Chapter Title : കിനാവ് പോലെ [Fireblade]
, ഞാൻ പെട്ടെന്ന് പോയി വരാം എന്നിട്ട് നമുക്ക് പുറത്തൊന്നു പോവാനുണ്ട് " അവൻ പറഞ്ഞു ,എന്നെ ഒറ്റക്കാക്കാനുള്ള വിഷമം അവന്റെ മുഖത്ത് കണ്ടു.അവനോടൊന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല . വീട്ടിൽ കേറി റൂമിലേക്ക് നടന്നു .
ക്ഷീണം കണ്ണുകളിലേക്ക് ചേക്കേറി , കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു .എല്ലാം ശെരിയാണെങ്കിലും എന്തോ ഒന്ന് ഹൃദയത്തിനെ ചുട്ടുപൊള്ളിക്കുന്നു .എന്റെ ഹൃദയമിടിപ്പ് പോലും എനിക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കാത്ത വിധത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നു .നഷ്ടബോധം പൂര്ണമായും കീഴടക്കി.അമ്മയുടെ ചായകുടിക്കാനുള്ള വിളി കേട്ടെങ്കിലും എണീക്കാൻ തോന്നിയില്ല .കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ അമ്മ വന്നു ചീത്തപറയാൻ തുടങ്ങി " ഒന്ന് പോയി മേല് കഴുകിക്കൂടെ ,കളിയും കഴിഞ്ഞു വിയർപ്പു പോലും കളയില്ല ..ഇവനൊക്കെ ഇനി എന്നാണാവോ നന്നാവാൻ പോവുന്നത് ,ഇത്രേം ബുദ്ധിമുട്ടി കളിക്കണ്ട ആവശ്യമെന്താ ..
മര്യാദക്ക് എണീച്ചു പോയില്ലെങ്കിൽ ചവിട്ടി മറച്ചിടും ഞാൻ ".മെല്ലെ എണീറ്റു പോയി ചായ കുടിച്ചെന്നു വരുത്തി തിരിഞ്ഞു നടന്നു ,സാധാരണ കഴിക്കാനുള്ള സാധനങ്ങൾ മൂക്കുമുട്ടെ തട്ടുന്ന ഞാൻ ഇന്നത് നോക്കുക കൂടി ചെയ്യഞ്ഞത് അമ്മയെ അത്ഭുതപ്പെടുത്തിയെന്നു തോന്നുന്നു അതിനും ചീത്തകേട്ടപ്പോൾ എനിക്കെന്തോ തല പെരുത്തു , "നിങ്ങളൊന്നും മിണ്ടാതിരിക്കുന്നുണ്ടോ , ഒരു സമാധാനം തരാതെ എന്തെങ്കിലും പറഞ്ഞോളും ,ഈ പിന്നാലെ നടന്നു ഓരോന്ന് ചെയ്യിക്കാൻ ഞാനെന്താ ഇള്ളക്കുട്ടിയാണോ ...
അതോ ഞാൻ ഇനി എങ്ങോട്ടേലും ഇറങ്ങിപ്പോണോ ..? എനിക്ക് എല്ലാം കൂടെ മടുത്തു ,കോപ്പ് ..." ഞാൻ അലറിക്കൊണ്ട് റൂമിന്റെ വാതിൽ ആഞ്ഞടച്ചു.. ഒന്നിനും കൊള്ളാത്തവൻ ആണെന്നൊരു പ്രതീതി എന്റെയുള്ളിൽ നുരഞ്ഞുപൊന്തി .ദേഷ്യമാണോ സങ്കടമാണോ
💬 Comments
View all comments