0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 2 [smitha]

Author : സ്മിത Read All Parts 189

കാര്യം ചോദിക്കാനുണ്ട്." അദേഹത്തിന്‍റെ കണ്ണുകളില്‍ വീണ്ടും കുസൃതി നിറയുന്നത് അവര്‍ കണ്ടു. "മോളും മോള്‍ടെ കൂട്ടുകാരും ആ ജയകൃഷ്ണനുമായി വഴക്കിട്ടതെന്തിനാ? "അവന്‍ പറഞ്ഞു, അവനെന്നെ കല്യാണം കഴിക്കണന്ന്‍." "ഓഹോ!" അദ്ദേഹം അദ്ഭുതപ്പെട്ടു. "അതിന്? അതിന് മോള്‍ മോള്‍ടെ കൂട്ടുകാരോട് അവനെ തല്ലാന്‍ പറഞ്ഞു?" "പക്ഷെ ഡാഡി, ഞാന്‍ നോ പറഞ്ഞപ്പം അവന്‍ മൈന്‍ഡ് ചെയ്തില്ല." "ഇതേ കാര്യം അവന്‍റെ അച്ചന്‍ കഴിഞ്ഞാഴ്ച്ച കുവൈറ്റീന്നു വിളിച്ച് എന്നോട് പറഞ്ഞിരുന്നു." "ങ്ങ്ഹേ?" ദിവ്യ അദ്ഭുതം ഭാവിച്ചു. "അപ്പോള്‍ അവന്‍റെ അച്ഛനും എന്നെ കല്യാണം കഴിക്കണന്നോ? നെവര്‍! ഒരിക്കലും ഞാന്‍ സമ്മതിക്കില്ല!" "പെണ്ണിന്‍റെ വാക് സാമര്‍ത്ഥ്യം കൂടുന്നു!"

💬 Comments

View all comments