Chapter Title : കിട്ടുവോ? 2 [William Dickens]
ചേച്ചിയും ഇത്തയും ഒരുമിച്ചു ഇറങ്ങി പോയി.. ഞാനും ടീച്ചറും സാവധാനം ഇറങ്ങി.. വെള്ളച്ചാട്ടത്തിനടുത്തെത്തി.. ഞാൻ ടീച്ചറിന്റെ കയ്യിൽ മുറുകെ പിടിച്ചു, ടീച്ചറും എന്നെ നല്ലതുപോലെ മുറുകെ പിടിച്ചു ഞങ്ങൾ ആ വെള്ളത്തിലേക്കിറങ്ങി..
നല്ല തണുപ്പുള്ള വെള്ളം.. അതിന്റെ കുളിർ എന്റെ കാൽപാദത്തിൽ നിന്നും മുകളിലേക്ക് അടിച്ചു കേറുമ്പോളും ടീച്ചറുടെ ദേഹത്തിന്റെ ചൂട് എന്റെ കൈകളിൽ അറിയാമായിരുന്നു.... അവിടെയും കുറെ നേരം കറങ്ങി നടന്ന ശേഷം തിരിച്ചുള്ള യാത്ര തുടങ്ങി..
ഒരുപാട് നടന്നതിന്റെ ഷീനത്താൽ ആകാം വണ്ടി എടുത്ത് കുറച്ചു കഴിഞ്ഞപ്പോളേക്കും ചേച്ചിയും ഇത്തയും ഉറക്കത്തിലേക്ക് വഴുതി വീണു..
ഞാൻ ഡ്രൈവ് ചെയ്യുന്നു ടീച്ചർ ഫ്രണ്ട് സീറ്റിൽ ഇരുന്നു ഞങ്ങൾ ഓരോന്ന് സംസാരിച്ചു പതിയെ യാത്ര തുടർന്നു..
ഇടയ്ക്കെപ്പോളോ ടീച്ചറുടെ കൈ അവരുടെ കാലിന് മുകളിൽ നിന്നും ഞാൻ എടുത്തു മാറ്റി എന്റെ കൈക്കുള്ളിലാക്കി ചേർത്ത പിടിച്ചു... പുറവിലുള്ളവർ കാണുമോ എന്നുള്ള ടെൻഷൻ ഉള്ളതുകൊണ്ടാകാം ടീച്ചർ ഇടയ്ക്ക് കൈ മാറ്റാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ഞാൻ ആ കൈകൾ എന്റെ കയ്യിൽ കോർത്തു പിടിച്ചിരുന്നു..... അങ്ങനെ കുറെ നേരം പോയി ഞങ്ങൾ ചായ കുടിക്കാനിറങ്ങി.. അപ്പോൾ എനിക്കൊരു കാൾ വന്നു.. രാഹുൽ ആയിരുന്നു..
ഞാൻ : hello പറയടാ..
രാഹുൽ : എവിടാ മാൻ..
ഞാൻ : വരുന്നേ ഉള്ളു.. എന്ന പറ്റി
രാഹുൽ : ഒന്നൂല്ല വെറുതെ..
ഞാൻ : മ്മ് മ്മ്മ്.. എന്താണെന്ന് എനിക്ക് മനസ്സിലായി.. അവരൊക്കെ എവിടെ
രാഹുൽ : അജു ഉണ്ട്..ദീപു അവന്റെ ചേട്ടത്തിടെ വീട്ടിൽ പോയി
ഞാൻ : മ്മ്.. എന്നാ ok..
💬 Comments
View all comments