Chapter Title : കോബ്രാ ഹില്‍സിലെ നിധി 2 [smitha]
ഏതാനും ദിവസങ്ങള്‍ക്കകം." "മോളേ, നീ ...?" രാജശേഖര വര്‍മ്മ ചോദിച്ചു. "ഡാഡീം മമ്മീം ചെയ്ത പ്രോമിസ് പാലിക്കാന്‍ സമയമായി, ഇപ്പോള്‍." അവള്‍ ദൃഡസ്വരത്തില്‍ പറഞ്ഞു. "യൂ മസ്റ്റ് ബീ ട്രൂത്ത്‌ഫുള്‍ റ്റു യുവര്‍ പ്രോമിസ്...രണ്ടു കാര്യങ്ങള്‍ എനിക്കറിയണം. ഒന്ന്‍ നാഗത്താന്‍ മലയിലെ നിധിയുടെ യഥാര്‍ത്ഥ കഥ. രണ്ട് ..." അവള്‍ രണ്ടുപേരെയും തറപ്പിച്ചുനോക്കി. ശക്തമായ ഒരു പ്രതിരോധം പോലെ ഇരുവരും തന്നെ നോട്ടം കൊണ്ട് നേരിടാന്‍ ശ്രമിക്കുകയാണ് എന്ന്‍ അവള്‍ക്ക് തോന്നി. "....രണ്ട്," അവള്‍ തുടര്‍ന്നു. "എന്‍റെ ജനനത്തിന് പിമ്പില്‍ എന്തൊക്കെയോ രഹസ്യമുണ്ട് എന്ന്‍ എനിക്ക് സൂചന കിട്ടിയിട്ടുണ്ട്. ഡാഡിയും മമ്മിയും ഗ്രാനിയും ഒക്കെ അടക്കത്തില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്താണത്?" ക്ഷാത്ര വീര്യം സ്ഫുരിക്കുന്ന മുഖഭാവം നിലനിര്‍ത്താന്‍ രാജശേഖര വര്‍മ്മ ശ്രമിക്കുന്നുണ്ടെങ്കിലും ഗായത്രി ദേവിയില്‍ ഇപ്പോഴും സംഭ്രമം നിലനില്‍ക്കുന്നുണ്ട്. "ഡാഡീം മമ്മീം ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുന്നതെന്താ?" അസഹിഷ്ണുത നിറഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു. "എന്നോട് പറഞ്ഞാല്‍ കുഴപ്പമുണ്ടാകുന്ന എന്ത് സബ്ജക്റ്റാ അത്? ഞാനറിഞ്ഞാല്‍ എന്ത് പ്രശ്നങ്ങളാ ഉണ്ടാവാന്‍ പോകുന്നെ? ഐ വാണ്‍റ്റ് ടു നോ ഇറ്റ്. ഡാഡി, യൂ നോ ഹൌ മച്ച് ഐ..." രാജശേഖര വര്‍മ്മ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. അദ്ദേഹം അടുത്തു വന്ന്‍ അവളുടെ തോളില്‍ പിടിച്ചു. ദിവ്യ എഴുന്നേറ്റ് അദ്ധേഹത്തിനഭിമുഖമായി നിന്നു. "എന്ത് പറ്റി, ഡാഡീ?" അദ്ധേഹത്തിന്‍റെ ഭാവത്തിന്‍റെ പ്രത്യേകതയറിഞ്ഞവള്‍ ചോദിച്ചു. "നാഗത്താന്‍ മലയിലെ നിധിയെപ്പറ്റി അസാധാരണത്വമൊന്നുമില്ല മോളേ." അദ്ദേഹം പറഞ്ഞു. "അത് മോള്‍ അറിയുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവുമില്ല." ഒരു നിമിഷം അദ്ധേഹം മൌനിയായി. "ഇംഗ്ലീഷുകാരുടെ വരവിന്‍റെ ആദ്യകാലത്താണ് ശാന്തിപുരത്തിന്‍റെ സമ്പത്ത് നാഗത്താന്‍ മലയിലെത്തുന്നത്." ചരിത്രത്തിന്‍റെ ഓര്‍മ്മകളിലൂടെ അദ്ധേഹം സംസാരിച്ചു. "സൂര്യ വംശത്തിലെ പൂര്‍വ്വികര്‍ ജീവന്‍ നല്‍കിയും രാജ്യത്തിന്‍റെ സമ്പത്ത് നഷ്ട്ടപ്പെടുത്താതിരിക്കാന്‍ ശ്രമിച്ചു..." ദിവ്യ ശ്രദ്ധിച്ചു കേട്ടു. "നമ്മുടെ കൊട്ടാരത്തിലെ ഖജനാവിനെക്കുറിച്ച് ഇംഗ്ലീഷുകാര്‍ക്ക് മുമ്പേ തന്നെ അറിവു കിട്ടിയിരുന്നു. അമൂല്യവും അത്യപൂര്‍വ്വവുമായ രത്നങ്ങളും വൈരങ്ങളും അവയിലുണ്ടായിരുന്നു. ഇന്ദ്രനീലവും മരതകവും പുഷ്യരാഗവും പവിഴവും മാണിക്ക്യവുമടക്കം. അത് കൈവശപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. നാല് തലമുറകള്‍ക്കപ്പുറത്ത് മുമ്പുള്ള നമ്മുടെ പിതാമഹന്‍, ഉദയ വര്‍മ്മ മഹാരാജാവ്,
💬 Comments
View all comments