0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 3 [smitha]

Author : സ്മിത Read All Parts 184

എന്തോ സംശയം തോന്നിയതുപോലെ തോന്നി," മനോജ്‌ തുടര്‍ന്നു. "പെട്ടെന്ന്‍ തന്നെ അവര്‍ പണി നിര്‍ത്തി. മുമ്പില്‍ കൊറേ പാറക്കൂട്ടങ്ങള്‍ ഉണ്ടാരുന്നു. അതിനിടെക്കൊടെ അവര് നടന്ന്‍ മറഞ്ഞു. വടക്കോട്ട്‌. അവര്‍ക്ക് മാത്രം അറിയാവുന്ന ഒരു മാര്‍ഗ്ഗത്തിക്കൊടെ. മറ്റു വഴിയൊന്നും ഇല്ലാത്ത കൊണ്ട് ഞാന്‍ തിരിച്ച് പോന്നു." സംഘാംഗങ്ങള്‍ ആകാംക്ഷയോടെ ലതീഫിനെ നോക്കി. അവന്‍റെ കണ്ണുകള്‍ ഇപ്പോഴും കോബ്രാഹില്‍സിലാണ്. "കഴിഞ്ഞ വര്‍ഷമാണ്‌ നമ്മള്‍ ഒരു ഉത്തരേന്ത്യക്കാരന്‍റെ കാലുകള്‍ തല്ലിയൊടിച്ചത്," ലത്തീഫിന്‍റെ ദൃഡതയുള്ള സ്വരം ഉയര്‍ന്നു. "ഒരു ബീഹാറി. പത്രപ്രവര്‍ത്തകന്‍റെ വെഷം കെട്ടി അവന്‍ കൊറേ നാള്‍ ഇവിടെ താമസിച്ചു. നമ്മള്‍ അവനെ നിരീക്ഷിച്ചു. അവന്‍റെ ഓരോ നീക്കവും പിന്തുടര്‍ന്നു. പിന്നീട് ഒരു രാത്രിയില്‍ കാടിനുള്ളില്‍ വെച്ച് നമ്മള്‍ അവനെ പിടിച്ചു. കരഞ്ഞ് കാല് പിടിച്ചത്കൊണ്ട് നാം അവനെ കൊല്ലാതെ വിട്ടു." ലത്തീഫിന്‍റെ കണ്ണുകള്‍ കോബ്രാഹില്‍സിലേക്ക് വീണ്ടും നീണ്ടു. കൂട്ടുകാര്‍ ആകാംക്ഷയോടെ അവന്‍റെ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു. "ഒരു വര്ഷത്തിന് ശേഷം ആ മഹത്തായ ഉത്തരവാദിത്തം നമ്മുടെ കൈകളിലേക്ക് വീണ്ടും വന്നിരിക്കുകയാണ്," കൂട്ടുകാര്‍ ലത്തീഫിന്‍റെ ആവേശം തുളുമ്പുന്ന വാക്കുകള്‍ വീണ്ടും കേട്ടു. "ചരിത്ര പുസ്തകങ്ങള്‍ പറയുന്നത് സൂര്യ വംശത്തിലെ രാജാക്കന്മാര്‍ രാജ്യത്തിന്‍റെ സമ്പത്ത് ഒരിക്കലും ദുര്‍വിനിയോഗം ചെയ്തിരുനില്ല എന്നാണ്. മറിച്ച് അതിന്‍റെ വിശ്വസ്തരായ കാവല്‍ സേനയായി അവര്‍ നിലകൊണ്ടു എന്നാണ്. ആ സമ്പത്ത് സുരക്ഷിതമായി ശാന്തിപുരത് നിലനിര്‍ത്തുക എന്നതാണ് നമ്മുടെ സംഘത്തിന്‍റെ പ്രധാന ചുമതല." ലത്തീഫ് എഴുന്നേറ്റു. അവന്‍ മുഷ്ട്ടിചുരുട്ടി. "നാടിന്‍റെ സമ്പത്ത് കൊള്ളയടിക്കാന്‍ വരുന്ന ഏതൊരു ശത്രുവിനെയും നേരിടുക! വീ ഹാവ് ആന്‍ ആക്ഷന്‍! ആന്‍ ആക്ഷന്‍ ഓഫ് റെസിസ്റ്റന്‍സ്. റ്റു ആള്‍ ദ ഇന്വേഷന്‍സ് റ്റു ഔര്‍ അഫയേഴ്സ്!"' "യെസ്, യെസ്!!" സംഘാംഗങ്ങള്‍ ആവേശഭരിതരായി മുഷ്ട്ടിചുരുട്ടി. ലത്തീഫ് വീണ്ടും സംസാരിക്കാന്‍ തുടങ്ങുന്നത് കണ്ട്‌ അവര്‍ വീണ്ടും നിശബ്ദരായി. "മനോജ്‌ ഇന്നലെ കണ്ടത് കൊട്ടാരത്തില്‍ നിന്ന്‍ മോഷ്ട്ടിക്കപ്പെട്ട മാപ്പുകളിലൊന്നാണ്." ലത്തീഫ് തുടര്‍ന്നു. "ദിവ്യേ നീ ഇനിയെങ്കിലും വിശ്വസിക്കണം. നിന്‍റെ ഡാഡിയെ ചതിച്ചവനാണ് രോഹിത്." എല്ലാവരും ദിവ്യയെ നിശബ്ദരായി നോക്കി. അവള്‍ക്ക് രോഹിതിനോടുള്ള ബന്ധത്തിന്‍റെ തീവ്രത എല്ലാവര്ക്കും അറിവുള്ളതാണ്." പൊതുജനങ്ങള്‍ പോലും അയാളെ ചതിയനായി കാണുന്നുണ്ടെങ്കിലും അവള്‍ അയാളെ അവിശ്വസിക്കുന്നില്ല എന്ന്‍ എല്ലാവരും അറിഞ്ഞിരുന്നു. "നമ്മളെല്ലാവരും കണ്ടതല്ലേ, അയാള്‍ കോബ്രാഹില്‍സില്‍ മരിച്ചുകിടന്നത്," സതീഷ്‌ ഓര്‍മ്മപ്പെടുത്തി. "ഞാനാ അയാടെ പോക്കറ്റില്‍ ആ മാപ്പ് ആദ്യം കണ്ടെ," ആബിദ് ദിവ്യയെ നോക്കി പറഞ്ഞു. "അറിയോ നിനക്ക്, നിന്‍റെ ഡാഡിയുടെ

💬 Comments

View all comments