0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 2 [smitha]

Author : സ്മിത Read All Parts 185

ഇംഗ്ലീഷുകാരുടെ ഉദ്ദേശം മനസ്സിലാക്കി. അവരുടെ ആക്രമണ പദ്ധതിയറിഞ്ഞു..." യജ്ഞകുണ്ഡമുണ്ടാക്കപ്പെട്ടു. പുരോഹിതര്‍ യജ്ഞകുണ്ഡത്തിനു ചുറ്റുമിരുന്നു. നാഗമന്ത്രം ജപിച്ച് രാജപുരോഹിതന്‍ യജ്ഞണ്ഡത്തിലേക്ക് ഹവിസ് ആഹുതി ചെയ്തു. യജ്ഞത്തിന്‍റെ തീവ്രതരമായ ഒരു ഘട്ടത്തില്‍ നാഗത്താന്‍ മലയില്‍, എവിടെയോ ഒരിടത്തുനിന്ന്‍ അതിവേഗത്തില്‍ ഒരു രാജവെമ്പാല ഗുഹയെ ലക്ഷ്യമാക്കി ഇഴഞ്ഞുനീങ്ങി. മന്ത്രോച്ചാരണം നിലക്കുന്നതിനു മുമ്പ് രാജവെമ്പാല യജ്ഞകുണ്ഡത്തിന് മുമ്പിലേക്ക് വന്നു." ദിവ്യയുടെ മിഴികള്‍ വിസ്മയത്താല്‍ വിടര്‍ന്നു. "പുരോഹിതന്മാര്‍ എഴുന്നേറ്റു നിന്നു," രാജശേഖര വര്‍മ തുടര്‍ന്നു. "രാജപുരോഹിതന്‍ നിധിപേടകത്തിന്‍റെ മുമ്പിലേക്ക് വിരല്‍ ചൂണ്ടി. രാജവെമ്പാല പേടകത്തിന്‍റെ മുകളിലേക്ക് കയറി ഫണം വിടര്‍ത്തിയിരുന്നു." ദിവ്യ വിസ്മയ നിശ്ചലയായി കഥയ്ക്ക് കാതോര്‍ത്തു. "പുരോഹിത സംഘവും പട്ടാളക്കാരും ഉദയവര്‍മ്മ മഹാരാജാവും പുറത്തേക്ക് നടന്നു. പിറ്റേ ദിവസം ഇംഗ്ലീഷുകാര്‍ കൊട്ടാരം വളഞ്ഞു. ഘോരയുദ്ധമുണ്ടായി.

അദ്ധേഹത്തില്‍ നിന്ന്‍ ഒരു ദീര്‍ഘനിശ്വാസം പുറത്തുവന്നു. "കാലം കുറെക്കടന്നു," രാജശേഖര വര്‍മ്മ തുടര്‍ന്നു. "കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയില്‍ ചില രേഖകളുണ്ട്. അതൊക്കെ പരിശോധിച്ചാല്‍ മനസ്സിലാകും, പല കാലഘട്ടത്തിലും പലരും നാഗത്താന്‍ മലയില്‍ നിധി അന്വേഷിച്ച് പോയിട്ടുണ്ടെന്നും അവരുടെയൊക്കെ ജീവന്‍ അവിടംകൊണ്ട് ഒടുങ്ങിയിട്ടുണ്ടെന്നും." വിവരണത്തിനിടയില്‍ അദ്ദേഹം ദിവ്യയെ ശ്രദ്ധിച്ചു. അവള്‍ കഥയുടെ ആത്മാവില്‍ നിറഞ്ഞിരിക്കുകയാണ്. "തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ആ മാപ്പുകള്‍ എന്‍റെ കൈയിലെത്തി." അദ്ദേഹം തുടര്‍ന്നു. "എവിടെയാണ് അവ സൂക്ഷിച്ചിരിക്കുന്നതെന്ന്‍ ഞാന്‍ ആരോടും പറഞ്ഞില്ല. ഒരാളോടോഴിച്ച്. ഒരാളെ മാത്രം ഞാന്‍ വിശ്വസിച്ചു. രോഹിതിനെ. ഈ കഥകളൊക്കെപ്പറയുക മാത്രമല്ല, ആ മാപ്പുകള്‍ ഞാന്‍ അവനെ കാണിച്ചുകൊടുക്കുക പോലും ചെയ്തു. പക്ഷെ..." അദ്ധേഹത്തിന്‍റെ സ്വരം പതറി. "...പക്ഷെ നാഗത്താന്‍ മലയിലെ നിധി അവനെയും പ്രലോഭിപ്പിച്ചു. വിശ്വാസവഞ്ചനയ്ക്ക് അവനെ പ്രേരിപ്പിച്ചു. നിധിയുടെ കഥ മാത്രമേ അവന്‍ വിശ്വസിച്ചുള്ളൂ. രാജവെമ്പാലയുടെ കഥ അവന്‍ അവിശ്വസിച്ചു. മാപ്പുകള്‍ മോഷ്ട്ടിച്ച്, അവ വിശദമായി പഠിച്ച്, അവന്‍ നാഗത്താന്‍ മലയിലെത്തി. ബാക്കി കഥകള്‍ ലോകത്തിന് മുഴുവന്‍ അറിയാം." തന്‍റെ ഹൃദയം മിടിക്കുന്നത് ദിവ്യ അറിഞ്ഞു. "രോഹിത് അതിനുമുമ്പ് ഒരാളെക്കൂടി സംഘടിപ്പിച്ചിരുന്നു. അയാളെക്കൂടി നിധി അന്വേഷിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു." "ഹൌ ഡൂ യൂ നോ ഇറ്റ്‌?" അവള്‍ ചോദിച്ചു. "നിധിയുടെ കഥയറിയാന്‍ എനിക്കത്ര ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ഈ കഥ ഞാന്‍ നേരത്തെയറിഞ്ഞാല്‍ എന്തായിരുന്നു

💬 Comments

View all comments