0%

Chapter Title : കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]

Author : Kambikathakal Read All Parts 346

സ്പർശനം എക്കുമ്പോ അരുത് തിരിച്ച് പോകാനായി പ്രകൃതി അപേക്ഷിച്ചു., അതിന്റെ അടയാളം എന്നോണം നെഞ്ച് തകരുമാറൊച്ചത്തിൽ വിണ്ണിലേക്കൊരു ഇടിമിന്നലടിച്ചു.

""""""""""അയ്യേ ചുന്ദരി കുട്ടി പേടിച്ചോ....?? മിന്നലല്ലേ, ദേ മുന്നില് നിന്റെ ശിവേട്ടനുമുണ്ട്, പിന്നില് ഞാനുമുണ്ട്. പേടിക്കണ്ടാട്ടോ...."""""""""""

മിന്നാലിന്റെ വെളിച്ചവും ഇടിയുടെ മുഴക്കവും ആ കുരുന്ന് മനസ്സിൽ ഭയമുണ്ടാക്കി തീർത്തു. എന്നാലവളെ അശ്വസിപ്പിക്കാൻ നിഴല് പോലെ അവനുണ്ടായിരുന്നു, കൂടെപ്പിറക്കാതെ പോയ ആ സഹോദരൻ., കാശി......!!

ഇനി വേണ്ടത് അതാണ്., ആ വല്യ വാതിൽ തുറക്കാനായുള്ള താക്കോൽ. അച്ഛൻ നിധി പോലെ സൂക്ഷിക്കാൻ ഏല്പിച്ച താക്കോൽ അവൻ തന്റെ പോക്കെറ്റിൽ നിന്നും പുറത്തേക്കെടുത്തു.

പല തവണയുള്ള പരിശ്രമം, ഒടുവിൽ അവർക്ക് മുന്നിലാ വാതിൽ തുറക്കപ്പെട്ടു. എന്നാലവർ അറിഞ്ഞിരുന്നില്ല, മരണത്തിലേക്കുള്ള ക്ഷണമായിരുന്നു അതെന്ന്. അകത്തേക്ക് കേറുമ്പോ മിന്നൽ വെളിച്ചത്തിൽ ചുമരിന്മേൽ തെളിഞ്ഞത് മൂന്നാളുടെ അല്ല, അഞ്ചാളുടെ നിഴലായിരുന്നു.......!!

അതേ ആ അമ്മയും മകളും........!!

Based On A Fake Story By Nadippin Nayakan ❤️ ❤️ ❤️

💬 Comments

View all comments