0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Ajeesh • 2018-10-20 11:21

ചില സമയത്ത് ഞാൻ ആഗ്രഹിക്കാറുണ്ട്.... ഇതുപോലെ ഒക്കെ കുറച്ച് പേരെങ്കിലും ഞാൻ എഴുതുന്ന കഥക്ക് അഭിപ്രായങ്ങൾ പറഞ്ഞെങ്കിൽ എന്ന്‌... ഓരോരുത്തർ പറയുന്ന ഓരോ വാക്കിലും ഉണ്ട്‌ അവർ എത്രത്തോളം ചേച്ചിയെ സ്നേഹക്കുന്നുണ്ട് എന്ന്... Proud of you dear ???

smitha • 2018-10-26 16:13

അജീഷേ കമന്റ്റ് കാണാന്‍ വൈകി. സോറി കേട്ടോ. അതിപ്പം ഞാനിതൊന്നും അര്‍ഹിക്കുന്നതല്ല. കഴിവിന്‍റെയല്ല അജീഷ്. ഭാഗ്യം എന്നേ ഞാന്‍ വിളിക്കൂ. ഓവര്‍ വിനയം കാണിക്കുന്നതാണ് എന്ന് കരുതരുതേ. പുതിയ കഥ ആയോ?

Ajeesh • 2018-10-27 00:03

No... Enikku ezhuthaan irikkanam engil nalla mood varanam... Enthu cheyyaana.... Ee pub g game vanneppinne nannayittilla njan... ???

Anu Aanand • 2018-10-12 23:46

പ്രിയ; smithechi , " Cobra hills ലെ നിധി "ഇന്നാണ്" വായിച്ച് തീർത്തത്. ഒരുപക്ഷേ ഈ ക്ലാസിക് ഏറ്റവും ഒടുവിൽ വായിക്കുന്ന ഒരു വായനക്കാരൻ ഞാനാവും ! അത് എന്തായാലും വൈകി ആസ്വദിക്കുന്ന~ എന്തിനും " മാധുര്യം" , കൂടും എന്നല്ലേ പറയാറ് !. ചേച്ചിയുടെ, one of the" best seller", the real colourful magical classic~magnum opus എന്ന് പറയാവുന്ന " high epic creation" നു അഭിപ്രായം പറയുവാൻ വേണ്ടി ഒന്നും ഞാൻ വളർന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും, "feedback"കൾ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന് തോന്നിയത് കൊണ്ട് മാത്രം ഞാൻ ആസ്വാദനം അറിയിക്കാം.... സത്യത്തിൽ ഈ ക്ലാസിക്കിനെ കുറിച്ച് പറയാൻ തുടങ്ങുമ്പോൾ, നെറ്റിപ്പട്ടവും മുത്തുക്കുടയും വെൺചാമരവും ചൂടി നിൽക്കുന്ന ഒരു "സഹ്യന്റെ മകനെ", ആണ് ഓർമ്മവരുന്നത്!. അതിമനോഹരനായ "ഇൗ ഗജവീരനെ" എങ്ങനെ ഏതു ഭാഗത്തെ വർണ്ണിച്ച് വിലയിരുത്തി ഞാൻ അഭിപ്രായം അറിയിക്കണം എന്നറിയാതെ ഞാൻ അക്ഷരാർത്ഥത്തിൽ കുഴഞ്ഞു പോവുകയാണ്. അത്രയ്ക്കാണ് ഇതിൻറെ "ആകാര സൗഷ്ഠതയും , ഗാംഭീര്യവും തലയെടുപ്പും "! !. ഇതിനപ്പുറം വാക്കുകൾകൊണ്ട് ഈ കൃതിയെ വിലയിരുത്തുവാൻ എനിക്കറിയില്ല !. യഥാർത്ഥത്തിൽ വായന ഒരു നേരമ്പോക്ക് എന്നതിനപ്പുറം ഒരു" അനുഭവം"ആകുന്നത് ഇതൊക്കെ വായിക്കുമ്പോഴാണ്. പല വരികളും കണ്ണു നനയിക്കുകയും കഥയ്ക്കും കഥാപാത്രത്തിനും ഒപ്പം സഞ്ചരിക്കുകയും പ്രകൃതിയുടെ ചൂടും തണുവും ക്രൗര്യവും ക്ഷോഭവും ശാന്തതയും വിദ്വേഷവും കാറ്റും മഴയും ഇടിമിന്നലും ഒക്കെ സ്വയം അനുഭവഭേദ്യം ആക്കുന്നത്... എഴുത്തിൻറെ ശക്തി മനസ്സിൽ ആഴത്തിൽ വേരോടുന്നത് കൊണ്ട് മാത്രമാണ്. വായിച്ചു തുടങ്ങുന്ന കാലങ്ങളിൽ കഥ വായിച്ചു ഞാനൊരുപാട് അസ്വസ്ഥൻ ആകുകയും കോൾമയിർ കൊള്ളുകയും ചെയ്ത അനുഭവങ്ങൾ ധാരാളമുണ്ട് .വർഷങ്ങൾക്ക് (ആടുജീവിതതാതിനു) ശേഷം എന്നെ അങ്ങനെ സഞ്ചരിപ്പിക്കുകയും," haunt" ചെയ്യിപ്പിക്കുകയും ചെയ്യുന്നത് ഇതാദ്യം!. ഇത് ഇത്രയും വായിച്ചു കഴിഞ്ഞതിനുശേഷം ഞാൻ അൽപനേരം ഇതി കർത്തവ്യമൂഢനായി ഇരുന്നുപോയി!... എന്നതും നഗ്ന സത്യം. മനുഷ്യ മാനസങ്ങളെ ഒഴിയാത്ത അസ്വസ്ഥതകളിൽ കൊണ്ട് ചെന്ന് എത്തിക്കുന്നതിനും വലുതായി കഥാകാരന് മറ്റൊരു വിജയം കൈവരിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. അനുവാചകൻറെ മനസ്സിനെ മഥിച്ചുകൊണ്ട് ഓരോ അധ്യായവും പിന്നിടുമ്പോൾ ഒന്നിനും ഒരു കുറവോ തെറ്റോ കണ്ടുപിടിക്കാൻ ആവുന്നില്ല .അത്രത്തോളം സീരിയസ് ഉം സൂക്ഷ്മവുമാണ് സ്മിത എന്ന എഴുത്തുകാരിയുടെ സഞ്ചാരപഥം!. ഇനിയും അഭിപ്രായം ചോദിച്ചാൽ... പറയാൻ ആഗ്രഹിക്കുന്ന രണ്ടുമൂന്ന് കാര്യങ്ങളുണ്ട്. ഒന്ന്, ഇതൊരു" eternal classic literature "എന്ന നിലയിൽ (ഭാഷ വിട്ടിട്ട് ) ഏത് ഉന്നത ഇടങ്ങളിലും, ഏത് കേംബ്രിഡ്ജ് ലൈബ്രറി കളിലും കൊണ്ടു വയ്ക്കാവുന്ന തും ഏത് യൂണിവേഴ്സിറ്റികളിലും തീസിസ് ആയി പഠിപ്പിക്കാൻ യോഗ്യവും ആയ പുസ്തകമാണ്. ഇതിൽ " ഒതുക്കവും നിലവാരമാർന്നതും"ആയി ലൈംഗിക വിവരണങ്ങൾ (തെറി വിളി ഉൾപ്പെടെ) ക്രമപ്പെടുത്തുകയാണെങ്കിൽ !. കാരണം ഇതു വായനക്കാരൻ വെറുതെ വായിച്ചുപോകുന്ന ഒരു "കമ്പി കഥ" അല്ലല്ലോ?.... പിന്നെ പ്രധാനമായ മറ്റൊന്ന്, ഇത് എല്ലാത്തിനുമുപരി നല്ല ദിവ്യമായ അനുപമമായ അനുഭൂതി ദായകമായ പ്രേമം വരച്ചുകാട്ടുന്ന നല്ലൊരു സൃഷ്ടി തന്നെ .പക്ഷേ അതിനപ്പുറം ഈ പശ്ചാത്തത്തിലെ കഥയ്ക്ക് അത് ആവശ്യപ്പെടുന്ന, ഭയങ്കരമായ പിരിമുറുക്കം.... മാക്സിമം സസ്പെൻസ് തുടങ്ങിയവ കൂട്ടി അനുവാചകൻ ആഗ്രഹിക്കുന്ന ഹെവി ത്രില്ലിംഗ് ആയുള്ള ഒരു mind setting ലേക്ക് കൊണ്ട് പോയില്ലെങ്കിൽ ഇത് വെറുമൊരു ലൗ സ്റ്റോറി മാത്രമായേക്കും !!. അവസാനമായി പറയാനുള്ളത് ഇത്രമാത്രം... കോബ്ര യിലെ പതിനഞ്ചാമത്തെ എപ്പിസോഡിൽ അഞ്ചാമത്തെ പേജിലെ സ്മിത വാക്യം...."രാജ്യം മുഴുവൻ ബഹുമാനിക്കുന്ന കുടുംബത്തിൽ പിറന്നിട്ടും പ്രതാപം നിറഞ്ഞ രാജവംശത്തിലെ രാജകുമാരി ആയിരുന്നിട്ടും നമ്മളെ (എന്നെ) പോലെ സാധാരണക്കാരായ ആളുകളോട്.... നന്മകളുടെ രാജകുമാരിയുടെ ആ സ്നേഹത്തിനു മുമ്പിൽ കൂപ്പുകൈകളോടെ വണങ്ങുന്നു ,നന്ദി ! നമസ്കാരം..... Anu.s.ആനന്ത്

