0%

Chapter Title : കിട്ടപുരാണം രണ്ടാം സർഗ്ഗം [ഋഷി]

Author : ഋഷി Read All Parts 1.6K
ഒണ്ടായപ്പോ അവനെ ഇത്ത പറഞ്ഞുവിട്ടു. സ്വഭാവം അറിയാവുന്നതോണ്ട് ആരുമങ്ങോട്ട് കഴുത്തു വെച്ചുകൊടുക്കത്തില്ല. ആഹാ! കിട്ടൻ ചിരിച്ചു. അപ്പോ എന്റെ പിടലി കോഴീനെപ്പോലെ ഇത്ത പിടിച്ചു തിരിച്ചോട്ടേന്ന്! പോടാ. എടാ പ്ലീസ്! ഫിറോസ് സീരിയസ്സായി കിട്ടന്റെ നേർക്കു തിരിഞ്ഞു. കടല പുഴുങ്ങിയത് വായിലോട്ടിട്ട് ആസ്വദിച്ചു ചവച്ചിറക്കി, റമ്മിന്റെ ഗ്ലാസുപൊക്കി ആഞ്ഞൊന്നു വലിച്ചിട്ട് അവൻ ചിറി തുടച്ചു. എനിക്കു തിരികെ പോവാൻ  ഇനി ഒരാഴ്ച്ചകാണും. അതിനിടെയെങ്ങാനും ഇത്ത വീട്ടീ വന്നു നിന്നാപ്പിന്നെ ബാക്കിദിവസം പോക്കാടാ. തന്നേമല്ല ഞാൻ പോയാലും ഇത്ത പോവണംന്നില്ല. നീയെന്റെ പാവം ഉമ്മേനെ ഒന്നോർക്കടാ. ഒന്നൂല്ലേലും കൊറേ പത്തിരീം, കോഴീം, ബീഫും, ബിരിയാണീമൊക്കെ അവരു വെളമ്പിത്തന്നിട്ടില്ലേടാ! ഫിറോസിനറിയാരുന്നു, സെന്റി വർത്താനം കിട്ടന്റെയൊരു വീക്ക് പോയന്റാണെന്ന്... വിചാരിച്ചത് പോലെ നമ്മടെ കഥാപുരുഷൻ അയഞ്ഞു.
ആ ശരി. മൂന്നാലീസം കൊറച്ചു പണിയൊണ്ടടാ. അതു കഴിഞ്ഞങ്ങു ചെന്നോളാം. ശരീടാ! ഇപ്പഴേ ഇത്തയെ വിളിച്ചേക്കാം. വെളുക്കെച്ചിരിച്ചോണ്ട് ഫിറോസ് പറഞ്ഞു. എടേ! എവനൊന്നൂടെ വീത്തടേ! കിട്ടന്റെ ഗ്ലാസു ചൂണ്ടിക്കാട്ടി കൗണ്ടറിലെ ചെക്കനോടു പറഞ്ഞിട്ട് മൊബൈലും കൊണ്ടവൻ ബാറിനു വെളിയിലേക്കു നടന്നു. കിട്ടൻ കാലത്തെണീറ്റ് അമ്മയനത്തിയിട്ട കരുപ്പട്ടി ചേർത്ത കട്ടൻ ചൂടാക്കി രണ്ടു ഗ്ലാസകത്താക്കി. തല നേരെയായി. തണുത്ത വെള്ളത്തിൽ ഒരു കുളിയും പാസ്സാക്കിയപ്പോൾ മൊത്തം ഉഷാറായി. മതിലു ചാടിയപ്പോൾ അമ്മായീടെ വേലക്കാരി വന്നിട്ടുണ്ട്. പിന്നെ സാറുമുണ്ട്. പൂത്തുലഞ്ഞു നിന്ന ചിരിക്കുന്ന അമ്മായീയോടു രണ്ടു വാക്കുകൾ പറഞ്ഞു ഭാവി വാഗ്ദാനങ്ങൾ മൗനമായി പരസ്പരം കൈമാറിയിട്ട് അവൻ തിരിച്ചു മതിലു ചാടി. വെശക്കുന്നുണ്ടായിരുന്നെങ്കിലും പണിയാദ്യം തുടങ്ങാമെന്നു കരുതി ചെക്കനെ പൊക്കി ചേച്ചീടെ വാടകയ്ക്കു കൊടുക്കുന്ന വീട്ടിലിറക്കിയിട്ട് തമിഴ്സെൽവിയുടെ

💬 Comments

View all comments