ ചെന്നു കേറുമ്പോളേക്കും ഈ മൂഡൊക്കെ മാറ്റണം . എന്നിട്ട് ഇന്നു രാത്രി എങ്ങനെ മാറ്റാമോ അങ്ങനെ അതിപ്പോ കരഞ്ഞാണോ ഉറങ്ങാതിരുന്നാണോ എന്താണേലും നാളെ ആവുമ്പോളേക്കും ഈ കാര്യം മറന്നേക്കണം ,അത്രോള്ളു ". അവൻ നോക്കിയപ്പോൾ ഞാൻ സമ്മതത്തിൽ തലയാട്ടി .വീട്ടിലെത്തി ഇറങ്ങുമ്പോളും ഞാൻ ആലോചന വിട്ടിരുന്നില്ല ," ഡാ ഞാൻ ഇപ്പൊ മേമയുടെ വീട്ടിലൊന്നു പോവും ,അഞ്ചു കൂടെയുണ്ട്, നീ ബോർ അടിക്കല്ലെട്ടോ , ഞാൻ പെട്ടെന്ന് പോയി വരാം എന്നിട്ട് നമുക്ക് പുറത്തൊന്നു പോവാനുണ്ട് " അവൻ പറഞ്ഞു ,എന്നെ ഒറ്റക്കാക്കാനുള്ള വിഷമം അവന്റെ മുഖത്ത് കണ്ടു.അവനോടൊന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല . വീട്ടിൽ കേറി റൂമിലേക്ക്‌ നടന്നു .
ക്ഷീണം കണ്ണുകളിലേക്ക് ചേക്കേറി , കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു .എല്ലാം ശെരിയാണെങ്കിലും എന്തോ ഒന്ന് ഹൃദയത്തിനെ ചുട്ടുപൊള്ളിക്കുന്നു .എന്റെ ഹൃദയമിടിപ്പ് പോലും എനിക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കാത്ത വിധത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നു .നഷ്ടബോധം പൂര്ണമായും കീഴടക്കി.അമ്മയുടെ ചായകുടിക്കാനുള്ള വിളി കേട്ടെങ്കിലും എണീക്കാൻ തോന്നിയില്ല .കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ അമ്മ വന്നു ചീത്തപറയാൻ തുടങ്ങി " ഒന്ന് പോയി മേല് കഴുകിക്കൂടെ ,കളിയും കഴിഞ്ഞു വിയർപ്പു പോലും കളയില്ല ..ഇവനൊക്കെ ഇനി എന്നാണാവോ നന്നാവാൻ പോവുന്നത് ,ഇത്രേം ബുദ്ധിമുട്ടി കളിക്കണ്ട ആവശ്യമെന്താ .. മര്യാദക്ക് എണീച്ചു പോയില്ലെങ്കിൽ ചവിട്ടി

💬 Comments

View all comments