smitha • 2018-10-13 14:57

പ്രിയ അനു ആനന്ദ്..... ആദ്യമായി വിലപ്പെട്ട ഈ കമന്റ്റ് വായിച്ചുനോക്കുവാന്‍ താമസിച്ചതിന് താങ്കളോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. രണ്ടാമതായി ഈ അഭിപ്രായം എത്ര തവണ വായിച്ചു എന്നറിഞ്ഞില്ല. എന്‍റെ ഏതെങ്കിലും കഥയെ ഇത്ര സൂക്ഷമമായി ആരും വിലയിരുത്തിയിട്ടില്ല.[സൂക്ഷമായി വിലയിരുത്താന്‍ തക്ക നിലവാരം എല്ലാത്തിനുമുണ്ട് എന്ന്‍ പരോക്ഷമായി പറഞ്ഞു സ്വയം ഞെളിയാന്‍ ശ്രമിക്കുകയല്ല കേട്ടോ. സത്യത്തില്‍ താങ്കളുടെ പല വാക്കുകളും എന്നെ അനല്‍പ്പമായ സന്തോഷത്തിലേക്ക് നടത്തി. ഈ കഥയ്ക്ക് ആകാരസൌഷ്ടവവും ഗാംഭീര്യവും തലയെടുപ്പുമുണ്ട് എന്ന്‍ താങ്കളെപ്പോലെ സുന്ദരമായ സാഹിത്യവും അതിചാരുതഭാഷയും സ്വന്തമായുള്ളയാള്‍ പറയുമ്പോള്‍ അവിശ്വസനീയതയുടെ കൊടുമുടി കയറുകയാണ് ഞാന്‍. ഹോണ്ടിംഗ് ക്വാളിറ്റിയുള്ള കഥകളുടെ ഗണത്തില്‍ താങ്കള്‍ കോബ്രാഹില്‍സിലെ നിധി ഉള്‍പ്പെടുത്തിയപ്പോള്‍ എന്‍റെ കഥയ്ക്ക് അതിന്‍റെ പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്ന്‍ ഞാന്‍ ധൈര്യമായി വിശ്വസിക്കുന്നു. താങ്കള്‍ ആറാമത്തെ പാരഗ്രാഫില്‍ എന്താണ് പറഞ്ഞത്? Eternal Classic Literature എന്ന വിശേഷണപദം! കോബ്രാ ഹില്‍സ്‌! ഞാന്‍ ഇരിക്കണോ നില്‍ക്കണോ കരയണോ ചിരിക്കണോ എന്നറിയാത്ത ഒരു ഭ്രാന്തന്‍ അവസ്ഥയിലാണ് ഇപ്പോള്‍. പിന്നീട് വരുന്ന വാക്കുകള്‍ എന്‍റെ ശ്വാസഗതി അക്ഷരാര്‍ത്ഥത്തില്‍ തടസ്സപ്പെടുത്തി. ഏത് ഉന്നത ഇടത്തും കേംബ്രിഡ്ജ് പോലുള്ള ലൈബ്രറികളിലും വയ്ക്കാവുന്ന ഒരു പുസ്തകമായി മാറാന്‍ സാധ്യതയുള്ള കഥയാണ്‌ "കോബ്രാഹില്‍സിലെ നിധി"..... സാര്‍, ജനനം മുതല്‍ ഇന്നോളം കേട്ടിടുള്ള പരകോടി ശബ്ദങ്ങള്‍ ഞാന്‍ കാലാന്തരത്തില്‍ വിസ്മരിച്ചേക്കാം. പക്ഷെ എന്‍റെ ജീവന്‍റെ അവസാനത്തെ തന്മാത്രയും ദേഹം വിട്ട് പോകും വരെയും ഈ വാക്കുകള്‍ ഞാന്‍ ഓര്‍മ്മിക്കും..... സ്നേഹാദരങ്ങളോടെ സ്മിത.

Anu Aanand • 2018-10-13 22:30

Dear Smithechi, Reply to Reply എഴുതുന്നത് ശരിയല്ല എന്നറിയാം. എങ്കിലും പലപ്പോഴും ചേച്ചിയുടെ reply ക്ക് reply കൊടുക്കേണ്ടി വരുന്നു എന്നുള്ളത് സത്യം. ഇക്കുറി ഒരു ക്ഷമാപണവും പരിഭവവും അറിയിക്കാനാണ് എഴുതുന്നത്. ഇവിടെ യഥാർത്ഥത്തിൽ smithechi അല്ല ഞാനാണ് ക്ഷമാപണം നടത്തേണ്ടത് !. " Cobra hills" പോലുള്ള ഒരു " mass creativity" യെ വായിച്ച് അറിയുവാനും അതിൻറെ കഥാകാരിയെ മനസ്സിലാക്കുവാനും ഇത്രയും വൈകി പോയതിൽ ഞാൻ താങ്കളോട് നിർവ്യാജമായ ക്ഷമ ചോദിക്കുന്നു (ശിശിരത്തിനും അതിനായി തയ്യാറായിരിക്കുന്നു ജാഗ്രതൈ!.) പിന്നെ പരിഭവം !... സൈറ്റിൽ വന്ന നാൾമുതൽ കമൻറുകൾ ഇട്ട് , ഇത്ര അടുത്ത് അറിഞ്ഞിട്ടും, " sir" എന്ന്സംബോധന ചെയ്തു എന്നെ അന്യനാക്കി നിർത്തിയതിൽ വിഷമമുണ്ട്!.(respect നൽകാനാണെങ്കിൽ കൂടി ) സൗഹൃദയങ്ങൾക്കിടയിൽ " formality"ആവശ്യമില്ലായിരുന്നു . ചേച്ചിയുടെ കഥയ്ക്ക് ആസ്വാദനത്തിലൂടെ വിലയിരുത്തിയ എൻറെ വാക്കുകളെ ശ്ലാഘിച്ച് ചേച്ചി പറഞ്ഞ വാക്കുകൾ... ആരെയും രോമഹർഷം അണിയിക്കുന്നതാണ്. ചില്ലിട്ടു വെക്കേണ്ട ആ വാക്കുകൾ ഞാൻ. എന്റെ ഹൃദയത്തിൻറെ ചില്ലലലമാരയിൽ ഭദ്രമായി അടച്ചു പൂട്ടി വയ്ക്കുന്നു. ആ വാക്കുകൾക്കുള്ള മറുപടി പക്ഷേ ഇതു മാത്രം !...."സ്മിത" എന്ന രചയിതാവിന്റെ ഇത്ര വലിയ ഒരു സൃഷ്ടിക്ക് ആസ്വാദന കുറിപ്പ് എഴുതുമ്പോൾ...ആ " കുറിപ്പ്പോലും " രചന" യുടെ നിലവാരത്തിന്റെ ഏഴ് അയലത്ത് എങ്കിലും എത്തണം . എന്നുമാത്രമേ ഞാൻ ബോധപൂർവ്വം ഉദ്ദേശിച്ചിരുന്നുള്ളൂ !. ഒന്നുകൂടി, സത്യത്തിൽ ഇതും ഇതിനപ്പുറവും നിങ്ങൾ അർഹിക്കുന്നു , അത്ര മാത്രമേ ഞാൻ എഴുതിയുളളൂ !.yes u deserve it !..u deserve it.@ the most on all senses!!.. With all gratitude, Lovingly, Anu..s.Anand

