Chapter Title : കോബ്രാ ഹില്‍സിലെ നിധി 3 [smitha]
ലൈബ്രറിയില്‍ നിന്ന്‍ മോഷ്ട്ടിക്കപ്പെട്ട മാപ്പുകള്‍," വിന്‍സെന്‍റ്റും തന്‍റെ അഭിപ്രായം മറച്ചുവെച്ചില്ല. ദിവ്യ അവരുടെ അഭിപ്രായങ്ങള്‍ നിശബ്ദതയോടെ കേട്ടു. "രോഹിത് അങ്കിള്‍ അങ്ങിനെ ചെയ്യൂന്നു ഞാന്‍ ഒരിക്കലും വിശ്വസിക്കില്ല," അല്പ്പനിമിഷങ്ങള്‍ക്ക് ദിവ്യ പറഞ്ഞു. "പക്ഷെ ദിവ്യാ..." "സമ്മതിച്ചു," സതീഷിനെ തുടരാന്‍ അനുവദിക്കാതെ ദിവ്യ ദിവ്യ തുടര്‍ന്നു. "രോഹിത് അങ്കിള്‍ കോബ്രാഹില്‍സില്‍ മരിച്ചു കിടക്കുന്നത് നിങ്ങള്‍ കണ്ടതാണ്. ഞാനും കണ്ടതാ. പക്ഷെ എന്‍റെ ഉള്ളിന്റെയുള്ളില്‍ എനിക്കിപ്പോഴും വിശ്വാസമാ. എനിക്കങ്കിളിനെ നന്നായി അറിയാം. അദ്ദേഹം എന്‍റെ ഡാഡിയെ ഒരിക്കലും ചതിക്കില്ല." അവളുടെ സ്വരത്തിലെ വിശ്വാസതീവ്രത അവരെ നിശബ്ദരാക്കി. അവരെ സംബന്ധിച്ച് ദിവ്യയുടെ വാദങ്ങള്‍ അസ്വീകാര്യമായിരുന്നെങ്കിലും. "അത് പോട്ടെ," ഷെറിന്‍ ലത്തീഫിനെ നോക്കി. "നമ്മുടെ പ്ലാന്‍ എന്താ?" "വെയിറ്റ് ആന്‍ഡ് ഒബ്സേര്‍വ്," ലത്തീഫ് പറഞ്ഞു. "മനോജ് ഇന്നലെ രാത്രിയില്‍ കണ്ടില്ലേ, അവരെ നമ്മള്‍ നിരീക്ഷിക്കും. അവരെക്കുറിച്ചുള്ള എല്ലാ ഡീറ്റയില്‍സും കളക്റ്റ് ചെയ്യും. ദെന്‍ വീ വില്‍ ബിഗിന്‍ ദ ആക്ഷന്‍!"
💬 Comments
View all comments