0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 3 [smitha]

Author : സ്മിത Read All Parts 166

ആഘാതത്തില്‍ ലത്തീഫ് കരിയില കൂമ്പാരത്തിനകത്തേക്ക് വീണു. മനോജ്‌ കരിയിലകൊണ്ട് ലത്തീഫിനെ മൂടി. പിന്നീവനും കൂമ്പാരതിനകത്തെക്ക് കയറി. കരിയിലകള്‍ കൊണ്ട് സ്വയം മൂടി. "കരിയിലകള്‍ കൊണ്ടുള്ള ഈ പിരമിഡിന്‍റെയകത്ത് നമുക്ക് ജീവനുള്ള മമ്മികളാവാം." "മിണ്ടരുത്!" ലത്തീഫ് മന്ത്രിച്ചു. "ജയകൃഷ്ണന്‍റെ കത്തിമുനക്ക് നീയിപ്പം ശരിക്കും മമ്മിയാകും." അല്‍പ്പം കഴിഞ്ഞ് ജയകൃഷ്ണനും സംഘവും ഓടിയടുക്കുന്ന ശബ്ദം അവര്‍ കേട്ടു. മിടിക്കുന്ന ഹൃദയത്തോടെ അവര്‍ കരിയിലക്കൂട്ടത്തിനകത്ത് ശ്വാസമടക്കിപ്പിടിച്ചിരുന്നു. ചെറിയൊരു ചലനമുണ്ടായാല്‍, തുമ്മിപ്പോയാല്‍. ജയകൃഷ്ണന്‍റെയും കൂട്ടാളികളുടെയും കത്തിമുനകള്‍ തങ്ങളുടെ നെഞ്ചിലേക്ക് താഴ്ന്നുവരുമെന്ന അവര്‍ ഭയത്തോടെയറിഞ്ഞിരുന്നു. അവര്‍ ഓടിയടുത്തെന്നുന്നത് മനോജും ലത്തീഫും അറിഞ്ഞു. "ഈശ്വരാ!" മനോജ്‌ കണ്ണുകള്‍ ഇറുക്കിയടച്ചു. പതിയെ പാതയെ അവരുടെ പാദപതന ശബ്ദം അകന്നകന്ന് പോകുന്നത് ആശ്വാസത്തോടെ അവര്‍ കേട്ടു. ജയകൃഷ്ണനും കൂട്ടരും കരിയിലക്കൂമ്പാരം പിന്നിട്ട് ഓടിപ്പോയി എന്ന്‍ അവര്‍ മനസ്സിലാക്കി. "ഹാവൂ," അവര്‍ വളരെയേറെയകലെ എത്തിക്കഴിഞ്ഞു എന്ന്‍ ഉറപ്പായപ്പോള്‍ മനോജ്‌ മന്ത്രിച്ചു. "ലത്തീഫ് ദാദാ, വാ ഇനി പുറത്ത് കടക്കാം. അവര് പോയീന്ന്‍ തോന്നുന്നു." "ആയില്ല," ലത്തീഫ് പതിയെപ്പറഞ്ഞു. "അല്‍പ്പം കൂടിക്കഴിയട്ടെ. അവമ്മാര് അടുത്ത് എവിടെയേലും കാണും. ചെലപ്പം തിരിച്ച് ഇതിലേ തന്നെ വരും." അല്‍പ്പനിമിഷങ്ങള്‍ കൂടി കടന്നുപോയി. തന്‍റെ ദേഹത്തുകൂടി എന്തൊക്കെയോ പരതിനടക്കുന്നതുപോലെ മനോജിന് തോന്നി. ചെവിയിലൂടെയും മൂക്കിലൂടെയും പ്രാണികളോ പുഴുക്കളോ അരിച്ചു നടക്കുന്നത് അവന് അനുഭവപ്പെട്ടു. "നമുക്ക് പുറത്ത് കടക്കാം," ചൊറിയാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് അവന്‍ മന്ത്രിച്ചു. "അവര് പോയി," "ഒച്ചയുണ്ടാക്കല്ലേ," "ലത്തീഫ് അടക്കിയ സ്വരത്തില്‍ പറഞ്ഞു. "ആരോ വരുന്നത് പോലെ," പാദപതനത്തില്‍ നിന്ന്‍ അത് ഒന്നിലേറെയാളുകള്‍ ആണെന്ന്‍ അവന്‍ അനുമാനിച്ചു. ചിലപ്പോള്‍ ജയകൃഷ്ണനും കൂട്ടരും തിരിച്ചു വരുന്നതായിരിക്കാം. എങ്കില്‍...! തന്‍റെ കാല്‍പ്പാദത്തില്‍ പഴുതാരയോ തേളോ കടിച്ചതുപോലെ മനോജിന് തോന്നി. "എനിക്ക് പുറത്ത് കടക്കണം ലത്തീഫ് ദാദാ," അസഹ്യമായി അവന്‍ മുരണ്ടു. "എന്നെ എന്തോ കടിച്ചു." "ഒരക്ഷരം മിണ്ടരുത്!" കര്‍ക്കശ സ്വരത്തില്‍ ലത്തീഫ് മന്ത്രിച്ചു. "ആരാ നിര്‍ബന്ധിച്ചേ? എന്നാ ഒരു ഉത്സാഹവരുന്നു നെനക്ക്! ശ് ! അനങ്ങല്ലേ. ആരോ വരുന്നു!" "ആ... വൂ," സഹിക്കാനാവാതെ മനോജ്‌ മുരണ്ടു. വിനോദ് മേനോന്‍ ആയിരുന്നു അത്. കൈയില്‍ തോക്കുണ്ട്. ജാക്കറ്റ് ധരിച്ചിട്ടുണ്ട്. വേട്ടയ്ക്കിറങ്ങിയതാണെന്ന്‍ വ്യക്തം. "എന്തൊരു തണുപ്പ്!" അയാള്‍ സ്വയം പറഞ്ഞു. "എല്ല് തുളക്കുന്ന തണുപ്പ്! തീ കത്തിച്ചാലോ?" വിനോദ് മേനോന്‍ ചുറ്റുപാടും സസൂക്ഷ്മം വീക്ഷിച്ചു. പെട്ടന്നയാള്‍ താന്‍ നില്‍ക്കുന്നതിന് അല്‍പ്പം മുമ്പില്‍ ഒരു കരിയിലക്കൂമ്പാരം കണ്ടു. അയാള്‍ അതിനടുത്തേക്ക് നടന്നു. അടുത്തെത്തിക്കഴിഞ്ഞ് അയാള്‍ അല്‍പ്പം

💬 Comments

View all comments