Chapter Title : കിന്നാരം ചൊല്ലിച്ചൊല്ലി പാല് പോയതറിഞ്ഞില്ല [Deepak]
ബ്രിട്ടനിലേക്ക് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
മാതാപിതാക്കൾ ഒറ്റമോളായ മേഴ്സിക്ക് വേണ്ടി അവരുടെ സ്വത്തുക്കൾ മുഴുവൻ എഴുതി കൊടുത്തു.
മകൾ ഭർത്താവിനെ ഉപേക്ഷിച്ചപ്പോൾ ആ മാതാപിതാക്കൾ ഏറെ വേദനിച്ചു.
കാരണം അതുപോലൊരു ഭർത്താവിനെ അവൾക്ക് ഒരിക്കലും കിട്ടില്ല എന്ന് ആ മാതാപിതാക്കൾക്ക് അറിയാമായിരുന്നു.
ആ വേദനയാണ് അവരെ കുഴിമാടത്തിൽ എത്തിച്ചത്.
പക്ഷേ മേഴ്സിക്ക് അതൊന്നും ഒരു നൊമ്പരം ആയിരുന്നില്ല.
ആത്മവിശ്വാസം അവളെ വല്ലാതെ വഴിതെറ്റിച്ചു.
സമയം 8 കഴിഞ്ഞു.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് വാതിലിൽ ഒരു മുട്ടുകേണ്ടത്.
അവർ കൈ കഴുകിയിട്ട് വാതിൽ തുറന്നു.
ഇടയ്ക്കിടെ വീട്ടിലെ ചില്ലറ ജോലിയൊക്കെ ചെയ്യുന്ന ബംഗാളിയായിരുന്നു അത്.
: ചേച്ചി ഒരു ജോലിക്കാരനെ വേണമെന്ന് പറഞ്ഞില്ലേ. അവൻ വന്നിട്ടുണ്ട്.
: എവിടെ?
: റോഡിൽ നിൽക്കുന്നു ഞാൻ വിളിക്കാം.
"അനു അന്തർ ആവോ ഭായി."
ബംഗാളി ഗേറ്റിനടുത്തേക്ക് നോക്കി നീട്ടി വിളിച്ചു.
നിക്കറും ടീഷർട്ടും ഇട്ട ഒരു പയ്യൻ അകത്തേക്ക് വന്നു.
അവൻ ഗേറ്റ് കടന്നപ്പോൾ മേഴ്സി ബംഗാളി പയ്യനോട് ചോദിച്ചു.
: ഇവൻ മലയാളിയാണോ.
: അതേ മാഡം മലയാളിയാണ്.
അനു അടുത്ത് വന്ന് മേഴ്സിയെ നോക്കി ചിരിച്ചു.
: ഗുഡ്മോണിങ്.
: ഗുഡ്മോണിങ് നിന്റെ പേരെന്താ.
: അനു, അനുരാഗ് മാധവൻ എന്നാണ് മൊത്തം പേര്.
അനുവിനെ മേഴ്സിക്ക് നന്നായി ഇഷ്ടപ്പെട്ടു.
അവന്റെ സുന്ദരമായ മുഖവും ഉരുണ്ട കണ്ണുകളും തടിച്ച ചുണ്ടുകളും ഒക്കെ മേഴ്സിക്ക് വളരെയേറെ സുഖം പകരുന്നത് പോലെ തോന്നി.
: നീ എന്തു വരെ പഠിച്ചു.
: പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. തോറ്റുപോയി. പിന്നെ
💬 Comments
View all comments