Chapter Title : കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]
വെളിയിലെടുത്തു. കറിക്കുള്ളതിന് അരിയുകയും, ചായക്ക് വെള്ളം വക്കുകയും, രണ്ട് കൈകൾക്കും വിശ്രമം നൽകാൻ അവനാഗ്രഹിച്ചിരുന്നില്ല. ഒടുവിൽ അരമണിക്കൂറിനകത്തായി അവൻ പണിപ്പെട്ട് എല്ലാം ഉണ്ടാക്കിയിരുന്നു. പാത്രത്തിലേക്ക് എടുത്ത് വച്ച മൂന്ന് ചപ്പാത്തിയും കുറുമ കറിയും ഒരു കൈയിലെടുത്ത് മറു കൈയിൽ ഒരു കപ്പ് ചായയുമായി അവൻ അവൾക്കരികിലേക്ക് നടന്നു.
എന്നാലെപ്പോഴോ വയറും പൊത്തിപ്പിടിച്ച് മയക്കം പൂണ്ട അവളെ കണ്ട് അവനൊന്ന് പകച്ചിരുന്നു. ഒട്ടും വൈകാതെ തന്നെ കൈയിലിരുന്നത് കട്ടിലിന്റെ ഓരോരത്തായി വച്ചവനവളെ വിളിക്കാൻ തുടങ്ങി.
"""""""""പാറൂട്ടി, എഴുന്നേറ്റേ ദേ ഇത് കഴിച്ചിട്ട് കിടക്കാം മോളെ.., വാ എഴുന്നേൽക്ക്.......!!"""""""""""
ആ മാൻപേടയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്. അത് മയക്കത്തിന്റേത് ആയിരിന്നില്ല മറിച്ച് വയറ്റിനുള്ളിൽ ഒന്നുമില്ലാത്തതിന്റേത് ആയിരുന്നു. ഒന്ന് മൂരി നിവർന്നവൾ അവനെ നോക്കി പുഞ്ചിരി തൂകുമ്പോ, ആ പുഞ്ചിരി പോലും വിശപ്പിനെ മറച്ചു വച്ചിരുന്നില്ല.
"""""""""""കഴിക്ക്........!!"""""""""""
അന്നാദ്യമായിയാവാം അവളാ ഭക്ഷണം കാണുന്നത് കൂടി. എന്തിനേറെ പറയുന്നു, ഇത്രേം കൊല്ലത്തിനിടക്ക് അവൾക്കതിന്റെ പേരോ രുചിയോ കൂടി അറിയില്ലായിരിക്കാം.
"""""""""""എനിക്കാ......??"""""""""""
തന്റെ പ്രിയ സുഹൃത്തിനേം ഒപ്പമിരുത്തി അവൾ അത്ഭുതം കൂറി തിരക്കി.
"""""""""""എന്റെ പാറു മോൾക്ക് തന്നെയാ. കഴിച്ചോ, ദേ ചായയുമുണ്ട്. വേണേ മടിക്കണ്ട ചോദിച്ചോണം കേട്ടോ....??""""""""
ഒരു കുഞ്ഞിന് ജന്മം കൊടുക്കാത്ത അവൻ ആ നിമിഷമൊരു അച്ഛനായി മാറിയിരുന്നു., അവന്റെ പെണ്ണിന്റെ തന്നെ അച്ഛൻ.......!!
"""""""""""എന്ത് രുചിയാ ഇതിന്.....??""""""""""
ചപ്പാത്തി പിച്ച് കുറുമയിൽ മുക്കി കഴിക്കുമ്പോ ആദ്യമായി അവളുടെ നാവ് ആ സ്വാദിനെ അറിഞ്ഞു. അവനിൽ നിന്നും മറുപടി കിട്ടാത്തതിനാൽ ആവും കഴിക്കുന്നത് നിർത്താതെ തന്നെ ഒളിക്കണ്ണാൽ അവളവനെ നോക്കിയിരുന്നു, എന്നാലവൻ നിറക്കണ്ണുകൾ ഒപ്പിയെടുക്കുന്നതാണാ പെണ്ണ് കണ്ടത്.
""""""""""എന്തിനായേട്ടാ കരയാണേ.....??""""""""""
കഴിപ്പ് നിർത്തിയവൾ ചോദിക്കുമ്പോ ആ ചോദ്യത്തിൽ പോലും വിശാദം നിഴലിച്ച് കിടന്നു.
""""""""""""ഒന്നൂല്ലടാ, കണ്ണിലെന്തോ കരട് പോയതാ. ബാക്കി കൂടെ എടുത്ത് കഴിക്ക്.....!!""""""""""""
അവളിൽ നിന്നും മുഖമൊളിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് വെള്ളത്തിൽ വരച്ച വര പോലായി.
"""""""""""എന്താ ഏട്ടന് പറ്റിയെ.....?? ന്നോട് പറ ശിവേട്ടാ......"""""""""""
ആ മുഖമൊന്ന് വാടിയാൽ പിടയുന്നതാ പൊട്ടിപെണ്ണിൻ നെഞ്ചാണ്. അത് അവനോളം മനസ്സിലാക്കിയവരും ഇല്ല. എന്നിട്ടുമെന്തേ അവനത് ഓർത്തില്ലാ....?? അത്രേം നേരം നിയന്ത്രിച്ച് വച്ച കണ്ണുനീര് തുള്ളികൾ അവനോട് മാപ്പിരന്ന് കൊണ്ട് പുറത്തേക്ക് വന്നിരുന്നു. സങ്കടങ്ങളുടെ പെരുമഴ തന്നായിരുന്നു ശിവനപ്പോ കരഞ്ഞ് തീർത്തതും. നെഞ്ച് പൊട്ടി കരയുന്ന തന്റെ പ്രാണനെ കണ്ട് കാര്യം എന്താന്ന് പോലും അറിയാതെ അവളുമാ
💬 Comments
View all comments