0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

ടീച്ചർ താഴേക്ക് ഇറങ്ങി വന്നു നല്ലൊരു പുഞ്ചിരി സമ്മാനിച്ചു.. എന്റെ കയ്യിൽ നിന്നും ബോക്സ്‌ വാങ്ങി ക്യാഷ് കടയിലേക്ക് g pay ചെയ്തു എന്ന് പറഞ്ഞു സ്ക്രീന്ഷോട് കാണിച്ചു..

ഞാൻ : ഓക്കേ ടീച്ചർ.. ഞാൻ എങ്കിൽ ഇറങ്ങിക്കോട്ടെ

ടീച്ചർ : ഓക്കേ നോക്കി പോ..

അതെ ശ്യാം എന്നാണല്ലേ തന്റെ പേര്

ഞാൻ : അതെ, എങ്ങനെ അറിയാം?

ടീച്ചർ : എന്റെ അനിയത്തി താൻ പഠിച്ച കോളേജിൽ ഇപ്പോൾ പിജി ചെയ്യുന്നുണ്ട് അവളുടെ കൈലെ ഒരു മാഗസിനിൽ തന്റെ ഒരു കഥ വായിച്ചു.. പിന്നെ അവൾ പറഞ്ഞു തന്റെ പ്രെസംഘത്തെ പറ്റിയും

( ഞാൻ കോളേജിൽ ഒരു പ്രെസംഗമത്സരത്തിൽ ഉണ്ടായിരുന്നു, നാക്കിന് നീളം ഉണ്ടായൊണ്ട് ഞാൻ അതിൽ നല്ലതുപോലെ ഷൈൻ ചെയ്തു ).

ഞാൻ : അത് മുന്നേ ആണ് ടീച്ചറെ

ടീച്ചർ : താൻ നന്നായി എഴുതുന്നുണ്ട്. അത് continue ചെയ്യണം.. കേട്ടോ

ഞാൻ : ഇപ്പോൾ ആ ടച്ച്‌ വിട്ടു

ടീച്ചർ : നമ്മുടെ ഉള്ളിലുള്ള കഴിവുകൾ ഒരിക്കലും മാഞ്ഞുപോകില്ല ശ്യാം.. അതുകൊണ്ട് ഇനിയും എഴുതണം..

ദൈവം അനുഗ്രഹിക്കട്ടെ

ഞാൻ : ശെരി ടീച്ചർ

ഞാൻ അവിടെ നിന്നും തിരിച്ചു കടയിൽ കയറി.. പിന്നെ വീട്ടിലേക്ക് പോയി

എന്നത്തേയും പോലെ വൈകിട്ട് ജിമ്മിൽ പോയി.. ടീച്ചറെ കണ്ടു നല്ലതുപോലെ ചിരിച്ചുകൊണ്ട് ഗുഡ് ഈവെനിംഗ് ശ്യാം എന്ന് പറഞ്ഞു

ഇത് കേട്ട അജു ഒന്ന് അമ്പരന്ന്.. ഇവിടെ വരെ ഒക്കെ ആയോ എന്നവൻ ആലോചിച്ചു

അന്ന് വൈകിട്ട് ഇറങ്ങാൻ നേരം ഞാൻ ടീച്ചറിനെ

💬 Comments

View all comments