Chapter Title : കോബ്രാ ഹില്‍സിലെ നിധി 2 [smitha]
കൊഴപ്പം? എനിക്കെന്‍റെ രണ്ടാമത്തെ ചോദ്യത്തിന്‍റെ ഉത്തരം കിട്ടിയില്ല. എന്‍റെ ജനനത്തെപ്പറ്റി. അത് കൂടി കേട്ടിട്ട് ഞാന്‍ പറയാം എനിക്ക് സമാധാനമായോ ഇല്ലയൊ എന്ന്. കമോണ്‍ ഡാഡി!" "അത് മോള്‍ടെ മമ്മി പറയും." "ഞാനെങ്ങും അത് പറയില്ല," അവര്‍ പെട്ടെന്ന് പറഞ്ഞു. "നീ അമ്മയെയും കൂട്ടി എന്നും ഒരു എഴുന്നള്ളത്ത് നടത്താറില്ലേ? പൊഴക്കരേല്‍? അന്നേരം ചോദിച്ചാല്‍ മതി." ദിവ്യ എന്തോ പറയാന്‍ തുടങ്ങുന്നതിന് മുമ്പ് വാതില്‍ക്കല്‍ ഒരു പരിചാരിക പ്രത്യക്ഷപ്പെട്ടു. "വിനോദ് സാര്‍ താഴെ നില്‍പ്പുണ്ട്," അവള്‍ അറിയിച്ചു. രാജശേഖര വര്‍മ്മ എഴുന്നേറ്റു. അദ്ദേഹം താഴേക്ക് പോയി. "മമ്മീ ഒരു മിനിറ്റ്," അദ്ധേഹത്തോടൊപ്പം താഴേക്കിറങ്ങാന്‍ ഭാവിച്ച ഗായത്രിദേവിയെ ദിവ്യ തടഞ്ഞു. അവര്‍ ചോദ്യരൂപത്തില്‍ മകളെ നോക്കി. "പ്രതീക്ഷിച്ച വെടിക്കെട്ട് ക്ലൈമാക്സ് കഥയിലുണ്ടായിരുന്നു," ദിവ്യ പറഞ്ഞു. "നല്ലൊരു ഹൊറര്‍ സ്റ്റോറിയാണ് ഡാഡി പറഞ്ഞത്. ഞാനത് ശരിക്കും എന്ജോയ് ചെയ്തു. പക്ഷെ മമ്മി, ഈ കഥ ഞാന്‍ നേരത്തെയറിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു കുഴപ്പം?" ഗായത്രിദേവിയുടെ മുഖത്ത് ഒരു മന്ദഹാസം വിടര്‍ന്നു. "നീ വിശ്വസിക്കില്ല്യാന്ന്‍ എനിക്കറിയാം," അവര്‍ മകളുടെ തോളില്‍ കൈ ചേര്‍ത്തു, "പക്ഷെ മോളെ, നിധി കാക്കുന്ന ആ നാഗം ശാപം കിട്ടിയ ഒരു ഗന്ധര്‍വ്വനാണ്. ഭര്‍തൃമതിയല്ലാത്ത പെണ്ണിനെക്കണ്ടാല്‍ നാഗം ദംശിക്കും." ദിവ്യ പുഞ്ചിരിച്ചു. "ഈ കഥയൊക്കെ കേട്ട് ത്രില്ലടിച്ച് നീ നാഗത്താന്‍ മലയിലെങ്ങാനും കറങ്ങിനടക്കാതിരിക്കാനാ നേരത്തെ ഇതൊന്നും പറയാതിരുന്നത്." ദിവ്യയും ഗായത്രിദേവിയും ഇറങ്ങിച്ചെല്ലുമ്പോള്‍ താഴെ ഗൌരവമായ ചര്‍ച്ചയിലാണ് വിനോദ് മേനോനും രാജശേഖര വര്‍മ്മയും. "ഗുഡ് മോണിംഗ് മാഡം," വിനോദ് എഴുന്നേറ്റ് ഗായത്രിദേവിയെ വന്ദിച്ചു. പിന്നെ അയാള്‍ ദിവ്യയുടെ നേരെ തിരിഞ്ഞു. "ഗുഡ് മോണിംഗ് ദിവ്യാ." അവര്‍ പ്രത്യഭിവാദ്യം ചെയ്തു. ആകര്‍ഷകമായ സ്യൂട്ടിനുമേല്‍ അയാള്‍ ടൈയും കൊട്ടും ധരിച്ചിരുന്നു. ഗായത്രിദേവിയും ദിവ്യയും അവര്‍ക്കരികില്‍ ഇരുന്നു. "വിനോദ്," രാജശേഖര വര്‍മ്മ വിനോദിനെ നോക്കി. "നമ്മുടെ ഷെയര്‍ സെക്ക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ്റിലേ പുതിയ കുറെ ഡോക്യുമെന്‍റ്റ്സ് ഞാന്‍ ഇന്നലെ പഠിച്ചു. ചെറുതാണെങ്കിലും അതില്‍ കുറച്ച് ഏറെഴ്സുണ്ട്. ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. അത് അക്കൌണ്ട് ഡിവിഷനില്‍ ഏല്‍പ്പിച്ച് തിരുത്താന്‍ പറയണം." "സാര്‍." "പിന്നെ വിപ്രോയില്‍ നിന്ന്‍ മിസ്റ്റര്‍ അഗര്‍വാളുമായി ഒരു
💬 Comments
View all comments