Akh • 2018-10-08 18:20

?????? എന്റെ പൊന്നു ദിവ്യക്കുട്ടി ഇങ്ങനെ ഒന്നും പ്രണയിക്കല്ലേ ഈ ചേട്ടന് താങ്ങുനില്ല.... ???? രാഹുൽ സാർ താങ്കൾ ഒരു കോടി പുണ്യം ചെയ്തിട്ടുണ്ട് ഇങ്ങനെ ഒരു പ്രണയിനിയെ കിട്ടിയതിനു ....... ?????? എന്താ പറയുക ...... മനസിനെ വേറേതോ ലോകത്ത് കൊണ്ടെത്തിച്ചൊരു ഭാഗം ...... വരികളിലിലെ പ്രണയം ഞാൻ ഉള്ളുകൊണ്ടു തൊട്ടറിഞ്ഞു... ഒരു സിനിമ പോലെ ... അല്ല ... അതിനും മുകളിൽ എന്തോ ഒന്ന് ആണു ഇതു ..... ഋതുപർണ്ണ ആകുന്ന ദിവ്യയുടെയും ശാന്തിദേവ് ആകുന്ന രാഹുലിന്റെ യും കൂടെ ഞാൻ ... ആ മേഘപാളികൾക്കിടയിൽക്കുടി ഒരു വൃത്താകൃതിയിൽ കുതിച്ചു ചാടുന്ന ആ പാൽകടൽ നോക്കി കണ്ടു ..... അതിൽ മതിമറന്നു നിൽക്കവേ ..... ദിവ്യയുടെയും രാഹുലിന്റെയും പ്രണയഗന്ധം എന്റെ നാസികയിലേക്ക് ഇളം കുളിർക്കാറ്റായി തഴുകിയെത്തി..... രാഹുലിന്റെ കൈ പിടിച്ചു ദിവ്യ ആ പാറയിലേക്ക് കാൽ എടുത്തു വെക്കുന്ന മനോഹരമായ ദൃശ്യം എൻ കണ്ണുകളിൽ പതിഞ്ഞു...... രണ്ടു ഇണക്കുരുവികളെ പോലെ ഋതു വും ശാന്തിദേവും സഞ്ചരിച്ച ആ വഴിയിലൂടെ അവരുടെ പുനജനികളായ ദിവ്യയും രാഹുലും ആ കാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നടന്നകന്നപ്പോളുണ്ടായ ആ പ്രണയ നിമിഷങ്ങളിൽ ഞാനും പങ്കു ചേർന്നു ..... അങ്ങനെ ദിവ്യയുടെ പ്രണയഗാനവും ആസ്വദിച്ചു ഞാൻ നടന്നു ..... അവസാനം അവൾ മയങ്ങി വീഴുന്നത് വരെ.......... എത്ര മനോഹരമായ ഭാഗം .....ഒരുപാടിഷ്ടായി...... ?????????????????????????? ചേച്ചി ഈ ഭാഗത്തെ കുറിച്ച് അധികം ഒന്നും പറയുന്നില്ല .... അല്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എനിക്ക് അതാണ് സത്യം ..... ഒട്ടും മടുപ്പിക്കാത്ത വിധം ഇങ്ങനെ പ്രണയരംഗങ്ങൾ എഴുതാൻ എങ്ങനെ സാധിക്കുന്നു.... കൊതിച്ചുപോകുന്നു ഞാൻ..... ഇതിന്റെ അടുത്തഭാഗങ്ങൾ വായിക്കാൻ...... ചേച്ചി പിന്നെ ഈ ഭാഗം വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു ..... പിന്നെ ഇതിന്റെയും ശിശിരത്തിന്റെയും ബാക്കിക്കായി കാത്തിരിക്കുന്നു ......

smitha • 2018-10-09 17:31

കാടിന്‍റെ പശ്ചാത്തലം, അതിനെ ആസ്പദമാക്കിയുള്ള സിനിമകള്‍, കഥകള്‍ ഒക്കെ എനിക്കിഷ്ടമാണ് അഖില്‍. കാട് ഒരേസമയം നിശബ്ദതയും ആരവവുമാണ്. നിഷ്ക്കളങ്കവും ഭീതിയുണര്‍ത്തുന്നതുമാണ്. സംഗീതവും വാസ്തുശില്‍പ്പവുമൊക്കെ കാട്ടിലുണ്ട്. ഒരു പക്ഷെ ഈ കഥയില്‍ എഴുതാന്‍ ഏറ്റവുമേറെ ക്ലേശിച്ചത്‌ ഈ അധ്യായമെഴുതുവാന്‍ ആയിരിക്കണം. ബസ്തര്‍ക്കാടുകള്‍ക്കടുത്ത് ബാവുല്‍ ഗായകരുടെ ഒരു കൂട്ടത്തില്‍ വെച്ചാണ് ഇതിന്‍റെ റഫ് ആദ്യമായി എഴുതിയത്. കഥയില്‍ രാഹുല്‍ താനാരാണ്, ആയിരുന്നു എന്ന്‍ ഒരുപക്ഷെ തിരിച്ചറിയുന്നത് ഇവിടെ വെച്ചാണ്. പുനര്‍ജ്ജന്മ വിശ്വാസിയാണ് ഞാന്‍. ശരീരം മരിക്കും ആത്മാവിനു മരണമില്ല അത് വേറെ ഒരു ദേഹമന്വേഷിച്ചു പോകുന്നു എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു - അതെത്ര അന്ധവിശ്വാസമായി മുമ്പില്‍ തെളിഞ്ഞാലും. ചില നേരത്ത് ചില അന്ധവിശ്വാസങ്ങള്‍ക്കൊക്കെ എന്തൊരു നിറവും ഭംഗിയുമാണെന്നോ! ജീവിതം സുന്ദരം....അതിന്‍റെ ഭംഗി നമ്മള്‍ അറിയുന്നു, ആസ്വദിക്കുന്നു, അതില്‍ ആനന്ദിക്കുന്നു. അതുപോലെ സുന്ദരമാണ് മരണവും. ജീവിതം ബോറടിക്കുമ്പോള്‍ മരണത്തിന്‍റെ സൌന്ദര്യം തേടിപ്പോകുന്നതില്‍ തെറ്റില്ല. പക്ഷെ അത് മരണത്തില്‍ മുഴുകാന്‍ ആയിരിക്കണം. സ്നേഹത്തോടെ മരിക്കണം. അല്ലാതെ നിരാശനായി, മോഹഭംഗം വന്നതിന്റെ ഫലമായിരിക്കരുത്... എന്തിനാണ് ഞാന്‍ ഇത് ഇവിടെ ഇപ്പോള്‍ പറയുന്നതെന്ന് മനസ്സിലായില്ല. ചിലപ്പോള്‍ ഈ പ്രതികരണത്തിനു താഴെ ചിലര്‍ എന്നെ ട്രോളുമായിരിക്കും. കാടിന്‍റെ, പുനര്‍ജ്ജനിയുടെ കാര്യം പറഞ്ഞപ്പോള്‍ ഇത് പറയണമെന്ന് തോന്നി. ഇഷ്ടമുള്ളവരെ എന്തോരം വേണമെങ്കിലും ബോറടിപ്പിക്കാമല്ലോ. പറഞ്ഞ വാക്കുകളോട് സ്നേഹം അഖില്‍....

Akh • 2018-10-09 18:24

"""ഇഷ്ടമുള്ളവരെ എന്തോരം വേണമെങ്കിലും ബോറടിപ്പിക്കാമല്ലോ """ ശെരിയായിരിക്കാം..... പക്ഷെ ഇതു എനിക്ക് ഒരു ബോറടി ആയിട്ട് തോന്നിയില്ല .... മറിച്ചു ഒരു Thought ആയിട്ട് aanu തോന്നിയത് .... മുൻപൊരിക്കൽ ഞാൻ പറഞ്ഞില്ലേ .... """"ചേച്ചിയുടെ കഥയിൽ.... എല്ലാ വാക്കുകളിലും ഒരു തരം ഊർജം നിറഞ്ഞുനിൽക്കും…. ഒരു വാക്ക് പോലും വെറുതെ എഴുതിയിരിക്കുന്നത് ആയി തോന്നില്ല…. എല്ലവാക്കുകളും അതിന്റേതായ സ്ഥാനങ്ങളിൽ ലയിച്ചു ചേർന്നിരിക്കും…. അതിലുടെ ഒഴുകി നടക്കാൻ തന്നെ വളരെ രസമാ…....""" എന്നൊക്കെ.... ഇതിപ്പോ കഥയിൽ മാത്രം അല്ല ennu തെളിയിച്ചു.... കമന്റിനും ആ എഴുത്തിന്റെ ഭംഗി...... ശിശിരം വന്നത് കണ്ടു ..... വായിച്ചിട്ടു അഭിപ്രായം അറിയിക്കാം .... ?????????????

smitha • 2018-10-09 21:58

എന്‍റെ ഏറ്റവും പ്രിയപ്പെട്ട സഹ എഴുത്തുകാരില്‍ സഹ വായനക്കാരില്‍ ഒരുവനാണ് അഖില്‍. മുഖം അറിയില്ല, യഥാര്‍ത്ഥ പേരുപോലും അറിയില്ല. എങ്കിലും അടുത്തവീട്ടില്‍, താഴെയൊരു കുന്നിന്‍ ചെരുവില്‍ ആകാശം നോക്കി, അടുത്ത കഥയുടെ സഞ്ചാര പാത തേടി അഖില്‍ നില്‍ക്കുന്നതെനിക്ക് കാണാം. ഈ ദീര്‍ഘ ചതുരങ്ങളില്‍ പൂക്കളുടെ മണമുള്ള വാക്കുകളിലൂടെ എന്നോട് സംസാരിക്കുമ്പോള്‍ വശ്യമായ ഒരു സാഹോദര്യം, അദൃശ്യമെങ്കിലും യാഥാര്‍ത്യത്തെ വെല്ലുന്ന ദൃശ്യപരതയോടെ അഖില്‍ എന്നോട് സംവേദിക്കുന്നത് എനിക്ക് തിരിച്ചറിയാന്‍ പറ്റും....

