0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 3 [smitha]

Author : സ്മിത Read All Parts 164

ഉപ്പും മൊളകും കൂടികൂട്ടെടാ." ലത്തീഫ് പറഞ്ഞു. "നീ ഇത് കണ്ടോ?" ലതീഫിന്‍റെ പരാമര്‍ശത്തെ അവഗണിച്ച്, ജയകൃഷ്ണന്‍ വായ തുറന്ന്, തന്‍റെ മുന്‍ഭാഗത്തെ മേല്‍വരിയിലെ പൊട്ടിയ ഒരു പല്ല് വിരല്‍ കൊണ്ട് തൊട്ടുകാണിച്ചു. "അന്ന്‍ നീ അടിച്ചു പൊട്ടിച്ച പല്ലാണിത്. നാളെ ഞാന്‍ സിറ്റീലെ സകല തെരുവിലൂടെം ഒരു തലയോടു തട്ടിക്കളിക്കും. നായിന്‍റെ മോനേ, എന്നിട്ട് കളികാണുന്ന ഓരോരുത്തരോടും ഞാന്‍ പറയും ഇത് ലത്തീഫ് എന്ന പന്നീടെ മോന്‍റെ തലയാരുന്നൂന്ന്." "എന്താ ഡയലോഗ്!" മനോജ്‌ പരിഹാസത്തോടെ പറഞ്ഞു. "ഇന്നലെ കുത്തിയിരുന്ന്‍ കാണാതെ പഠിച്ചതാ? നീയെന്നാ രണ്‍ജിപണിക്കര്‍ക്ക് പഠിക്ക്യാണോ?" "ജയകൃഷ്ണാ," ലത്തീഫ് ശബ്ദമുയര്‍ത്തി. "അന്നത്തെ വഴക്കിന് കാരണമുണ്ടാരുന്നു. നീയന്ന്‍ ദിവ്യേടെ കൈയില്‍ കയറിപ്പിടിചില്ലേ?" "അവളെ, നായിന്‍റെ മോനേ, ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണാ." "ഗൂഹ്ഹ്ഹ്ഹ" മനോജ്‌ വായപൊത്തി ചിരിച്ചു. "അതിനു അവള്‍ നിന്നെ പട്ടി ..അല്ല പട്ടിയല്ല ...വെറും പട്ടിക്കാട്ടം ആയിട്ടാണല്ലോ കാണുന്നെ!" "ഫ! ചെറ്റേ!" ജയകൃഷ്ണന്‍ കുപിതനായി അലറി. പിന്നെ പിമ്പില്‍ നില്‍ക്കുന്ന കൂട്ടുകാരെ നോക്കി. "എന്താടാ നോക്കി നിക്കുന്നേ? അടിച്ചുപൊട്ടിക്കെടാ രണ്ടിന്‍റെയും തലമണ്ട!" തങ്ങളുടെ നേരെ ഇരച്ചെത്തിയവരുടെ നേരെ ലത്തീഫ് ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി. "അടിച്ചുപൊട്ടിക്കാന്‍ ഇത് നിന്‍റെ തന്തക്കഴുവേറീടെ ഒണക്കത്തലയല്ല!" തണുത്തതെങ്കിലും ദൃഡസ്വരത്തില്‍ ലത്തീഫ് പറഞ്ഞു. അവരുടെ കൈയില്‍ കഠാരകളും സൈക്കിള്‍ ചെയിനുകളും പ്രത്യക്ഷപ്പെടുന്നത് മനോജും ലത്തീഫും കണ്ടു. ആക്രമണോത്സുകമായ ഭാവത്തോടെ അവര്‍ വീണ്ടും ഇരുവര്‍ക്കും നേരെയടുത്തു. "അടുത്തേക്ക് വരരുത്!" ഭയപ്പെട്ടെങ്കിലും ഉച്ചത്തില്‍ മനോജ്‌ വിളിച്ചുപറഞ്ഞു. "ഞങ്ങളുടെ കയിലുമുണ്ട് ആയുധങ്ങള്‍. നിന്‍റെ മാതിരി തീട്ടം പോലും മുറിക്കാന്‍ കൊള്ളൂലാത്ത തുരുമ്പിച്ച കൊച്ചുപിച്ചാത്തിയല്ല അത്..ങ്ങ്ഹാ..." "നിന്‍റെ കൈയില്‍ എന്താടാ പന്നീടെ മോനേ ഉള്ളത്? ആറ്റംബോംബാ?" ജയകൃഷ്ണന്‍ ചോദിച്ചു. "എന്നെ വിഡ്ഢിയാക്കാന്‍ ശ്രമിക്ക്യാണോ?" "ശ്രമിക്കേണ്ട ആവശ്യമില്ല." "അടിച്ച് തകര്‍ക്കെടാ," ജയകൃഷ്ണന്‍ കൂട്ടാളികളെ നോക്കി അലറി. അവര്‍ വീണ്ടും ആയുധങ്ങളുമായി മുമ്പോട്ടടുത്തു. "അടുക്കരുത്!" രണ്ടു ചുവട് പിമ്പോട്ടുമാറിക്കൊണ്ട് മനോജ്‌ പറഞ്ഞു. "എന്തു ചെയ്യും നീ?" "നോക്കെടാ പട്ടീ, എന്നാ ചെയ്യാനാ പോകുന്നെന്ന്!" പറഞ്ഞുതീര്‍ന്നതും ലത്തീഫിന്‍റെ കൈയില്‍പ്പിടിച്ച് മനോജ്‌ അതിവേഗത്തില്‍ തിരിഞ്ഞോടി. മനോജിന്‍റെ തന്ത്രം മനസ്സിലാക്കിയിരുന്നതിനാല്‍ ലത്തീഫും അവന്‍റെയൊപ്പം ഓടി. പെട്ടെന്നുള്ള ആ പ്രതികരണത്തില്‍ ഒരു നിമിഷം ജയകൃഷ്ണന്‍ ഇതികര്‍ത്തവ്യതാമൂഡനായി നിന്നു. പക്ഷെ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു. "നോക്കി നില്‍ക്കാതെ രണ്ടിനേം പിടിക്കെടാ." അവന്‍ കൂട്ടുകാരോട് കല്‍പ്പിച്ചു. അവര്‍ ലത്തീഫും മനോജും ഓടിയ വഴിയെ കുതിച്ചു. അവര്‍ അല്‍പ്പദൂരം എത്തിക്കഴിഞ്ഞിരുന്നു. കോബ്രാഹില്‍സിലേക്കുള്ള വഴിയിലൂടെ ഓടി അവര്‍

💬 Comments

View all comments