0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 3 [smitha]

Author : സ്മിത Read All Parts 172

ഉപ്പും മുളകും ചേര്‍ത്ത് ഫ്രൈ വെച്ചു തരാന്ന്‍ ഞാനീ പൊഴേലെ മീനുകളോട് പ്രോമിസ് ചെയ്താരുന്നു." "യൂ ബ്ലഡി.." അവന്‍ ദിവ്യയുടെ നേര്‍ക്കടുത്തു. പറഞ്ഞ തെറിവാക്കുമുഴുമിക്കുന്നതിന് മുമ്പ് ജയകൃഷ്ണന്‍ നിലം പൊത്തി. എന്താണ് സംഭവിച്ചതെന്നറിയാന്‍ മുകളിലേക്ക് നോക്കിയ ജയകൃഷ്ണന്‍ കണ്ടത് ചുരുട്ടിയുയര്‍ത്തിയ മുഷ്ട്ടിയുമായി തന്നെ നോക്കുന്ന ഫെലിക്സിനെയാണ്. "ഫ!" അവന്‍ മുരണ്ടു. "ഇംഗ്ലീഷില്‍ തെറി പറയാന്‍ നീയാര്? ഓക്സ്ഫോര്‍ഡിലെ വാധ്യാരോ?" ജയകൃഷ്ണന്‍ പിടഞ്ഞെണീക്കാന്‍ ശ്രമിച്ചു. അടുത്ത നിമിഷം വീണ്ടും ഫെലിക്സിന്‍റെ വലത് ബൂട്ട് അവന്‍റെ കീഴ്ത്താടിയില്‍ പതിച്ചു. ഞരക്കത്തോടെ ജയകൃഷ്ണന്‍ പുഴയില്‍ വീണു. നേതാവ് വെള്ളം കുടിക്കുന്ന രംഗം അനുയായികളില്‍ പരിഭ്രാന്തി സൃഷ്ട്ടിച്ചു. ആ നിമിഷം ദിവ്യയും കൂട്ടുകാരും അവരുടെ മേല്‍ ചാടിവീണു. സംഘട്ടനത്തിന്‍റെ വെടിക്കെട്ട്‌ കണ്ടാണ്‌ ലത്തീഫും മനോജും കാടിനുള്ളില്‍ നിന്നും ഇറങ്ങി വന്നത്. അവരുടെ വരവില്‍ ജയകൃഷ്ണന്‍റെ കൂട്ടുകാര്‍ പിന്തിരിഞ്ഞോടി. ഇതിനിടെ പുഴയില്‍ വീണ ജയകൃഷ്ണനെ സതീഷ്‌ കോളറില്‍ പിടിച്ച് വലിച്ചുകൊണ്ടു വന്നു. ലത്തീഫിന്‍റെ മുമ്പിലേക്ക് സതീഷ്‌ ജയകൃഷ്ണനെ ആഞ്ഞ് തള്ളി. അവന്‍ ലത്തീഫിന്‍റെ കാല്‍ച്ചുവട്ടില്‍ വീണു. "നായിന്‍റെ മോനേ," ലത്തീഫ് ജയകൃഷ്ണനെ പിടിച്ചുയര്‍ത്തി. "കൈയില്‍ കിട്ടുമ്പം വെറുതെ വിടുക വെറുതെ വിടുക എന്ന ഞങ്ങടെ ദാക്ഷിണ്യം നീ ശരിക്കും മൊതലാക്കുന്നുണ്ട്. മോനേ പരാജയകൃഷ്ണ, ദാക്ഷിണ്യത്തിന്‍റെ എക്സ്പയറി ഡേറ്റ് ഇന്നത്തോടെ കഴിഞ്ഞു. ഡയലോഗ് അല്ല, മുത്തേ. അത് നീ അറിയണമെങ്കില്‍ ഒന്നുകൂടി ഞങ്ങടെ കയ്ക്ക് നീ പണിയോണ്ടാക്ക്. അപ്പോ കാണാം." "മുത്തേ," ദിവ്യ മുമ്പോട്ട്‌ വന്ന്‍ കുനിഞ്ഞ അവന്‍റെ മുഖം പിടിച്ചുയര്‍ത്തി. "ദിവ്യയാണ് ഞാന്‍. ദിവ്യാ വര്‍മ്മ. ഒത്തിരിയൊത്തിരി ദേവകുമാരന്മാര് ബിവറേജസിന്‍റെ മുമ്പില്‍ ക്യൂ നിക്കുന്നത് പോലെ, അതിനെക്കാള്‍ ശുഷ്ക്കാന്തിയോടെ ദിവ്യേടെ മുമ്പി ക്യൂ നിന്നിട്ടുണ്ട്. അന്നേരം പ്രസാദിക്കാത്ത എന്‍റെ മുഖം എങ്ങനെയാടാ തീട്ടപ്പന്നിപോലും അറയ്ക്കുന്ന നിന്നെപ്പോലെ ഒരു വൃത്തികെട്ടവന്‍റെ മുമ്പി തെളിയുന്നെ? മോനേ പോ. വെറുതെ എന്നെക്കൊണ്ട് ലാലേട്ടന്‍റെ ഡയലോഗ് പറയിപ്പിക്കല്ലേ." "അവനെ വിട്ടേര് ദിവ്യേ," ലത്തീഫ് പറഞ്ഞു. ജയകൃഷ്ണന്‍ ആശ്വാസത്തോടെ എന്തി വലിഞ്ഞ് നടന്നു.

"ബൈ ദ വേ," ജയകൃഷ്ണന്‍ നടന്ന്‍ മറയുന്നത് നോക്കി ലത്തീഫ് പറഞ്ഞു. "ആന്‍ ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍ ഈസ് റ്റു ബി ഡിസ്ക്കസ്ഡ്." എല്ലാവരും ലത്തീഫിനെ ആകാംക്ഷയോടെ നോക്കി. നദീ തീരത്തെ ക്ഷേത്ര പരിസരത്ത് അടിയന്തിര മീറ്റിംഗ് വിളിച്ചുകൂട്ടിയപ്പോള്‍ തന്നെ എല്ലാവരും അനുമാനിച്ചിരുന്നു, ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന വിഷയം ഗുരുതരമായിരിക്കുമെന്ന്‍. "കോബ്രാഹില്‍സിലെ നിധിയന്വേഷിച്ചു പുതുതായി ആരൊക്കെയോ എത്തിയിട്ടുണ്ട്." ക്ഷേത്രത്തറയില്‍ ഇരുന്ന്‍ മറ്റുള്ളവരോട് ഇരിക്കാന്‍

💬 Comments

View all comments