Akh • 2018-10-10 09:07

ചേച്ചി ????? ഈ സ്നേഹസന്ദേശത്തിനു എന്ത് മറുപടിയാണ് ഞാൻ തരേണ്ടത്.... എനിക്ക് അറിയില്ല.... എന്നിൽ നിന്നും എത്രയോ അകലെ അല്ല എത്രയോ ഉയരങ്ങളിൽ നിൽക്കുന്ന ഞാൻ ആരാധിക്കുന്ന ഞാൻ വളരെ അധികം ഇഷ്ടപെടുന്ന ഞാൻ വളരെ അധികം ബഹുമാനിക്കുകയും ചെയുന്ന എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് ഈ സ്നേഹത്തിനു പകരം തരാനായി എന്റെ കൈയിൽ ഒന്നുമില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം മാത്രം...... കമന്റ്‌ വായിച്ചു മിഴികൾനിറഞ്ഞുപോയി.... ഇവിടെ നിന്നും എനിക്കൊരു അനിയത്തികുട്ടിയെ കിട്ടിയിരുന്നു മുൻപ് ഇപ്പോ എനിക്കൊരു ചേച്ചിയേം കിട്ടി.......????? സന്തോഷം മാത്രം... ?? അധികം ഒന്നും എഴുതാൻ എന്റെ മിഴികൾ സമ്മതിക്കുന്നില്ല... എന്നെന്കിലും നേരിൽ കണ്ടുമുട്ടുകയാണെങ്കിൽ ചേച്ചിക്ക് നൽകായി ഈ അനിയന്റെ പക്കൽ ഒരുപിടി സ്നേഹപ്പൂക്കൾ കൊണ്ടുണ്ടാക്കിയ ഒരു പൂച്ചെണ്ട് കാണും..... ???????????????????????????????????????

Akh • 2018-10-10 11:50

ഹഹ ചായയോ???? അതും രാജാവിന് ? അതൊക്കെ കുറഞ്ഞു പോകില്ലേ ???? ഞാൻ രാജാവിനെ നേരിൽ കാണുമ്പോൾ തരാൻ ഉദ്ദേശിച്ചത് നാരങ്ങാമിടയി ആയിരുന്നു പഴയ പത്തു പൈസയുടെ മിടായി അല്ല ഇപ്പോളുള്ള ഒരു രൂപയുടെ മിടായി ???????????

Akh • 2018-10-10 14:02

???????

smitha • 2018-10-11 07:46

ബിരിയാണിയില്‍ കുറഞ്ഞത് ഒന്നും രാജ ചോദിക്കില്ല. പിന്നല്ലേ നാരങ്ങാ മിട്ടായി...!!

Akh • 2018-10-11 08:08

ബിരിയാണി മൂപ്പർക്ക് തിന്നാൻ പറ്റില്ല ... ഇപ്പോ തന്നെ അപ്പൂപ്പന് കൊളസ്‌ട്രോൾ കൂടുതൽ ആണെന് അദ്ദേഹത്തിന്റെ പേരക്കുട്ടി കോളേജിൽ വെച്ചു കണ്ടപ്പോൾ പറഞ്ഞിരുന്നു.... അപ്പോ ബിരിയാണി വാങ്ങി കൊടുക്കാൻ പറ്റില്ല ... ഹിഹി ?????

smitha • 2018-10-11 07:45

കാലി ചായ എന്ന്‍ വെച്ചാല്‍? പുതിയ ബ്രാന്‍ഡ് ആണോ?

Akh • 2018-10-11 08:09

??????

Dark knight മൈക്കിളാശാൻ • 2018-10-11 08:20

അത് സീക്രട്ട് കോഡാ. "സാധനം കൈയ്യിലുണ്ടോ?" എന്ന് ചോദിക്കുന്ന പോലെയുള്ള സീക്രട്ട് കോഡ്

Akh • 2018-10-11 08:49

ഹഹ

Night King • 2018-10-08 09:10

സ്മിത മാഡം സത്യം പറഞ്ഞാൽ ഇതെന്റെ ടൈപ് അല്ല...പക്ഷെ താങ്കളുടെ കഥകൾ എനിക്കേറെ പ്രിയപ്പെട്ടതാണ്...അതുകൊണ്ട് ഞാൻ ഇത് മുഴുവനാകും വരെ കാത്തിരിക്കും..ഒരുമിച്ച് വായിക്കാൻ...സത്യം പറഞ്ഞാൽ ഒരു ൮ ഭാഗത്തോളം വായിച്ചായിരിക്കുന്നു കേട്ടോ..ഒരു JKR നെ പോലെ നിറയെ ഫാന്റസികൾ തന്റെ മനസിലുണ്ട്.....പുറത്ത് വരട്ടെ....

smitha • 2018-10-08 09:22

നൈറ്റ് കിങ്ങെ, മനസ്സ് നിറഞ്ഞു....

KOchoonj • 2018-10-08 04:14

ഹോ....കിടുക്കാച്ചി...മനസ് കുളിരുന്നു ഓരോ ഭാഗം വായിക്കുമ്പോഴും...

smitha • 2018-10-08 09:21

താങ്ക്യൂ കുഞ്ഞൂഞ്ഞേ

Anu{Unni} • 2018-10-07 15:44

സ്മിതേച്ചി അങ്ങനെ ഋതുപരണക്ക് അവളുടെ കാത്തിരിപ്പിന് വിരാമമായി ശാന്തിദേവ് വന്നു.സ്മിതേച്ചിയെ കഥകളുടെ രാജകുമാരി എന്നു വിളിച്ചത് ഒരേ സമയം പല ടാഗുകളിലും ഉള്ള കഥകൾ ഓരോ സമയം എഴുതിയപ്പോൾ ആയിരുന്നു ഇപ്പോൾ രാജാവിനെ പോലെ ഒരു കഥ എഴുതുമ്പോൾ നായകനും,നായികയും ,അല്ലാതെ മൂന്നാമതൊരാൾ കഥ പറയുന്ന ഈ ശൈലി താങ്കളെ ഈ സൈറ്റിന്റെ നിധി ആക്കിയിരിക്കുന്നു .ഇനി എന്റെ ഒരു അഭിപ്രായം പറയാം ഈ കഥ കഥകൾ അല്ല കോബ്രഉം,ശിശിരവും നോവൽ ആക്കി പബ്ലിഷ് ചെയ്തതോടെ സ്നേഹപൂർവം അനു

smitha • 2018-10-08 09:21

താങ്ക്യൂ അനൂ...നോവലുകള്‍ ആയാണല്ലോ അനൂ ഇപ്പോള്‍ ഇത് വരുന്നത്. പിന്നെ മുഖ്യധാരാ മാധ്യമങ്ങളെ ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍..... ഓ..അത്രയ്ക്കൊന്നും ഇല്ലെന്നെ.

Babu R • 2018-10-07 15:43

ഹായ് സ്മിത ഞാൻ ഇന്നാണ് വായിച്ചത് നന്നായിട്ടുണ്ട് കഥ

smitha • 2018-10-08 09:20

താങ്ക്യൂ ബാബൂ. ഒന്ന്‍ രണ്ടു ദിവസങ്ങള്‍കൂടി വെയിറ്റ് ചെയ്താല്‍ മതി. രാജിയെത്തും.

