0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 2 [smitha]

Author : സ്മിത Read All Parts 188

അപ്പോയിന്റ്റ്മെന്‍റ്റ് ഫിക്സ് ചെയ്തിട്ടുണ്ട്. യൂ ആര്‍ അസൈന്‍ഡ് ഫോര്‍ മീറ്റിംഗ് ഹിം." "താങ്ക് യൂ, സാര്‍," വിനോദ് അദ്ഭുതവും സന്തോഷവും പ്രകടിപ്പിച്ചു. അയാള്‍ ഇരിപ്പിടത്തില്‍ നിന്ന്‍ എഴുന്നേറ്റു. "വിനോദ് ഇരിക്കൂ," രാജശേഖര വര്‍മ്മ എഴുന്നേറ്റു. "ഞാന്‍ ആ ഡോക്യുമെന്‍റ്റ്സ് എടുത്തുകൊണ്ട് വരാം." അദ്ദേഹം മുകളിലേക്ക് കയറിപ്പോയി. "സുഖമാണോ വിനോദ്?" ഗായത്രിദേവി ചോദിച്ചു. "രണ്ടു ദിവസമായി കാണാനേയില്ലല്ലോ." "തിരക്കായിരുന്നു, മാഡം," അയാള്‍ ചിരിച്ചു. "അറിയാമോ,ഒക്റ്റോബര്‍ നവംബറിലെ നമ്മുടെ ഇമ്പ്രസ്സീവ് പെര്‍ഫോര്‍മന്‍സ് കാരണം ഏപ്രിലിലെ എക്സ്പോര്‍ട്ട്‌ ട്വല്‍വ് പോയിന്‍റ്റ് സെവന്‍ ടൂ പെര്‍സെന്‍ടേജ് വര്‍ദ്ധിച്ചു. അതായത് ടു തൌസണ്ട് ക്രോര്‍ അധികം. ആന്‍ഡ് വീ എക്സ്പെക്റ്റ്...." "സോറി വിനോദ്," അവര്‍ പറഞ്ഞു. "എനിക്കീ സ്റ്റാറ്റിസ്റ്റിക്സ്‌ ഒന്നും മനസ്സിലാവില്ല." രാജശേഖര വര്‍മ്മ ഒരു ബ്രീഫ് കേയ്സുമായി മുകളില്‍ നിന്ന്‍ ഇറങ്ങിവന്നു. അദ്ദേഹം അത് വിനോദിന് കൈമാറി. "ഇതിലുണ്ട് ആ ഡോക്യുമെന്‍റ്റ്സ്." "ശരി," വിനോദ് എഴുന്നേറ്റു. "ഞാന്‍ ഇറങ്ങുന്നു. ഹാവ് എ ഗുഡ് ഡേ, സാര്‍." വിനോദ് പ്രസരിപ്പോടെ പുറത്തേക്ക് നടന്നു. "ഇത് പോലെ ഹാര്‍ഡ് വര്‍ക്കിംഗ് ആയ ഒരു എക്സിക്യൂട്ടീവ്...ആരുമില്ല ഇവനെപ്പോലെ." വിനോദിന്‍റെ ഹ്യൂണ്ടായി ആക്സേന്‍റ്റ് ദൃശ്യത്തില്‍ നിന്ന്‍ അകന്നുപോകുന്നത്‌ നോക്കി രാജശേഖരവര്‍മ്മ അഭിപ്രായപ്പെട്ടു. "രോഹിതിനെക്കുറിച്ചും ദിവ്യേടച്ചന്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നു." അല്‍പ്പം അരോചകഭാവത്തില്‍ ഗായത്രിദേവി അദ്ധേഹത്തെ ഓര്‍മ്മപ്പെടുത്തി. രാജശേഖരവര്‍മ്മയുടെ മുഖത്തുനിന്നും പ്രസന്നത മറഞ്ഞു. "ങ്ങ്ഹാ, ഞാന്‍ പറഞ്ഞിരുന്നു," അസന്തുഷ്ട്ടിയോടെ അദ്ദേഹം പ്രതിവചിച്ചു. "അവനെ ഞാന്‍ വിശ്വസിച്ചിരുന്നപ്പോള്‍. വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണ് എന്ന്‍ അവന്‍ എന്നെ വിശ്വസ്സിപ്പിച്ച കാലത്ത്." അദ്ധേഹത്തിന്‍റെ മനസ്സ് നിറയെ രോഹിതിനോടുള്ള വിദ്വേഷം അവര്‍ കണ്ണുകള്‍ കൊണ്ട് അദ്ധേഹത്തിന് ആംഗ്യത്തിലൂടെ അത് കാണിച്ചുകൊടുത്തു. രാജശേഖരവര്‍മ്മ ചിരിച്ചുകൊണ്ട്, തോളില്‍പ്പിടിച്ച് അവളെ തന്നോട് ചേര്‍ത്തു നിര്‍ത്തി. "മോള് ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞതല്ലെയുള്ളൂ ഞാന്‍?" അദ്ദേഹം ചോദിച്ചു. എന്നിട്ടും അവള്‍ പ്രസന്നയായില്ല. "ഐം സോറി, മഹാരാജാവിതാ ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നു. ഒരു തൊട്ടാവാടി രാജകുമാരിയുടെ മുമ്പില്‍." അദ്ദേഹം കൈകള്‍ ഉയര്‍ത്തി വിടര്‍ത്തി പരാജിതന്‍റെ ഭാവത്തില്‍ നിന്നു. കണ്ണുകളിലെ നനവുകള്‍ക്കിടയിലും ദിവ്യ ചിരിച്ചു. "ചിരിയൊക്കെ അവിടെ നിക്കട്ടെ," അദ്ദേഹം വീണ്ടും ഗൌരവപൂര്‍ണ്ണനായി. "എനിക്ക് മോളോട് വേറെ ഒരു

💬 Comments

View all comments