Chapter Title : കോബ്രാ ഹില്‍സിലെ നിധി 3 [smitha]
ആംഗ്യം കാണിച്ച് ലത്തീഫ് പറഞ്ഞു. അവിശ്വസനീയതോടെയാണ് സംഘാംഗങ്ങള്‍ ആ വാര്‍ത്ത സ്വീകരിച്ചത്. "ലത്തീഫ് ദാദാ ... എങ്ങിനെയറിഞ്ഞു അത്?" ഷെറിന്‍ ചോദിച്ചു. ലത്തീഫ് മനോജിനെ നോക്കി. പിന്നെ അവന്‍റെ തോളത്ത് കൈവെച്ചുകൊണ്ട് പറഞ്ഞു. "ഇവന്‍, ഇവന്‍ കണ്ടു." കൂട്ടുകാര്‍ അദ്ഭുത വസ്തുവിനെയെന്നപോലെ മനോജിനെ നോക്കി. "അതൊന്നു കൂടിപ്പറ," ലത്തീഫ് മനോജിനോട് ആവശ്യപ്പെട്ടു. ഒരു പ്രസംഗത്തിനുള്ള ഒരുക്കം പോലെ മനോജ് കണ്‍ഠശുദ്ധി വരുത്തി. ക്ഷേത്രപ്പടവില്‍ അവന്‍ എഴുന്നേറ്റ് നിന്നു. "പറയാം," എല്ലാവരെയും നോക്കി ആംഗ്യവിക്ഷേപങ്ങളോടെ മനോജ് പറഞ്ഞുതുടങ്ങി. " പക്ഷിനിരീക്ഷണത്തില്‍ എന്‍റെ താല്‍പ്പര്യം കോബ്രാ ഗ്യാങ്ങിന് അറിവുള്ളതാണല്ലോ...ഇന്നലെ ഒരു യൂഹിനോ പക്ഷിയെ പിന്തുടര്‍ന്ന്‍ പിന്തുടര്‍ന്ന്‍ ചെന്നെത്തിയത് കോബ്രാ ഹില്‍സിന്‍റെ സെക്കന്‍ഡ് റേഞ്ചില്‍. .." "വാചകമടിക്കാതെ കാര്യം പറ പക്ഷിപിടുത്തക്കാരാ." ഷെറിന്‍ ഇടയ്ക്ക് കയറി. "ഞാനെന്‍റെ റ്റെലസ്ക്കോപ്പുമായി നടക്കുമ്പോള്‍..." "പുളുവടി തൊടങ്ങി," പ്രിയങ്ക ആബിദിന്‍റെ കാതില്‍ മന്ത്രിച്ചു. "അപകടം പിടിച്ച യാത്ര ആ റേഞ്ചിന്‍റെ തുഞ്ചത്ത് വരെ തുടര്‍ന്നു ..." "എന്നിട്ട് എഴുത്തച്ചനെ കണ്ടുകാണും.' പ്രിയങ്ക വീണ്ടും മന്ത്രിച്ചു. "അന്തരീക്ഷം നിറയെ പൈശാചിക ഭാവം! കുറ്റാക്കുറ്റിരുട്ട്! കൊടുങ്കാറ്റിലുലയുന്ന വൃക്ഷശിഖരങ്ങള്‍! അപ്പോള്‍ ഞാന്‍ നിലാവിലൂടെ കണ്ടു...!" "കുറ്റാക്കുറ്റിരുട്ടും നിലാവും..!! നല്ല കൊമ്പിനേഷന്‍!" പ്രിയങ്ക കമന്‍റ്റ് തുടര്‍ന്നു. "പെട്ടെന്ന്..." മനോജ് വിവരണം തുടന്നു. "പെട്ടെന്നാണ് ഞാന്‍ നില്‍ക്കുന്നതിന്‍റെ ചരിവില്‍, താഴെ, രണ്ടാളുകള്‍ നില്‍ക്കുന്നു. അവര്‍ കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നു. കറുത്ത വേഷമായിരുന്നു. ഞാന്‍ ഒരു മരത്തിന്‍റെ പിമ്പില്‍ മറഞ്ഞു." "എന്നിട്ട് മൂത്രമൊഴിച്ചുകാണും," പ്രിയങ്ക വീണ്ടും മന്ത്രിച്ചു. സംഘാംഗങ്ങളുടെ മുഖത്ത് ആകാംക്ഷ നിറയുന്നത് ലത്തീഫ് കണ്ടു. "എന്നിട്ട്?" രാജേഷ് ഉദ്വേഗത്തോടെ ചോദിച്ചു. "ഒരുത്തന്‍ പിക് ആക്സ് കൊണ്ട് നിലം കുഴിക്കുന്നു." "റിയലി?" ദിവ്യ പെട്ടെന്ന്‍ ചോദിച്ചു. "ങ്ങ്ഹാ," "മറ്റവനോ?" രാജു തിരക്കി. "അയാള്‍ നിലത്ത് ഇരിക്കുന്നു. ചുറ്റുപാടും നോക്കുന്നു. കൈയില്‍ ഗണ്‍ ഉണ്ട്. ഹണ്ടിംഗ് ഗണ്‍ അല്ല. ഹൈലി സോഫിസ്റ്റിക്കേറ്റഡ് ആയ ഗണ്‍. പിന്നെ അയാള്‍ കൈയില്‍ എന്തോ വിടര്‍ത്തിപ്പിടിചിരിക്കുന്നു." "ലത്തീഫ് ദാദാ, അതാ മാപ്പ് ആയിരിക്കും," ആബിദ് അഭിപ്രായപ്പെട്ടു. "നീ അവരെ ഇതിനു മുമ്പ് ഒരിടത്തും കണ്ടിട്ടില്ലേ?" ഫെലിക്സ് ചോദിച്ചു. "ഹ! അതെങ്ങനെയാ? ഞാനാദ്യം പറഞ്ഞില്ലേ, അവമ്മാര് കറുത്ത തുണികൊണ്ട് മൊഖം മറച്ചിരുന്നൂന്ന്‍?" "അപ്പിയറന്‍സെങ്ങനെ?" റോസ്‌ലിന്‍ ചോദിച്ചു. 'രണ്ടാള്‍ക്കും നല്ല ഉയരമുണ്ട്. നെലത്തിരുന്നയാള്‍ക്ക് നല്ല തടിയും." കൂട്ടുകാര്‍ക്കിടയില്‍ ആഴമുള്ള ഒരു മൌനം വീണു. ലത്തീഫ് ദൂരെ മലനിരകളിലേക്ക് നോക്കി. അപരാഹ്നത്തിന്‍റെ തീവ്ര നിശബ്ദതയിലാണ് കോബ്രാഹില്‍സ്. "അവര്‍ക്ക്
💬 Comments
View all comments