Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 1 [ഒലിവർ]
മിക്കപ്പോഴും പോവാറുള്ളതെങ്കിലും അന്നൊരു ചെയ്ഞ്ച് ആയിക്കോട്ടേന്ന് ജിനു കരുതി. അതിന്റെ ഡൈനിംഗ് എരിയ തികച്ചും കമനീയമായിരുന്നു. ചുവന്ന ചെക്ക് നിറത്തിലുള്ള വിരികൾകൊണ്ട് മേശകളും കസേരയും അലങ്കരിച്ചിരുന്നു. ഓരോ മേശയുടേയും നടുക്ക് കത്തിച്ചുവെച്ചിരിക്കുന്ന ചുവന്ന മെഴുകുതിരിയും ഓരോ വൈൻ ബോട്ടിലുകളും. റസ്റ്റോറന്റില്‍ ഒരു വയലിനിസ്റ്റ് വയലിൻ വായിക്കുന്നുണ്ടായിരുന്നു. അതിൽനിന്ന് ഒഴുകുന്ന പ്രണയാദ്രരാഗങ്ങൾ ഡൈനിംഗ് എരിയയാകെ ഒരു റൊമാന്റിക് മൂഡ് സൃഷ്ടിച്ചിരുന്നു.
https://imgur.com/gallery/YMvMjku
ഇറ്റാലിയന്‍ ക്ലാസിക്ക് പാസ്തകളിൽ ഒന്നായിരുന്നു അവർ ഓർഡർ ചെയ്തത്. വേറിട്ട അനുഭവത്തിനായുള്ള ആ നീക്കം ഉചിതമായി. ഡിന്നർ വളരെ ഹൃദ്യമായിരുന്നു. സെലീന അവനെ അന്നാദ്യമായി രണ്ടു ഗ്ലാസ് വോട്ക കുടിക്കാൻ അനുവദിച്ചു. അവനൊരു ഒത്ത ആണായെന്ന് അവനുതന്നെ തോന്നണം. പിന്നെ അവന്റെ കോൺഫിഡൻസ് ഉയർത്തിക്കൊണ്ടു വരണം. അതായിരുന്നു അവളുടെ ലക്ഷ്യം.
സെലീന അവനേക്കാളും രണ്ടു ഗ്ലാസ് വോഡ്ക കൂടുതല്‍ അകത്താക്കി. ഫിലിപ്പ് നിർബന്ധിച്ചാൽ വീട്ടിൽവച്ചു മാത്രം ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കുമെന്നതൊഴിച്ചാൽ ആദ്യമായിട്ടാണ് സെലീന ഇത്രയും അളവിൽ മദ്യം കുടിക്കുന്നത്. ആദ്യം തലയ്ക്കൊരു ചെറിയ പെരുപ്പ് പോലൊക്കെ തോന്നിയെങ്കിലും ക്രമേണ അവൾക്കൊരു ഉഷാറും രസവുമൊക്കെ തോന്നി.
ജിനുവിന് അവന്റെ ആന്റിയോട് സംസാരിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. കുടിച്ച മദ്യം അവന്റെ സങ്കോചത്തേയും നാവിടർച്ചയേയുമൊക്കെ പമ്പകടത്തി. അല്ലെങ്കില്‍തന്നെയും ഇത് യഥാര്‍ത്ഥത്തിലുള്ള ഒരു ഡേറ്റൊന്നുമല്ലല്ലൊ. അവനോർത്തു. അവരന്ന് ഒത്തിരി സംസാരിച്ചു. ജിനുവിന്റെ പുതിയ കോളേജിനെപ്പറ്റി… കൂട്ടുകാരെപ്പറ്റി… ആന്റിയുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി... സംഗീതവും സിനിമകളും വരെ അവരുടെ സംസാരവിഷയങ്ങളായി. ഒരു യഥാര്‍ത്ഥ ഡേറ്റിംഗിൽ ഒരു സ്ത്രീയും പുരുഷനും എന്തൊക്കെ സംസാരിക്കുമോ അതൊക്കെ തന്നെ അവർ സംസാരിച്ചു. സംസാരത്തിന്റെ ചില വേളകളില്‍
💬 Comments
View all comments