Babu R • 2018-10-08 14:53

ഓക്കേ സ്മിത

VFc man • 2018-10-07 04:16

Awesome പറയാൻ വാക്കുകളില്ല ഹ്യദയ പരിതമായി അവതരണം i realy enjoyed???

smitha • 2018-10-07 13:16

VFc man... താങ്ക്യൂ വെരി മച്ച്

BenzY • 2018-10-07 01:51

VaYichu kaYinjappol oru old malaYalam movie anu orma vanne .. tribal dance ok vannappo orthu poYathanu .. Ithu ingane nirthathe full aYittu itoode .. Illalleee Waiting next part

smitha • 2018-10-07 13:12

ബെന്‍സിയെ കണ്ടിട്ട് ഒരുപാട് നാളുകള്‍ ആയത് പോലെ തോന്നുന്നു.... താങ്ക്യൂ...

കിച്ചു..?... • 2018-10-06 23:08

പ്രിയങ്കിരിയായ സ്മിത, പ്രിയങ്കരി എന്നത് ഈ കഥാ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ അറിയാതെ വന്നു പോയതാണ്... ഞാൻ എല്ലാവരും പറയാറുള്ള പോലെ സ്മിത കോറിയിട്ട അക്ഷരങ്ങളിലൂടെ കാണുകയായിരുന്നില്ല മറിച്ച് അതെല്ലാം ഞാൻ നേരിട്ടു അനുഭവിക്കുകയായിരുന്നു... പാൽ നുര പതഞ്ഞു പൊങ്ങിയ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം ചെവികൾ കൊണ്ടറിഞ്ഞപ്പോൾ എന്റെ ശരീരം ആ വെള്ളതുള്ളികളുടെ തണുപ്പറിഞ്ഞു... എന്നാൽ ഇഡി മുഴക്കം നെഞ്ചിൽ അനുഭവപ്പെട്ടപ്പോൾ കണ്ണിനു മുന്നിൽ തെളിഞ്ഞ വെള്ളി വെളിച്ചത്തിൽ ഞാനാ ശില്പങ്ങൾ കണ്ടു... സ്ഥല പരിമിതി ഒരു പ്രശ്നമാണ് അല്ലെങ്കിൽ ഞാൻ ദിവ്യയുടെ വഴികളിലൂടെ ഒരു സഞ്ചാരം തന്നെ നടത്തിയേനെ... പിന്നെ കഥ മനസ്സിൽ തുടിപ്പിക്കുന്ന അനുരാഗത്തിന്റെ താളം ഒരു അപൂർവ്വ പ്രേമകാവ്യത്തിന്റേതാണ് അല്ലേലും പ്രേമം ഏറ്റവും മധുരമായി എഴുതാൻ കഴിവുള്ള ചുരുക്കം ചിലരിൽ മുൻപയാണല്ലോ നിങ്ങൾ... കൂടുതൽ പറഞ്ഞു ബോറക്കുന്നില്ല.... അടുത്ത വർണ്ണശബളമായ ഇതളുകൾക്കായി കാത്തിരിക്കുന്നു... സ്‌നേഹപൂർവ്വം കിച്ചു.. പതിവ്രത്യത്തിന്റെ ദേവതയായി മാറിയ പെണ്കുട്ടി... ആ വരികൾ മനസ്സിൽ നിന്നും പോകുന്നില്ല....

smitha • 2018-10-07 11:23

കഥകളുടെ കാര്യത്തില്‍ നമ്മള്‍ ഒരേ പാതയിലൂടെ ചലിക്കുന്നവരാണ് കിച്ചു. താങ്കള്‍ ഗ്രന്ഥരക്ഷസ്സ് എഴുതി വായനക്കാരുടെ ശ്വാസഗതിയെ അപകടത്തിലാക്കുമ്പോള്‍ ഞാന്‍ കോബ്രാഹില്‍സിലൂടെ അവരെ കൈപിടിച്ചു നടത്താന്‍ ശ്രമിക്കുന്നു. അതുകൊണ്ട് എനിക്ക് പ്രിയങ്കരനാണ് താങ്കള്‍.

Jo 666 • 2018-10-06 21:33

smitha, i was waiting everyday to read this novel. Most times I always in my mind about this story and thinking what is next.

smitha • 2018-10-07 11:20

To be waited and longed for are everyone's dream. When it happens in the life of a mediocre writer like me, I have nothing to say except bowing my head. Thanks...

ഫഹദ് സലാം • 2018-10-06 19:05

?????

smitha • 2018-10-06 23:18

താങ്ക്യൂ പ്രിയ സുഹൃത്ത് ഫഹദ് സലാം

Baghavan • 2018-10-06 16:17

Smitha chechi ningalod enth parayanam ennu eniki ariyilla...e srishtiye ethra pughazthiyalum mathivarilla...divya avl poli alleee...ningal athinekkal poli anu...great wrk chechii....

smitha • 2018-10-06 16:56

താങ്ക്യൂ ഭഗവാന്‍... ഇതുപോലെ ആവേശത്തോടെ എന്‍റെ കഥയെ ഇഷ്ടപ്പെടുന്നതിന് പകരം എന്ത് തരണമെന്ന് എനിക്കറിയില്ല.

പൊന്നു.? • 2018-10-06 16:08

കിടുക്കി കളഞ്ഞു സ്മിതേ...... എന്തൊകെയോ പറയണമെന്നുണ്ട്...... അതിനുള്ള അറിവും, കഴിവും ഇല്ലല്ലോ എന്റെ ദൈവമേ..... ????

smitha • 2018-10-06 16:55

പ്രിയ പൊന്നു.... അറിവ്, കഴിവ് ഒന്നും എനിക്കും ഇല്ല. ഇനിയുണ്ടെങ്കില്‍ ഇതുപോലെ സ്നേഹം വാരിക്കോരി തരുന്ന പൊന്നുവിനെപ്പോലെയുള്ള പ്രിയ കൂട്ടുകാരുടെ സൌജന്യമാണ്. താങ്ക്യൂ.

smitha • 2018-10-06 15:59

ഭരതന്‍ എന്‍റെ എവര്‍ഗ്രീന്‍ ഡയറക്റ്ററാണ്. ദേവരാഗം അദ്ധേഹത്തിന്‍റെ മികച്ച സിനിമകളിലൊന്നല്ലെങ്കില്‍പ്പോലും. പക്ഷെ അരവിന്ദ് സ്വാമി....എന്നെങ്കിലും ഒന്ന്‍ കെട്ടിപ്പിടിക്കാന്‍, ഒരു ചുംബനമെങ്കിലും ചുണ്ടിലേല്‍ക്കാന്‍ പെണ്ണുങ്ങളെക്കൊണ്ട് കൊതിപ്പിക്കുന്ന ഒരു നടനായിരുന്നു.... താങ്ക്യൂ രാജാ.

രാഘവേന്ദ്രൻ • 2018-10-06 13:38

നല്ല ഫീൽ. Putheya aala vayikunne.. njn part 6 vare vayichu ethiyolu. comment evde edamenn karuthi. nyc writing. congrats. Try to resume all your stories Soon.

