0%

Chapter Title : കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]

Author : Kambikathakal Read All Parts 777

ഒരു കുഞ്ഞിനെ പോൽ അവനവളെ തന്റെ മാറോട് ചേർത്തിരുന്നു.

മുറപോലെ എല്ലാം അവൻ മുൻ നിന്ന് നടത്തി. മകൾ വച്ച കൊള്ളിയാൽ ആ അമ്മ അഗ്നിയിലൂടെ ലോകം വെടിഞ്ഞു. ആ കിളിക്കൂട്ടിൽ ആ കുഞ്ഞ് കിളി തനിച്ചായി പോവുമോ എന്നൊരു ചോദ്യം ബാക്കിയായി.

"""""""""""മോനെ ശിവാ.....??"""""""""""

""""""""""""പറ മാളുവമ്മേ....."""""""""""

"""""""""""അമ്മക്ക് വയസ്സായി വരുവാട്ടോ, എന്തേലും സംഭവിച്ച് പോയാ എന്റെ കുഞ്ഞിനെ നോക്കിക്കോണേ മോനെ......"""""""""""

""""""""""""അമ്മക്ക് എന്ത് സംഭവിക്കാനാ....?? സമയോന്നായിക്കോട്ടെ ഈ ശിവൻ മാളുവമ്മേം പാർവതി ദേവിയേം കൊണ്ട് കൈലാസത്തിലേക്ക് പോവുന്നുണ്ട്.....!!"""""""

"""""""""""ആർക്കും വിട്ട് കൊടുക്കരുത് മോനെ, എല്ലാരും പറയണത് കേക്കാണില്ലേ, എന്റെ കൊച്ചിന് തലക്ക് സുഖാല്ലാന്ന്, ഭ്രാന്തിയാന്ന്. നിനക്കുമങ്ങനെ തോന്നുവോ ശിവാ....??""""""""""""

"""""""""""എന്താ അമ്മേ ഇത്, എന്നെ പറ്റി ഇങ്ങനൊക്കെയാണോ കരുതിയേക്കണേ....?? പറയണോര് എന്താച്ച പറയട്ടെ. ദേ നോക്കിയേ, പാറൂട്ടിയെ ഞാനൊരുപാട് സ്നേഹിക്കുണുണ്ട്, ഇന്നല്ലേ നാളെ അമ്മയുടെ മുന്നില് വച്ച് തന്നെ ഞാനവളെ താലി ചാർത്തും......!!"""""""""""

"""""""അത് കാണാനുള്ള യോഗം കൂടെ സർവ്വേശ്വരൻ എനിക്ക് തന്നാ മതി....!!"""""""

"""""""""""അതൊക്കെ തരുമെന്റെ പൊന്നമ്മേ...... അല്ലാ, എവിടെ പാറൂട്ടി....?? ഇത്രേം ആയിട്ടും കണ്ടില്ലല്ലോ.....??"""""""""""

"""""""""""ഓഹ്, മനുഷ്യന് കുടിക്കാനിവിടെ വറ്റില്ല, അവള് കണ്ട കാട്ട് പൂച്ചക്കൊക്കെ വിരുന്നൊരുക്കുവാ. ഇങ്ങനൊരു പെണ്ണ്.....!!"""""""""""

ഓർമ്മകളാൽ ബന്ധിയായി പോയ അവൻ സ്വബോധത്തിലേക്ക് ഉണരുമ്പോ, ഇനിയെന്ത് എന്നുള്ളത് അറിയാതെ പാവാട തുമ്പിൽ പിടിച്ച് അവനെ തന്നെ നിറക്കണ്ണുകളോടെ നോക്കിനിക്കുന്ന ആ കുഞ്ഞിക്കിളിയെയാണ് കണ്ടത്. ഒട്ടുമാലോചിക്കേണ്ടതായി വന്നിലവന്. ഒരുനിമിഷം പഴക്കാതെ അവളുടെ കൈകൾ കവർന്നവൻ നടന്നിരുന്നു., ആ അമ്മക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ. അവനോടൊപ്പം പോവുമ്പഴും ആ കണ്ണുകൾ

💬 Comments

View all comments