0%

Chapter Title : കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]

Author : Kambikathakal Read All Parts 341

ബന്ധം എന്ന് പറഞ്ഞ് ചൂണ്ടി കാണിക്കാനെങ്കിലും ദൈവം ബാക്കിയാക്കിയ ഒരാൾ. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ., എന്ന് പറയും പോലാണ് ഇവിടെത്തെയും അവസ്ഥ. പത്തമ്പത് വയസ്സുണ്ട് അയാൾക്ക്, എന്നിട്ടും ആർത്തിക്കൊരു കുറവും ഇല്ല. ശിവന്റെ അച്ഛൻ മരിക്കും മുന്നേ തന്നെ അനിയനായ ഗോപാലന് വേണ്ടതൊക്കെ കൊടുത്തതുമാണ്. എന്നിട്ടും മതിയാവാതെ എല്ലാം കൈയിലാക്കാൻ കച്ചക്കെട്ടി പുറപ്പെട്ടാൽ എന്താ ചെയ്യാ......??

"""""""""""""രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞാനിവിടുന്ന് പോവുന്നുള്ളൂ. രഹസ്യമായും പരസ്യമായും നാട്ടാര് ഓരോന്ന് പറഞ്ഞ് തുടങ്ങി. നിയായിട്ട് എന്റെ ഏട്ടൻ മോഹനന്റെ വില കെടുത്തരുത്. ഇന്ന് തന്നെ ഇവളെ എങ്ങോട്ടാന്ന് വച്ച കൊണ്ടാക്കിയേക്കണം.........!!""""""""""""

അയാളുടെ വർത്തമാനം കേട്ടിരച്ച് വന്നെങ്കിലും ശിവൻ സംയമനം പാലിച്ചായിരുന്നു നിന്നത്. എന്നാലാ പൊട്ടി പെണ്ണ് അപ്പോഴേക്കും പേടിച്ച് കണ്ണൊക്കെ നിറച്ചിരുന്നു. അവളുടെ കൈ അവന്റെ തോളിൽ മുറുകെ പിടിച്ചിരുന്നു. മുഖമവന്റെ പിന്നിൽ ഒളിപ്പിച്ച് വച്ച് ഒളികണ്ണാലെ അടിക്കടി അവൾ അയാളെ നോക്കുന്നുമുണ്ട്.

"""""""""എന്താ നീയൊന്നും പറയാത്തേ....?? ഞാൻ പറഞ്ഞത് കേട്ടില്ലാന്നുണ്ടോ....??"""""""

"""""""""""കേട്ടു., പക്ഷേ ചെറിയമ്മാവാ നാട്ടുകാര് ഓരോന്ന് പറയും. അതും കേട്ട് ഇങ്ങോട്ട് വന്ന് ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാനവളെ ചാക്കിൽ കെട്ടി പൂച്ചയെ കൊണ്ട് കളയുമ്മാതിരി എവിടേലും കൊണ്ട് കളയും എന്നാരും പ്രതീക്ഷിക്കണ്ട........!!""""""""""""

""""""""""നീയീ തോന്ന്യവാസൊക്കെ ആരോടാ പറേണേന്ന് അറിയോ....?? നിന്റെ ചെറിയമ്മാവനാ ഞാൻ. നിന്റെ അച്ഛന് തുല്യം. ആ എന്നോടാ നീ എതിർത്ത് സംസാരിക്കണേ......!!"""""""""""

അവന്റെ കോപം പതിന്മടങ്ങ് ആവാൻ ഇത് മതിയായിരുന്നു.

""""""""'അച്ഛന് തുല്യം. എന്നിട്ടീ അച്ഛനെ ഞാൻ കണ്ടില്ലല്ലോ, ഞാനുണ്ടോ ഉറങ്ങിയോ എന്തിന് ജീവിച്ചിരിപ്പുണ്ടോന്ന് തിരക്കാൻ പോലും ഞാനിവിടെ ആരേം കണ്ടിരുന്നില്ല. നിങ്ങളെന്നൊക്കെ ഈ മുറ്റത്ത് വന്നിട്ടുണ്ടോ അന്നൊക്കേം ഓരോ കാരണങ്ങളും ഉണ്ടായിരുന്നു, എല്ലാം ചെന്നവസാനിക്കുന്നത് കാശിലും. നേരത്തെയമ്മാവൻ ഇവളെ ഒരു പേര് വിളിച്ചല്ലോ, നാളുകരെല്ലാം ചേർന്ന് ചാർത്തി കൊടുത്ത പേര് ഭ്രാന്തി. അവളെ അങ്ങനെ കാണുന്ന, വിളിക്കുന്ന നിങ്ങൾക്കൊക്കെയാ ശെരിക്കും ഭ്രാന്ത്......!!""""""""""""

ദേഷ്യം കൊണ്ടോ, അതോ സങ്കടം കൊണ്ടോ അവനലറുവായിരുന്നു. എന്നാലവന്റെയാ ഭാവം അതയാളിലുണ്ടാക്കിയ ഭയത്തിന്റെ കണിക ചെറുതല്ല. അയാളെ ഗൗനിക്കാതെ അവളേം കൂട്ടിയവൻ അകത്തേക്ക് കേറി.

""""""""""""പിന്നെ ഒന്നൂടെ കേട്ടോ അമ്മാവാ

💬 Comments

View all comments