Chapter Title : കോബ്രാ ഹില്‍സിലെ നിധി 3 [smitha]
കാട്ടിനുള്ളിലെത്തി. "വിടരുതെടാ!" ലത്തീഫും മനോജും ദൂരെ മറഞ്ഞത് കണ്ട്, കൂട്ടുകാരോടൊപ്പം ഓടിക്കൊണ്ട് ജയകൃഷ്ണന്‍ വിളിച്ചു പറഞ്ഞു. "കൊന്ന് കൊടല് കീറണം." കുറെ ഓടിയപ്പോള്‍ പ്രകാശം കുറഞ്ഞുവന്നു. കാടിന്‍റെ ഗഹനതയേറുന്തോറും ഇരുട്ടുകൂടി. മനോജിനും ലതീഫിനും ആ കാട്ടുപാത നല്ല നിശ്ചയമായിരുന്നു. വളരെ ദൂരെത്തെത്തിയെങ്കിലും ജയകൃഷ്ണനും സംഘവും പിന്നാലെതന്നെയുണ്ടെന്ന്‍ അവര്‍ അറിഞ്ഞിരുന്നു. മുമ്പിലുള്ള കാട്ടുവള്ളികളുടേയും പാറക്കൂട്ടങ്ങളുടെയും തടസ്സങ്ങള്‍ തരണം ചെയ്ത് കരിയിലകള്‍ നിറഞ്ഞ കാട്ടുപാതയിലൂടെ അവര്‍ അതിവേഗം ഓടി. മനോജിന്‍റെ വേഗം കുറയുന്നത് ലത്തീഫ് കണ്ടു. തടിമാടനാണ് മനോജ്. വലിയ തുടുത്ത കവിളുകളുള്ള, ഓമനത്തമുള്ള മുഖമുള്ളവന്‍. "റണ്‍ ഫാസ്റ്റ്!" അവന്‍റെ കൈയില്‍ പിടിച്ചുവലിച്ച് ലത്തീഫ് പറഞ്ഞു. "അവര് പിന്നാലെ തന്നെയുണ്ട്. ക്വിക്ക്! അല്ലേല്‍ വെച്ചേക്കില്ല നമ്മളെ!" "എനിക്ക് വയ്യ," കിതച്ചുകൊണ്ട് മനോജ് പറഞ്ഞു. അവന്‍ പതിയെ നിന്നു. "ഞാന്‍ മടുത്തു," അവന്‍ തലയില്‍ കൈവെച്ചു. "എന്‍റെമ്മേ! ഞാനിപ്പം വീഴും! ഹാവൂ!" "ഷട്ടപ്!" ലത്തീഫ് അവന്‍റെ കൈയില്‍ പിടിച്ചുവലിച്ചു. "വേഗം വാടാ തടിയാ! അല്ലേല്‍ നിന്നേ മാന്തിക്കീറും അവമ്മാര്!" മനോജ് ഓടാന്‍ കൂട്ടാക്കിയില്ല. അവന്‍ ചുറ്റും നോക്കി. "ലത്തീഫ് ദാദാ! ഒരു മിനിറ്റ്. ആന്‍ ഐഡിയാ! നോക്ക്!" അവന്‍ നിലത്ത് സമൃദ്ധമായിക്കിടന്ന കരിയിലകള്‍ വാരിക്കൂട്ടുവാന്‍ തുടങ്ങി. കാട്ടുപാത നിറയെ കനത്തില്‍ കരിയിലകള്‍ കൂടിക്കിടന്നിരുന്നു. "ഈ കരിയിലകള്‍ കൊണ്ട് നമുക്ക് ഒരു കളി കളിക്കാം!' കരിയിലകള്‍ വാരി കൂമ്പാരമാക്കുന്നതിനിടയില്‍ മനോജ് പറഞ്ഞു. "ഫ! വിഡ്ഢി!" ലത്തീഫ് വീണ്ടും മനോജിന്‍റെ കൈയില്‍ പിടിച്ചു വലിച്ചു. "അവരിതാ എത്തി! നമ്മളെ കാണും. അതിന് മുമ്പേ വിടണം. കമോണ്‍!" "ഞാന്‍ പറയുന്നത് കേക്ക് ലത്തീഫ് ദാദാ," ലതീഫിന്‍റെ പിടിവിടുവിച്ചുകൊണ്ട് അവന്‍ പറഞ്ഞു. അവന്‍ കരിയിലകള്‍ പിന്നെയും കൂട്ടി. അരയാല്‍ ഉയരത്തില്‍ ഇപ്പോള്‍ കരിയില കൂമ്പാരമായി. "നമുക്ക് ഇതിനകത്ത് ഒളിക്കാം." പിന്നെയും കരിയിലകള്‍ കൂട്ടുന്നതിനിടയില്‍ ലത്തീഫ് പറഞ്ഞു. ലത്തീഫ് വേവലാതിയോടെ പാതയുടെ അങ്ങേയറ്റത്തേക്ക് നോക്കി. ജയകൃഷ്ണനും കൂട്ടുകാരും അടുക്കുന്നത് അവന്‍ കണ്ടു. "എടാ മൊണ്ണേ!" ലത്തീഫ് വീണ്ടും മനോജിന്‍റെ കൈയില്‍ പിടിച്ച് ഓടാന്‍ ശ്രമിച്ചു. "നിന്‍റെ മാതിരി അവമ്മാരുടെ തലക്കാത്ത് ഒണക്ക ചാണകവല്ല. അവര് കണ്ടുപിടിക്കും നമ്മളെ..വാ കമോണ്‍!" മനോജ് വീണ്ടും ലതീഫിന്‍റെ പിടി വിടുവിച്ചു. കാട്ടുപാതയിലേക്ക് അവന്‍ സംഭ്രമത്തോടെ നോക്കി. അടുത്തുകൊണ്ടിരിക്കുന്ന ശത്രുക്കളുടെ ആരവം അവന്‍ കേട്ടു. "ലത്തീഫ് ദാദാ!" അവന്‍ സംഭ്രമത്തോടെ വിളിച്ചു. പിന്നെ ലത്തീഫിന്‍റെ കൈയില്‍ പിടിച്ച് ശക്തിയായി വലിച്ചു. "കമോണ്‍!" മനോജ് അടക്കിയ സ്വരത്തില്‍ പറഞ്ഞു. വലിയുടെ
💬 Comments
View all comments