0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 3 [smitha]

Author : സ്മിത Read All Parts 170

കൂടി കരിയിലകള്‍ വാരിക്കൂട്ടി. പിന്നെ അയാള്‍ ലൈറ്റര്‍ തെളിച്ച് കരിയിലകള്‍ക്ക് തീ കൊടുത്തു. തീ കത്താന്‍ തുടങ്ങി. കത്തുന്ന കരിയിലകളിലേക്ക് അയാള്‍ വീണ്ടും കൂമ്പാരം കൂട്ടി. "ഹാവൂ!" അയാള്‍ ആശ്വാസത്തോടെ പറഞ്ഞു. വിനോദ് മേനോന്‍ തീയ്ക്ക് മേലേ കൈകള്‍ വിടര്‍ത്തി ചൂട് സ്വീകരിച്ചു. "എന്തൊരാശ്വാസം!' തീയും പുകയും ഉയര്‍ന്നു. പരിസരം വെളിച്ചത്തില്‍ നിറഞ്ഞു. പെട്ടെന്ന്‍ കരിയിലക്കൂമ്പാരമനങ്ങി. വിനോദ് മേനോന്‍ ഞെട്ടിത്തരിച്ചുപോയി. കത്തിക്കൊണ്ടിരിക്കുന്ന കരിയിലക്കൂമ്പാരത്തിനകത്തുനിന്ന്‍ കരിയിലകള്‍ നിറഞ്ഞ രണ്ടു രൂപങ്ങള്‍ തീയ്ക്കും പുകയ്ക്കുമിടയിലൂടെ ഉയര്‍ന്നുവന്നു. രക്തം കട്ടപിടിക്കുന്നതുപോലെ അയാള്‍ക്കു തോന്നി. ഒരു ശ്മാശാന ഭൂമിയിലാണ് താന്‍ നില്‍ക്കുന്നതെന്ന്‍ അയാള്‍ നടുക്കത്തോടെ തിരിച്ചറിഞ്ഞു. ഭയപ്പെട്ട്, അരണ്ട് നിലവിളിച്ച് അയാള്‍ പിന്തിരിഞ്ഞോടി. അതേ സമയം നദീതീരത്തെ ക്ഷേത്ര പരിസരത്ത് ലതീഫിനെയും മനോജിനെയും കാത്തിരിക്കുകയായിരുന്നു ദിവ്യയും മറ്റുള്ളവരും. അപ്പോഴാണ്‌ പേടിച്ച് നിലവിളിച്ച് വിനോദ് കാട്ടിനുള്ളില്‍ നിന്നും ഇറങ്ങിയോടി വരുന്നത് അവര്‍ കണ്ടത്. "അയ്യോ..പ്രേതം ...പിശാച് ..അവിടെ ...കാട്ടില്‍ ...!!" ദിവ്യയെയും കൂട്ടുകാരെയും കണ്ട്‌ അവരുടെയടുത്തെക്ക് ഓടിവന്ന്‍ വിനോദ് പറഞ്ഞു. "വട്ടടിച്ചോ?" പ്രിയങ്ക ചോദിച്ചു. "എന്താ അങ്കിള്‍, എന്താ ഉണ്ടായേ?" ദിവ്യ വിനോദിനോട്‌ തിരക്കി. വിനോദ് ഉണ്ടായ സംഭവം കിതപ്പിനിടയില്‍, ബുദ്ധിമുട്ടി, ഒരു വിധത്തില്‍ പറഞ്ഞു. അതിനിടയില്‍ ജയകൃഷ്ണനും സംഘവും കാടിനുള്ളില്‍ നിന്ന്‍ ഓടിവരുന്നത് ദിവ്യ കണ്ടു. "അങ്കിള്‍ പൊയ്ക്കോ," ജയകൃഷ്ണനെ കണ്ട്‌ മുഷ്ട്ടി ചുരുട്ടിക്കൊണ്ട് ദിവ്യ പറഞ്ഞു. 'അങ്കിള്‍ കണ്ട പിശാചും പ്രേതവും ഒക്കെ ആരാണെന്ന്‍ ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ അവരെ ആവാഹിച്ച് ഒഴിപ്പിക്കാന്‍ പോകാണ്." "ദിവ്യേ," അല്‍പ്പം പരിഭ്രമത്തോടെ വിനോദ് വിളിച്ചു. "അവരുമായി വഴക്കൊണ്ടാക്കാന്‍ പോകാണോ?" "നെവര്‍ മൈന്‍ഡ്!" ഓടിവരുന്ന ജയകൃഷ്ണനെയും സംഘത്തെയും നോക്കി ദിവ്യ പറഞ്ഞു. "വിനോദ് അങ്കിള്‍ പൊക്കോ," വിസമ്മതത്തോടെയാണെങ്കിലും വിനോദ് അവിടെ നിന്നും പോയി. "നമ്മുടെ കൈയില്‍ വേണ്ടതൊക്കെയില്ലേ?" ദിവ്യ കൂട്ടുകാരോട് ചോദിച്ചു. "വേണ്ടതിലേറെയുണ്ട്. പഠിപ്പിച്ചുകൊടുക്കാം മൊത്തം സബ്ജക്റ്റും. കെമിസ്ട്രിയേത്തൊടങ്ങി, ഫിസിക്സും പിന്നെ ബയോളജീം. അവസാനം കണക്കാ." രാജു പറഞ്ഞു. കുറെനേരം വ്യര്‍ത്ഥമായി ഓടിയതിന്‍റെ കിതപ്പും ക്ഷീണവും ജയകൃഷ്ണന്‍റെയും കൂട്ടരുടെയും നടപ്പിലും ഭാവത്തിലുമുണ്ട്. അവന്‍ ദിവ്യയുടെ അടുത്തേക്ക് വന്നു. "കാത്തിരുന്ന്‍ മടുത്തോ എന്‍റെ മോളേ?" "പിന്നില്ലേ?" ദിവ്യ അതെ ഈണത്തില്‍ മറുപടി പറഞ്ഞു. "കാത്തിരുന്ന്‍ കാത്തിരുന്ന്‍ ...എന്താ പറയ്യാ ...ഇപ്പഴെങ്കിലും വന്നില്ലേല്‍ ഞാന്‍ കരഞ്ഞുബോധം കെട്ടേനെ." "ഓഹോ, അങ്ങനെയാണോ?" പരിഹാസ സ്വരത്തില്‍ ജയകൃഷ്ണന്‍ ചോദിച്ചു. "പിന്നില്ലേ, മൈക്കേല്‍ ജാക്സണും ജാക്കിചാനും ജാക്കി ഷ്രോഫും ലജ്ജിച്ചുപോകുന്ന അങ്ങയുടെ കോമള ശരീരം പച്ചയ്ക്ക് വെട്ടിനുറുക്കി

💬 Comments

View all comments