Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 1 [ഒലിവർ]
മരിക്കുമെന്നുണ്ടായിരുന്നു.
അത് അച്ചട്ടായല്ലോ എന്ന തരത്തിലുള്ള സംസാരം നാട്ടുകാരിൽ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ ആന്റിയാകെ ഡൗണായി. നമുക്ക് തിരിച്ചു പോകാം ആന്റീന്ന് ഞാനാണ് പറഞ്ഞത്. അതുകൊണ്ട് ചടങ്ങ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേ ഞങ്ങളിങ്ങ് ന്യൂസ്‌ലാന്‍ഡിലേക്ക് പറന്നു.
അവിടെ എത്തിയത്തോടെ ആന്റി കുറച്ചൊന്ന് നോർമലായി. എങ്കിലും ആ ദുരന്തം ഞങ്ങളിരുവരുടെയും ജീവിതം അപ്പാടെ മാറ്റിമറിച്ചിരുന്നു. അങ്കിൾ പോയതോടെ വരുമാനം നിലച്ചിരുന്നല്ലോ. ഞങ്ങളുടെ വലിയ വീട് വിറ്റ് ചെറിയൊരു വാടകവീട്ടിലേക്ക് മാറാനെടുത്ത തീരുമാനം ആന്റിയുടേതായിരുന്നു. എന്റെ പഠനാവശ്യങ്ങള്‍ക്കും വീട്ടുചിലവുകള്‍ക്കും മറ്റും സെലീനാന്റി ജോലിക്ക് പോയിത്തുടങ്ങി.
അങ്കിള്‍ ജീവിച്ചിരുന്നപ്പോള്‍ വീട്ടുകാര്യങ്ങള്‍ മാത്രം നോക്കി ഒതുങ്ങിജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു ഉത്തമ കുടുംബിനിയായിരുന്നു അവർ. സമയം ധാരാളമുണ്ടായിരുന്നിട്ടുകൂടി പാര്‍ട്ടികളിലോ പബ്ബുകളിലോ പോയി കൂത്താടുന്ന ചില കൊച്ചമ്മമാരുടെ യാതൊരുവിധ സ്വഭാവവും അവര്‍ക്കുണ്ടായിരുന്നില്ല. എന്നും മലയാളിത്തം മനസ്സില്‍ സൂക്ഷിക്കുന്ന...
ഒതുങ്ങി ജീവിക്കാനിഷ്ടപ്പെട്ടിരുന്ന... സാധുസ്ത്രീയായിരുന്നു അവര്‍. എന്നാല്‍ ഈ രണ്ടുവര്‍ഷം കൊണ്ട് ആന്റിയ്ക്ക് വന്ന ബോള്‍ഡ്നെസ്സും പക്വതയും എന്നെ അത്ഭുതപ്പെടുത്തി. ജന്മസിദ്ധമായ മിടുക്കുകൊണ്ട് അവര്‍ ജോലിയില്‍ ഉയര്‍ന്നുവന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലും ക്രിപ്റ്റോയിലും ബുദ്ധിപൂര്‍വ്വം പണമിറക്കിയ അവര്‍ നൂറുമേനി ലാഭം കൊയ്ത്തു. അങ്ങനെ അവര്‍ ഞങ്ങള്‍ക്കുവേണ്ടി ഒരു കൊച്ചു വീടു വാങ്ങി. പഴയത്തിന്റെ അത്രയും വലുതൊന്നുമല്ല.
എങ്കിലും ആവശ്യത്തിന് സൗകര്യമൊക്കെയുള്ള ഒരു കൊച്ചുവീട്. ആന്റിയുടെ സാമാന്യം നല്ല ജോലിയും ഷെയര്‍മാര്‍ക്കറ്റും തെറ്റില്ലാത്ത വരുമാനം ഞങ്ങള്‍ക്ക് കൊണ്ടുവന്നപ്പോള്‍ ഇടയ്ക്കിടെയുള്ള ഔട്ടിങ്ങും ഷോപ്പിംഗും ഒക്കെയായി ജീവിതത്തില്‍ വീണ്ടും സന്തോഷം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
അങ്കിളിന്റെ അപകടമരണത്തിനു ശേഷമുള്ള രണ്ടു വര്‍ഷം കൊണ്ട് സാമ്പത്തികമായി ഞങ്ങള്‍ കരകയറിയെങ്കിലും മാനസ്സികമായി നീറിനീറി ജീവിക്കുകയായിരുന്നു. അങ്കിളിന്റെ
💬 Comments
View all comments