Chapter Title : കോബ്രാ ഹില്‍സിലെ നിധി 2 [smitha]
"കൊട്ടാര നിയമങ്ങള്‍ ലംഘിക്കുന്ന ഒരു കുറ്റവാളിയെ ശിക്ഷിച്ചിട്ടാവാം ഏതു ഭരണവും എന്ന്‍ ചിന്തിക്ക്യാരുന്നു." "ആരാണാവോ ആ കുറ്റവാളി?" "ഇത്രയും വര്‍ഷത്തെ ഭരണത്തിനിടയില്‍ എനിക്ക് തലവേദനയായിട്ട് ഒരു കുറ്റവാളി മാത്രേയുള്ളൂ." അദ്ദേഹം അവളുടെ കുസൃതിക്കണ്ണുകളിലേക്ക് നോക്കി. "അതെന്‍റെ സീമന്ത പുത്രി തന്നെയാണ്." "കുറ്റം?" "അത് ഞാന്‍ പറയാം." പിമ്പില്‍ നിന്ന്‍ ഗായത്രിദേവിയുടെ ശബ്ദം അവര്‍ കേട്ടു.
സ്വരം മാറ്റി ദിവ്യ പറഞ്ഞു. "ഇന്നെനിക്ക് രണ്ടുപേരോടും ഒരു കാര്യം ചോദിച്ചറിയാനുണ്ട്." അവര്‍ ഇരുവരും അവളെ നോക്കി. "അതറിയാതെ ഒരു ചുവട് ഞാന്‍ ഇവിടുന്ന്‍ അനങ്ങില്ല," അവള്‍ തുടര്‍ന്നു. "നിങ്ങളെയും അനുവദിക്കില്ല." ദിവ്യ അവരെ മാറിമാറി നോക്കി. "ഇത് ഞാന്‍ മുമ്പും ചോദിച്ചിട്ടുണ്ട്," അവള്‍ തുടര്‍ന്നു. "അന്നൊന്നും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല. നീ കൊച്ചാണ്, അതറിയാനുള്ള പ്രായമായിട്ടില്ല, പ്രായമാകുമ്പോള്‍ അറിഞ്ഞാല്‍ മതി, എന്നൊക്കെയാണ് മഹാരാജാവും മഹാറാണീം ഈ പാവം പ്രജയോട് അന്നൊക്കെ അരുളി ചെയ്തത്. ഓര്‍മ്മയുണ്ടോ?" ഗായത്രിദേവി നെറ്റി ചുളിച്ചു. "ഞാനിപ്പോള്‍ അന്നത്തെ പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള, ഉറുമ്പിന്‍ കണ്ണിന്‍റെയത്രയും പോലും വിവരമില്ലാത്ത മൂക്കളച്ചാത്തി പെണ്ണല്ല." മുഖം കോട്ടിക്കൊണ്ട് അവള്‍ പറഞ്ഞു. "അടുത്ത പൌര്‍ണ്ണമിയില്‍ എനിക്ക് പതിനെട്ട് വയസ്സ് തികയുകയാണ്." പുതിയൊരു വാര്‍ത്ത കേള്‍ക്കുന്ന പോലെ രാജശേഖര വര്‍മ്മയും ഗായത്രി ദേവിയും മുഖാമുഖം നോക്കി. അദ്ധേഹത്തിന്‍റെ മുഖത്ത് പറയത്തക്ക ഭാവഭേദങ്ങളില്ലെങ്കിലും ഗായത്രിദേവിയുടെ മുഖത്ത് ഒരു സംഭ്രമം ദിവ്യ കണ്ടു. "അതായത് ഭരണഘടന പ്രകാരം ഒരു പെണ്ണ്‍ പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കുന്ന പ്രായത്തിലേക്ക് ഞാന്‍ കടക്കാന്‍ പോകുന്നു ഏതാനും ദിവസങ്ങള്‍ക്കകം." "മോളേ, നീ ...?" രാജശേഖര വര്‍മ്മ ചോദിച്ചു. "ഡാഡീം മമ്മീം ചെയ്ത പ്രോമിസ് പാലിക്കാന്‍ സമയമായി, ഇപ്പോള്‍." അവള്‍ ദൃഡസ്വരത്തില്‍ പറഞ്ഞു. "യൂ മസ്റ്റ് ബീ ട്രൂത്ത്‌ഫുള്‍ റ്റു യുവര്‍ പ്രോമിസ്...രണ്ടു കാര്യങ്ങള്‍ എനിക്കറിയണം. ഒന്ന്‍ നാഗത്താന്‍ മലയിലെ നിധിയുടെ യഥാര്‍ത്ഥ കഥ. രണ്ട് ..." അവള്‍ രണ്ടുപേരെയും തറപ്പിച്ചുനോക്കി. ശക്തമായ ഒരു പ്രതിരോധം പോലെ ഇരുവരും തന്നെ നോട്ടം കൊണ്ട് നേരിടാന്‍ ശ്രമിക്കുകയാണ് എന്ന്‍ അവള്‍ക്ക് തോന്നി. "....രണ്ട്," അവള്‍ തുടര്‍ന്നു. "എന്‍റെ ജനനത്തിന് പിമ്പില്‍ എന്തൊക്കെയോ രഹസ്യമുണ്ട് എന്ന്‍ എനിക്ക് സൂചന കിട്ടിയിട്ടുണ്ട്. ഡാഡിയും മമ്മിയും ഗ്രാനിയും ഒക്കെ അടക്കത്തില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്താണത്?" ക്ഷാത്ര വീര്യം സ്ഫുരിക്കുന്ന മുഖഭാവം നിലനിര്‍ത്താന്‍ രാജശേഖര വര്‍മ്മ ശ്രമിക്കുന്നുണ്ടെങ്കിലും ഗായത്രി ദേവിയില്‍ ഇപ്പോഴും സംഭ്രമം നിലനില്‍ക്കുന്നുണ്ട്. "ഡാഡീം മമ്മീം ഇങ്ങനെ കുന്തം വിഴുങ്ങിയ
💬 Comments
View all comments