smitha • 2018-10-06 23:18

താങ്ക്യൂ രാഘവേന്ദ്രന്‍ ജീ

കുഞ്ഞൻ • 2018-10-06 13:32

ഹായ് സ്മിതാ... സ്‌മിതയുടെ ഈ കോബ്രാഹിൽസിലെ നിധി... ഞാൻ ഈ അടുത്തകാലത്താണ് വായിക്കാൻ തുടങ്ങിയത്. ഇനി പറയാൻ പോകുന്നത് സത്യം മാത്രമാണ്.. 1. ഈ കഥയുടെ തുടക്കം ഞാൻ വായിച്ചിരുന്നു... അന്ന് എനിക്ക് അധികം ഇഷ്ടമില്ലാത്ത ഒരു കഥയായിരുന്നു... അധികം എന്നല്ല ഒട്ടും ഇഷ്ട്ടമുണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ... 2. പിന്നീട് സമയം പോകാത്ത.... ഒറ്റപെടലുകൾ നിറഞ്ഞു നിന്ന ഒരു ബുധനാഴ്ച്ച... നല്ലോണം ഓർക്കുന്നു... ആ ദിവസത്തെ... വൈകിട്ട് ഏകദേശം ഒരു 8 മണി കഴിഞ്ഞു കാണും... ചിന്തകളിൽ അൽപ്പം കാമത്തിന്റെ ലഹരിനിറക്കാം എന്ന് വിചാരിച്ച് കമ്പിക്കുട്ടൻ സൈറ്റ് ഓപ്പൺ ചെയ്തു... അന്ന് എന്റെ ഒരു കഥക്ക് സ്‌മിത ഇട്ട കമെന്റ് വായിക്കാൻ ഇടയായി... ആ കമ്മെന്റിനോട് തോന്നിയ ബഹുമാനം എന്നെ ഈ കഥ... കോബ്രാഹിൽസിലെ നിധി വായിക്കാൻ നിമിത്തമായി... നിമിത്തത്തിൽ ഒരുപാട് ഇഷ്ട്ടപെടുന്ന ഞാൻ... 3. ആദ്യ ഭാഗങ്ങൾ കൊറേ പേർ അടിപൊളി പൊരിച്ചു.. കുടുക്കി എന്നൊക്കെ പറഞ്ഞു കണ്ടു... പക്ഷെ ഒന്നും ദർശിക്കുവാൻ എനിക്ക് കഴിഞ്ഞില്ല... എന്റെ ആസ്വാദനപിശുക്കിനെ ശപിച്ചുകൊണ്ട് ഞാൻ വായന തുടർന്നു... 4. പോകെ പോകെ ദിവ്യ എന്റെ മനസ്സിൽ ഞാൻ അറിയാതെ തന്നെ കുടിൽ കെട്ടി... താമസിക്കാൻ സൗകര്യം ഒരുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു... പിന്നീട് മഹർഷിയിലൂടെയും ഗായത്രിദേവിയിലൂടെയും റോസ്‌ലിനിലൂടെയും സിദ്ധാർത്ഥനിലൂടെയും.. സ്മിതയുടെ മാന്ത്രികത വിരിയുന്നത് ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടു... 5 . അക്ഷരങ്ങൾ കൊണ്ട് മസ്തിഷ്ക്കപ്രക്ഷാളനം നടന്നു... അദ്ഭുതമായിരുന്നു പിന്നീട് ഓരോ വാരി വായിക്കാനും... പലപ്പോഴും ഞാൻ ഇത് കമ്പിക്കുട്ടൻ സൈറ്റ് തന്നെയാണോ ഈ കഥ പ്രസിദ്ധീകരിച്ചത് എന്ന് സംശയിച്ചു.. 6. ദിവ്യയെയും രാഹുലിനെയും... ഋതുപർണ്ണയിലൂടെയും ശാന്തിദേവിലൂടെയും ദർശിക്കാൻ ഇപ്പൊ എനിക്ക് സാധിക്കുന്നു... അവരുടെ മനസ്സ് വായിക്കാൻ എനിക്ക് സാധിക്കും... അവരുടെ ആഗ്രഹങ്ങളെ മോഹങ്ങളേ അഭിവാഞ്ഛകളെ എല്ലാം ഞാൻ മനസിലാക്കി തുടങ്ങി.. അറിയില്ല ഇത് ഇവിടെ വരേണ്ട കഥയാണോ എന്ന്... വലിയ വലിയ വാക്കുകളോ സാഹിത്യരീതികളോ വശമില്ലാത്ത എനിക്ക് അകെ ഒന്ന് മാത്രം മനസിലാകുന്നു... കഥകളെ ഇഷ്ട്ടപെടുന്ന ഞാൻ ഒരിക്കലും ഈ കഥ മറക്കുകയില്ല... വർഷങ്ങൾക്കു മുൻപ് വായിച്ച പലകഥകളും അതിൽ എം ടി യുണ്ട്... ബഷീറുണ്ട്.. തകഴിയുണ്ട്.. അങ്ങനെ അക്ഷരങ്ങളെ നിശ്വാസമായി കരുതുന്ന ഒരുപാട് പേരുടെ കൊറേയധികം പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്... കൊറെയൊക്കെ മനസ്സിൽ നിൽക്കുന്നുമുണ്ട്... അതുപോലെ ഈ കഥയും എന്റെ മനസ്സിൽ നിൽക്കും... ഒരു അപേക്ഷ ഉണ്ട്... താങ്കൾ ആരാണെന്നറിയില്ല... പരിചയപ്പെടണം എന്നുണ്ട്... ആ വരികൾ.. ആ വാക്കുകൾ അത് എന്നിലെ കുട്ടിയെ.. കഥകൾ ഇഷ്ട്ടപെടുന്ന ഒരു കുഞ്ഞു കുട്ടിയെ ഉണർത്തിയിരിക്കുന്നു... കണ്ടുമുട്ടാൻ ആഗ്രഹം.. ഒരിക്കലും താങ്കളുടെ ഐഡന്റിറ്റി മറ്റാരുടെ മുന്നിലും വെളിപ്പെടുത്തില്ല... പിന്നെ ഈ കഥ കുറച്ച് സീരിയസ് ആയി എടുത്ത് പ്രസിദ്ധീകരിക്കാൻ ശ്രമിച്ചു കൂടെ.. എനിക്ക് സഹായിക്കാൻ ഒന്നും പറ്റില്ല... അത്രക്കൊന്നും കഴിവുള്ള ആളല്ല.. പക്ഷെ ഒരു പ്രസാധകനും ഇതിലെ ആദ്യ ഭാഗങ്ങളിലെ അമേച്ചറിസം കളഞ്ഞാൽ സ്വീകരിക്കാതിരിക്കില്ല... ഒന്ന് ശ്രമിക്കുമോ സ്മിതാ..

smitha • 2018-10-06 16:53

പ്രിയ കുഞ്ഞന്‍... മാംഗോയുടെ ആവേശകരമായ കമന്‍റ്റിന് ഇപ്പോള്‍ നന്ദി പറഞ്ഞതേയുള്ളൂ. താങ്കളുടെ കമന്‍റ്റ് വായിച്ചപ്പോള്‍ കിട്ടിയ എനര്‍ജി....എന്‍റെ കയ്യില്‍ അത്ര വലിയ സംഭരിണിയില്ല ഇത്രയും ആവേശ്വോജ്ജ്വലമായ വാക്കുകള്‍ സൂക്ഷിക്കുവാന്‍. 1. കഥയുടെ ആരംഭത്തില്‍ അങ്ങനെ ഒരു പ്രശ്നമുണ്ട്. പെട്ടെന്ന് സംവേദനത്തെ തടയുന്ന ഒരു അമേച്ച്വറിസം. 2. താങ്കളോട് ഈ അഭിപ്രായമറിയിച്ചതിനു ശേഷം ഞാന്‍ താങ്കളുടെ ഏത് കഥയ്ക്കാണ് ആ കമന്‍റ്റ് നല്കിയതെന്ന്‍ കണ്ടുപിടിക്കും. അതൊരു വിശേഷപ്പെട്ട കമന്റ്റ് ആണല്ലോ. അതില്ലായിരുന്നെങ്കില്‍ താങ്കളെപ്പോലെ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന്‍ കോബ്രാ വായിക്കില്ലായിരുന്നു. 3. ആ ആദ്യഭാഗങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്ന ഈ സൈറ്റിലെ കൂട്ടുകാര്‍ നല്‍കിയ ദയവായ്പ്പാണ്. എന്നെ പ്രോത്സാഹിപ്പിക്കുവാന്‍. 4. ഇപ്പോള്‍ എനിക്കറിയില്ല കുഞ്ഞന്‍ താങ്കളോട് എന്താണ് പറയേണ്ടതെന്ന്. ഈ വാക്കുകളില്‍ സാഹിത്യത്തിന്‍റെ മന്ദാരപ്പൂക്കളുണ്ട്. 5. ഒരു ഡ്രഗ് എഫക്റ്റ് ഫീല്‍ ചെയ്യുന്നു. കാണുന്നു, "ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു" എന്ന നോവലിലെ രമേശ്‌ പണിക്കര്‍ക്ക് സംഭവിച്ചത് പോലെ ഒരു ഫീല്‍. ഇരുപത്തിനാലായിരം വര്‍ണ്ണങ്ങള്‍ ഞാനിപ്പോള്‍ ഒരുമിച്ച് കാണുന്നു. 6. ഇപ്പോള്‍ നിറവ് പൂര്‍ണ്ണമായി. താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഓര്‍മ്മയില്‍ വെക്കാം. മറ്റു പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍. പുസ്തകമാക്കുന്ന കാര്യവും. അതിരുകള്‍ മായിച്ചു കഴിയുന്നത്ര നന്ദി.

