Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 1 [ഒലിവർ]
ഓര്‍മ്മകള്‍ ഓരോ ദിവസവും അലട്ടിക്കൊണ്ടിരുന്നു. എന്റെ മമ്മി എന്റെ ജനനത്തോടെ മരിച്ചതാണ്. എനിക്ക് 4 വയസുള്ളപ്പോള്‍ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് എന്റെ സെലീനാന്റി വന്നു. അന്നുമുതല്‍ ആന്റിയായിരുന്നു എനിക്ക് മമ്മി.
എന്നെ കുളിപ്പിക്കുന്നതും ചോറുവാരി തരുന്നതും കളിപ്പിക്കുന്നതുമൊക്കെ ആന്റിയായിരുന്നു. അമ്മയില്ലാത്തതിന്റെ വിഷമം ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല എന്നുവേണം പറയാന്‍. പപ്പായ്ക്കും അങ്കിളിനും ആന്റി വന്നത് ഒരാശ്വാസമായി. ഞാന്‍ തന്നത്താന്‍ കാര്യങ്ങള്‍ ചെയ്യുന്ന പ്രായമായപ്പോള്‍ ഏറെ വൈകാതെ ആന്റിയും ഓക്ലന്‍ഡില്‍ അങ്കിളിന്റെ അടുത്തേക്ക് പോയി. അന്നത്തെ ഞങ്ങളുടെ വേര്‍പിരിയല്‍ ഓർക്കുമ്പോൾ ചങ്ക് പൊള്ളും. ആന്റിയുടെ കരഞ്ഞുകലങ്ങിയ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്.
അവര്‍ പോയി ഏറെനാള്‍ കഴിയുന്നതിനു മുന്‍പേ വിധി എന്നോട് വീണ്ടും ക്രൂരത കാണിച്ചു. ഒരു ടൂമറിന്റെ രൂപത്തില്‍ ആ രംഗബോധമില്ലാത്ത കോമാളി എന്റെ പപ്പയെയും കൊണ്ടുപോയി. തികച്ചും ഞാനിവിടെ ഒറ്റപ്പെട്ടു. ആ വലിയ വീട്ടില്‍ അപ്പാപ്പനും ഞാനും കുറേ വേലക്കാരും മാത്രമായി.
വീര്‍പ്പുമുട്ടലിന്റെ നാളുകള്‍. എന്നാല്‍ ഒരു മാലാഖയേപോലെ വീണ്ടും സെലീനാന്റി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അങ്ങനെ ആ ക്രിസ്മസിന് പത്താം വയസില്‍ ഞാന്‍ വീണ്ടും സനാഥനായി ന്യൂസ്‌ലാന്റിലേക്ക്. ഒരിക്കലും അച്ഛനാവാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ അങ്കിളിന് എന്റെ വരവോടെ സ്വർഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നു. പിന്നീടുള്ള ആറ് വര്‍ഷം ഞാനിവിടെ ആന്റിയുടേയും അങ്കിളിന്റെയും വാത്സല്യഭാജനമായി അക്ഷരാര്‍ത്ഥത്തില്‍ ജീവിതമാഘോഷിക്കുകയായിരുന്നു. ഇപ്പോള്‍ വിധി വീണ്ടും ഞങ്ങളോട് വഞ്ചന ചെയ്യുന്നതുവരെ.
അങ്കിളിന്റെ വേര്‍പാടില്‍ പിടിച്ചുനില്‍ക്കാന്‍ ഞങ്ങള്‍ പരസ്പരം തണലുകള്‍ തേടി. ഞങ്ങളുടെ ദുഃഖങ്ങളില്‍ ഒരാള്‍ മറ്റേയാളുടെ തോളില്‍ തലചായ്ച്ചു. ഒരു അമ്മ - മകന്‍ ബന്ധത്തേക്കാളും ഉപരിയായി ഞങ്ങള്‍
💬 Comments
View all comments