Chapter Title : കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]
ഭക്ഷണം കാണുന്നത് കൂടി. എന്തിനേറെ പറയുന്നു, ഇത്രേം കൊല്ലത്തിനിടക്ക് അവൾക്കതിന്റെ പേരോ രുചിയോ കൂടി അറിയില്ലായിരിക്കാം.
"""""""""""എനിക്കാ......??"""""""""""
തന്റെ പ്രിയ സുഹൃത്തിനേം ഒപ്പമിരുത്തി അവൾ അത്ഭുതം കൂറി തിരക്കി.
"""""""""""എന്റെ പാറു മോൾക്ക് തന്നെയാ. കഴിച്ചോ, ദേ ചായയുമുണ്ട്. വേണേ മടിക്കണ്ട ചോദിച്ചോണം കേട്ടോ....??""""""""
ഒരു കുഞ്ഞിന് ജന്മം കൊടുക്കാത്ത അവൻ ആ നിമിഷമൊരു അച്ഛനായി മാറിയിരുന്നു., അവന്റെ പെണ്ണിന്റെ തന്നെ അച്ഛൻ.......!!
"""""""""""എന്ത് രുചിയാ ഇതിന്.....??""""""""""
ചപ്പാത്തി പിച്ച് കുറുമയിൽ മുക്കി കഴിക്കുമ്പോ ആദ്യമായി അവളുടെ നാവ് ആ സ്വാദിനെ അറിഞ്ഞു. അവനിൽ നിന്നും മറുപടി കിട്ടാത്തതിനാൽ ആവും കഴിക്കുന്നത് നിർത്താതെ തന്നെ ഒളിക്കണ്ണാൽ അവളവനെ നോക്കിയിരുന്നു, എന്നാലവൻ നിറക്കണ്ണുകൾ ഒപ്പിയെടുക്കുന്നതാണാ പെണ്ണ് കണ്ടത്.
""""""""""എന്തിനായേട്ടാ കരയാണേ.....??""""""""""
കഴിപ്പ് നിർത്തിയവൾ ചോദിക്കുമ്പോ ആ ചോദ്യത്തിൽ പോലും വിശാദം നിഴലിച്ച് കിടന്നു.
""""""""""""ഒന്നൂല്ലടാ, കണ്ണിലെന്തോ കരട് പോയതാ. ബാക്കി കൂടെ എടുത്ത് കഴിക്ക്.....!!""""""""""""
അവളിൽ നിന്നും മുഖമൊളിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് വെള്ളത്തിൽ വരച്ച വര പോലായി.
"""""""""""എന്താ ഏട്ടന് പറ്റിയെ.....?? ന്നോട് പറ ശിവേട്ടാ......"""""""""""
ആ മുഖമൊന്ന് വാടിയാൽ പിടയുന്നതാ പൊട്ടിപെണ്ണിൻ നെഞ്ചാണ്. അത് അവനോളം മനസ്സിലാക്കിയവരും ഇല്ല. എന്നിട്ടുമെന്തേ അവനത് ഓർത്തില്ലാ....?? അത്രേം നേരം നിയന്ത്രിച്ച് വച്ച കണ്ണുനീര് തുള്ളികൾ അവനോട് മാപ്പിരന്ന് കൊണ്ട് പുറത്തേക്ക് വന്നിരുന്നു. സങ്കടങ്ങളുടെ പെരുമഴ തന്നായിരുന്നു ശിവനപ്പോ കരഞ്ഞ് തീർത്തതും. നെഞ്ച് പൊട്ടി കരയുന്ന തന്റെ പ്രാണനെ കണ്ട് കാര്യം എന്താന്ന് പോലും അറിയാതെ അവളുമാ വെള്ളാരം കണ്ണുകൾ നിറച്ചു.
"""""""""ശിവേട്ടാ......??""""""""""
അവളുടെ വിതുമ്പല് പോലുമൊരു ചോദ്യമായി തന്നവസാനിച്ചു. കൈലിരുന്ന പാത്രം തിരികേയാ കട്ടിലിലേക്ക് തന്നെ വച്ച് അവൾ തന്റെ കാതലനേ മുറുക്കെ പുണർന്നു. തലയും പുറവും തലോടി അശ്വസിപ്പിക്കാൻ അവൾ എങ്ങനൊക്കെയോ ശ്രമിച്ച് കൊണ്ടേയിരുന്നു. പക്ഷേ അവൾ പറയുന്ന വാക്കുകൾക്ക് കൂടി അവന്റെ സങ്കടത്തെ ക്ഷെമിപ്പിക്കാനായില്ല. എന്നാൽ പോലുമാ പിടിയവൾ വിടാതെ തന്നെയിരുന്നു. തന്റെ ഏട്ടന്റെ സങ്കടം തീരുവോളം......!!
"""""""""""പോട്ടെയേട്ടാ, കരയല്ലേ. ഏട്ടൻ കരഞ്ഞാ പാറൂട്ടിയും കരയും. ഏട്ടൻ ചിരിച്ചാൽ പാറൂട്ടിയും ചിരിക്കും......!!""""""""
ഒടുവിൽ കണ്ണുനീരിന്റെ ആക്കം തേങ്ങലിലേക്ക് വഴിമാറി
💬 Comments
View all comments