Mango • 2018-10-06 12:13

സ്മിതാ, എന്നെങ്കിലും സമയം കണ്ടെത്തി താങ്കൾ ഈ കഥ englishലേക്ക് തർജ്ജമ ചെയ്യണം. പുസ്തകമാക്കി വിപുലപ്പെടുത്തി എഴുതിയാൽ, എനിക്കുറപ്പുണ്ട്, ഒരു പ്രസാധകനും ഈ work തള്ളിക്കളയാൻ കഴിയില്ല. ഏതൊരു പ്രസാധകനും writer ഇൽ നിന്നു പ്രതീക്ഷിക്കുന്നത് basically മൂന്നു കാര്യങ്ങൾ ആണ്. Detailing to visualise Complexity explained to simplicity Standing out of the trend ഇതു മൂന്നും ചേർന്നാൽ mass readability ആയി എന്നാണ് അവരുടെ tried and tested mantra. ശെരിയുമാണ്, da vinci code, പോലെ complex ആയ ഒരു കഥ വിജയിക്കുവാൻ കാരണം അത് simple logic ഉപയോഗിച്ച് വിപുലപ്പെടുത്തിയത് കൊണ്ടു തന്നെയാണ്. സ്മിത ഒരു സന്ദർഭം പറയുമ്പോൾ കൊടുക്കുന്ന ബാക്ക്ഗ്രൗണ്ട് ഡീറ്റൈലിങ് ഏതൊരു writerഉടെയും സ്വപ്നമാണ്. അതിനെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുവാൻ കഴിവുള്ള ഒരു എഴുത്തുകാരിയാണ് താങ്കൾ. English ഇൽ എഴുതണം എന്നു പറഞ്ഞത്, അത്രയും കൂടുതൽ പേർ വായിക്കട്ടെ എന്നു കരുതിയാണ്. പിന്നെ താങ്കളുടെ english proficiency അറിയുന്നത് കൊണ്ടും, ഈ കഥയ്ക്ക് അതിനുള്ള potential ഉള്ളതു കൊണ്ടും. നന്ദി.

Dark knight മൈക്കിളാശാൻ • 2018-10-06 15:32

ഇംഗ്ലീഷിൽ എഴുതിയിട്ട് വേണം ഇതൊരു Netflix series ആക്കാൻ.

smitha • 2018-10-06 16:20

എനിക്ക് വയ്യ എന്‍റെ ഈശ്വരാ...പറഞ്ഞു പറഞ്ഞ് കൊതിപ്പിച്ച് എന്നെ ഒരു വഴിക്കാക്കും....

smitha • 2018-10-06 16:33

മാംഗോ.... 2018 ജനുവരി 26 ആണ് എന്‍റെ കഥ ഈ സൈറ്റില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. അതായത് ഏകദേശം എട്ടര മാസങ്ങള്‍ക്ക് മുമ്പ്. അന്ന് മുതല്‍ ഇന്നേവരെ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും പ്രചോദാത്മകമായ പ്രതികരണങ്ങളില്‍ ഒന്നാണ് താങ്കളുടെ ഈ കമന്‍റ്റ്. മിത്തുകള്‍, അത് ഹൈന്ദവമെന്നോ കെല്‍റ്റിക് എന്നോ നോര്‍ഡിക് എന്നോ വ്യത്യാസമില്ലാതെ പുനരാഖ്യാനം ചെയ്യപ്പെടുന്നുണ്ട് ഇന്ന്. യാതാസ്ഥിതികതയെ ബലപ്പെടുത്താതെയുള്ള പുനരാവിഷ്ക്കരണം എത്രകണ്ട് സാധ്യമാണ് എന്നാണ് ചിന്തിക്കേണ്ടത്. ആ അര്‍ത്ഥത്തിലുള്ള ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് "നിധി" എന്ന ഒരു രൂപകം ഉപയോഗിച്ച് ഈ കഥയ്ക്ക് മുതിര്‍ന്നത്. താങ്കള്‍ ദയാവായ്പ്പോടെ പറഞ്ഞ വാക്കുകള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ ഞാന്‍ ചിന്തിച്ചു തുടങ്ങും. ആംഗലേയ ഭാഷയുടെ രസസൌന്ദര്യത്തിലേക്ക് ദിവ്യയേയും രാഹുലിനേയും കോബ്രാ ഹില്‍സിനേയും പരിവര്‍ത്തിപ്പിക്കാന്‍ ഉദ്യമിക്കും. ആ നാള്‍വഴികളിലും വാക്കുകള്‍ കൊണ്ടും സഹകരണം കൊണ്ടും സ്നേഹം കൊണ്ടും പ്രോത്സാഹിപ്പിക്കണമേ എന്നാണ് ഒരേയൊരു അഭ്യര്‍ത്ഥന..... ഇത്രയും other centred ആകാന്‍ എങ്ങനെ കഴിയുന്നു?

Mango • 2018-10-06 18:40

ഏകദേശം ഈ കഥയുടെ പകുതിയിലധികം ഭാഗങ്ങൾ കഴിഞ്ഞപ്പോളാണ് കോബ്രയിലെ നിധി കേവലം ഒരു നിധിയല്ല, davinci code ഇലെ sacred grail പോലെ ഒരു persuasion ആയിരിക്കാം എന്ന ചിന്ത കടന്നു കൂടിയത്. (വ്യക്തിപരമായി da vinci codeന്റെ ക്ലൈമാക്സ് എനിക്ക് ഇഷ്ടമല്ല. ആരോ forcefully എഡിറ്റ് ചെയ്ത ക്ലൈമാക്സ് ആണ് അതെന്നു ഞാൻ ഇന്നും വിശ്വസിക്കുന്നു) എന്റെ ചെറിയ കാഴ്ചപ്പാടിൽ, ഒരുപാടു reach ഉള്ള, ആഴവും പരപ്പുമുള്ള ഒരു കഥയാണിത്. പുസ്തക രൂപത്തിൽ എഴുതുമ്പോൾ പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ സ്മിതയ്ക്ക് അതിലേക്കു കടക്കുവാൻ കഴിയും എന്നതു കൊണ്ടാണ് ഞാൻ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞതും. പുസ്തകങ്ങൾ മഹത്തരമാണെങ്കിലും behind the stage, ആ ലോകം ഒരു തരം മാഫിയ ടൈപ്പ് dirty tactics നിറഞ്ഞതായിരുന്നു. മനസ്സു മടുത്തു പോകാൻ വളരെ എളുപ്പമുള്ള ഒരു മേഖല. പക്ഷെ ഇപ്പോൾ ധാരാളം adventurous ആയ പ്രസാധകർ ഉണ്ട്. താങ്കളെ പോലൊരു writer ക്കു വലിയ ബുദ്ധിമുട്ടുകൾ ഫേസ് ചെയ്യേണ്ടി വരില്ല. സ്മിത സീരിയസ് ആയി സമയം എടുത്തു ചിന്തിക്കൂ. നമുക്കു സ്വന്തമായുള്ളത് നമുക്കു ചുറ്റും ഉള്ളവരുടെ പ്രാർത്ഥന മാത്രം ആണ്. ഇത്ര മാത്രം ചിന്തിച്ചാൽ മതി other centered ആകാൻ.

smitha • 2018-10-06 19:16

മാംഗോ.... ഡാവിഞ്ചി കോഡില്‍ ഏറ്റവും മിഴുവുള്ള കഥാപാത്രം എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പ്രോട്ടഗോനിസ്റ്റ് ആയ ആയ റോബര്‍ട്ട് ലാംഗ്ഡന്‍ തന്നെയാണ്. സോഫിയ്ക്ക് ചുറ്റുമാണ് കഥ കറങ്ങിക്കൊണ്ടിരിക്കുന്നതെങ്കിലും. ഇതിവൃത്തത്തിന്‍റെ മാന്ത്രികതയേക്കാള്‍ ഡാന്‍ ബ്രൌണ്‍ എന്ന എഴുത്തുകാരന്‍ അവതരിപ്പിക്കുന്ന ചരിത്രവും നമ്മളെ ശ്വാസം മുട്ടിക്കുന്നില്ലേ? ഒരിടത്ത് ബ്രൌണ്‍ ലാംഗ്ഡനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നു: The Catholic Inquisition published the book that arguably could be called the most blood-soaked publication in human history. Malleus Maleficarum—or The Witches' Hammer—indoctrinated the world to "the dangers of freethinking women" and instructed the clergy how to locate, torture, and destroy them. Those deemed "witches" by the Church included all female scholars, priestesses, gypsies, mystics, nature lovers, herb gatherers, and any women "suspiciously attuned to the natural world." Midwives also were killed for their heretical practice of using medical knowledge to ease the pain of childbirth—a suffering, the Church claimed, that was God's rightful punishment for Eve's partaking of the Apple of Knowledge, thus giving birth to the idea of Original Sin. During three hundred years of witch hunts, the Church burned at the stake an astounding five million women. ഇത് വായിക്കുമ്പോള്‍ എന്‍റെ അഭിപ്രായത്തില്‍ ശ്വാസം മുട്ടല്‍ ഉണ്ടാകുന്നില്ല എങ്കില്‍ നമ്മുടെ കാഴ്ച്ചപ്പാടുകള്‍ക്ക് പരിഹരിക്കാന്‍ പറ്റാത്തത്ര കുഴപ്പമുണ്ട് എന്നാണ്. ഇങ്ങനെ പുസ്തകത്തില്‍ ഒരുപാട് പരാമര്‍ശങ്ങള്‍ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സിനിമ പുസ്തകവുമായി താരതമ്യം ചെയ്യുമ്പോള്‍ 'poor imitation"ആയാണ് തോന്നിയിട്ടുള്ളത്. ഇതുപോലെ വിസ്മയങ്ങള്‍ ഒരുപാടുണ്ട് ഡാവിഞ്ചി കോഡില്‍. സത്യത്തില്‍ സ്ത്രീകളോടുള്ള ആദരമാണ് ആ പുസ്തകം. സേക്രഡ് ഫെമിനിന്‍, ഹോളി ഗ്രെയില്‍ ഒക്കെ സ്ത്രീയോടുള്ള ആദരമായാണ് ഡാന്‍ ബ്രൌണ്‍ ഉപയോഗിച്ചിരിക്കുന്നത്. അത്തരം ഒരു പുസ്തകത്തിന്‍റെ പേരാണ് പ്രിയ സുഹൃത്ത് മാംഗോ എന്നെ പ്രചോദിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഏതായാലും ഞാന്‍ തുടങ്ങും. അതിന്‍റെ നാള്‍ വഴികള്‍ അറിയിക്കും.

Master • 2018-10-07 12:23

എന്റെ വായനാ ശീലം ഇല്ലായ്മയെ ഞാന്‍ തന്നെ ശകാരിക്കാറുണ്ട്. സാഹചര്യം അത്രയ്ക്ക് പ്രതികൂലമായതാണ് കാരണം. എങ്കിലും ഇഷ്ടപ്പെട്ട എഴുത്തുകാര്‍ക്ക് ലഭിക്കുന്ന കമന്റുകള്‍ ഇടയ്ക്ക് നോക്കാന്‍ ശ്രമിക്കും. അങ്ങനെയാണ് ഇതും കണ്ടത്. സ്മിത ഈ കഥ പുസ്തകമാക്കുന്നുണ്ട് എങ്കില്‍ അതൊരിക്കലും മലയാളത്തില്‍ ആകരുത്. കാരണം ഏതെങ്കിലും ഗ്രൂപ്പിലോ വെബ് സൈറ്റിലോ എഴുതിയിട്ട കഥ പിന്നെ പുസ്തകം ആക്കുമ്പോള്‍ ഇത് മുന്‍പ് വായിച്ച ആരെങ്കിലും അത് വാങ്ങാന്‍ ഇടയായാല്‍, അത് എഴുത്തുകാരന്റെയും പ്രസാധകന്റെയും വിശ്വാസ്യത കളയും. അതുകൊണ്ട് പുസ്തകമാക്കാന്‍ എഴുതുന്ന രചനകള്‍ ഒരിക്കലും പരസ്യമാക്കരുത്. ഞാനും കുറെ നാളായി ഒന്ന് രണ്ടു നോവലുകളുടെ ശ്രമത്തിലാണ്..മടി മൂലം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.. സ്മിതയ്ക്ക് അസാമാന്യ പാടവം ഉള്ളതുകൊണ്ട് പുസ്തകരചന ഗൌരവമായിത്തന്നെ എടുക്കണം..പക്ഷെ നെറ്റില്‍ പ്രസിദ്ധീകരിച്ചവ പുസ്തകമാക്കരുത്..അങ്ങനെ വലിയ ഒരു അബദ്ധം കാണിച്ച മഹാത്മാവാണ് ഞാന്‍..ഇനി ആവര്‍ത്തിക്കാന്‍ ആഗ്രഹമില്ലാത്ത അബദ്ധം

സുനിൽ • 2018-10-07 12:56

സെരി മകാത്മാവേ! ആട്ടെ ഏതാ ആ പുസ്തകം? ഞാങ്കമന്റിയാ ഈ സൈറ്റിന്റെ ഫ്യൂസടിച്ചു പോകുവോ...? ഒന്ന് കമന്റീട്ട് നോക്കിയപ്പ സൈറ്റില്ല! പിന്നെ ദാ ഇപ്ലാ!

Master • 2018-10-07 13:03

സുനില്‍ അണ്ണാ. സൈറ്റ് യു എ ഇയില്‍ ബ്ലോക്ക് ചെയ്തു. അതിനെ ഡോക്ടര്‍ എങ്ങനെയോ മറികടന്നിരിക്കുകയാണ്. അണ്ണന്‍ ഇരിക്കുന്ന സ്ഥലത്ത് പ്രോക്സി സൈറ്റ് കിട്ടുന്നുണ്ട് എങ്കില്‍ അതിലൂടെ ഇതില്‍ കേറി മാന്താം.. പൊത്തകം സാദാ ഒരു കഥയാണ്..ഒരു ദേശത്തിന്റെ കഥ പോലെ ഒരു കുഞ്ഞന്‍ സംഭവം..എയുതി മുയുപ്പിക്കാന്‍ സാധിക്കുവോ എന്നൊരു ശങ്കയില്ലാതില്ല

സുനിൽ • 2018-10-07 13:16

അതെന്തിരണ്ണാ കുറയ്കുന്നെ? കയർ പോലെ എമണ്ടൻ ഒന്നാവട്ടെ! എല്ലാവിധ ഭാവുകങ്ങളും നേരുന്നു!!! കമന്റുക എന്നതിപ്പോൾ എവറസ്റ്റ് കയറുന്നതിലും ഒരൽപ്പം കൂടി പാടേ ഉള്ളല്ലോ! ഈ 4x ആരുടെയാ? കുട്ടന്റെ അളിയന്റെ സൈറ്റാണോ? തൊട്ടാൽ അങ്ങോട്ടാണല്ലോ പോക്ക്!!

RDX • 2018-10-07 13:04

പുതിയ കഥ ഒന്നും എഴുതുന്നില്ലേ ഇല്ലേ സുനിൽ ബ്രോ....

സുനിൽ • 2018-10-07 13:21

ഇല്ല RDX...! ആ പണിയൊക്കെ മറന്നു! .....നന്ദി

smitha • 2018-10-07 13:08

എന്‍റെ ഈശ്വരാ... മരിച്ചാലും വേണ്ടില്ല ഇനി... ആരാ വന്നിരിക്കുന്നെ? സുനില്‍....!!!

സുനിൽ • 2018-10-07 13:29

ഹഹഹഹ!!! നന്ദി സുഹൃത്തേ, സുനിലിനങ്ങനെ കൊമ്പൊന്നുമില്ല! നിങ്ങളൊക്കെ എഴുതും പോലെ മാസ്റ്ററുടെ കമന്റുകളിൽ നിന്ന് അറിഞ്ഞത് വച്ച് നിങ്ങളിൽ നിന്ന് ഒക്കെ ഒരുപാട് താഴെ ഇവിടുത്തെ ആയിരക്കണക്കിന് എഴുത്തുകാരിൽ ഒരാളായ അഞ്ചാറെണ്ണം എഴുതിയ ഒരാൾ!! മാസ്റ്റർ കളിയാക്കുന്നു എന്ന് വച്ച് അത്രയങ്ങ് പൊക്കണ്ട!

smitha • 2018-10-07 13:47

@സുനില്‍... പിന്നെ... പിന്നെ... എന്‍റെ ഡ്രൈവില്‍ ഉണ്ട് "നവകങ്ങള്‍"

smitha • 2018-10-07 13:10

മാസ്റ്റര്‍, ഒഴിവു നേരത്തെ ഒരു വിനോദമായി ആണ് സൈറ്റിനെ സമീപിച്ചതും സജീവമായതും. ഇപ്പോള്‍ അങ്ങും മാംഗോയും രാജയും ഒക്കെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ആംഗലേയത്തില്‍ തന്നെ ഒന്ന്‍ പരീക്ഷിക്കണമെന്നുണ്ട്‌. അനുഗ്രഹമുണ്ടാവണം.

Master • 2018-10-07 14:10

From the deepest portion of my heart, I convey my sincere prayers and blessings. You must proceed on it as it is quite possible for a blessed writer like you..While concentrating in english literature, my appeal to you is to not to overlook Malayalam. You do have the aptitude to write and expertise to handle both the languages to its best ever forms.. All the bests..

smitha • 2018-10-07 13:11

ആശംസകള്‍ക്ക് നന്ദി, രാജാ

Alen • 2018-10-06 11:46

Oru thriller novelinte idekku current poye avastha ayirunnu ithu theernappol adutha lekkathinayi waiting !! Rekshayillatge narration

smitha • 2018-10-06 23:17

അലെന്‍.... ആദ്യമായാണ് ഇവിടെ അല്ലേ? താങ്ക്യൂ വെരി മച്ച്

അഞ്ജാതവേലായുധൻ • 2018-10-06 11:22

മനോഹരം...

smitha • 2018-10-06 16:20

താങ്ക്യൂ അജ്ഞാത വേലായുധാ...