0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 4 [smitha]

Author : സ്മിത Read All Parts 474

മേശപ്പുറത്ത് വെച്ചു. അദ്ദേഹം വാത്സല്യപൂര്‍വ്വം അവരെ തന്നിലേക്കടുപ്പിച്ചു. ഗായത്രിദേവി തന്‍റെ മുഖം അദ്ധേഹത്തിന്‍റെ നെഞ്ചിലമര്‍ത്തി. നൈറ്റ് ഗൌണിനുള്ളിലെ മാര്‍ദവമുള്ള തന്‍റെ ശരീരം അദ്ധേഹത്തോട് ചേര്‍ത്ത് പറ്റിക്കിടന്നു. "എന്തായിരുന്നു, മഹാറാണിയുടെ ആലോചന? വായനക്കിടെലും ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു," "എനിക്ക്..." അദ്ധേഹത്തിന്‍റെ നെഞ്ചില്‍ അമര്‍ന്നിരുന്ന മുഖം ഉയര്‍ത്തി അദ്ധേഹത്തിന് അഭിമുഖമായി ഇരുന്നുകൊണ്ട് അവര്‍ പറഞ്ഞു. "...എനിക്ക് ഭയം തോന്നുന്നു,""എന്തിനാണാവോ?" "മോളെ ഓര്‍ത്ത്." "അതെന്താ ഇപ്പോ മോളെ ഓര്‍ത്ത് ഒര് ഭയം?" "അവള്‍ക്കിപ്പോ പതിനേഴ്‌ വയസ്സ് പൂര്‍ത്തിയാകുന്നു. തപസ്വിയുടെ ശാപത്തിന് ശേഷമുണ്ടായ ആദ്യത്തെ പെണ്ണ്‍. അതിപ്പോ ...." "എന്‍റെ ഗായത്രി ..." അദ്ദേഹം കിടക്കയില്‍ നിന്നും എഴുന്നേറ്റു. "ഗ്രന്ഥപ്പൊരേലെ താളിയോലകളില്‍ അങ്ങനെ ചെലതൊക്കെ ഞാനും വായിച്ചിട്ടുണ്ട്. അതൊക്കെ ഒരു കഥയായി അങ്ങ് കരുത്‌ക. പഠിപ്പും അറിവും ഒക്കെ ഇല്ലേ, നെനക്ക്?" "ഈശ്വര നിശ്ചയത്തിനപ്പുറത്ത് വരൂല്ലല്ലോ പഠിപ്പും അറിവും ഒക്കെ?" ഗായത്രിദേവി ചോദിച്ചു. രാജശേഖരവര്‍മ്മ മന്ദഹസിക്കാന്‍ ശ്രമിച്ചു. ഏതാനും നിമിഷങ്ങളുടെ നിശബ്ദത അവര്‍ക്കിടയില്‍ നിറഞ്ഞു. "വേറെ ചെലത് കൂടി മനസ്സിലുണ്ട് എന്ന്‍ തോന്നണു," അവരുടെ നിശബ്ദത ശ്രദ്ധിച്ച് അദ്ധേഹം പറഞ്ഞു. അവര്‍ അദ്ധേഹത്തെ സംശയത്തോടെ നോക്കി. "എനിക്കൊരു കാര്യം കൂടി പായാനൊണ്ടാരുന്നു. കൊറേ നാളുകളായി ആലോചിക്കുന്നതാണ്," അദ്ധേഹം അവരുടെ അടുത്ത് വന്നിരുന്നു. തോളില്‍ കൈത്തലമമര്‍ത്തി. "പറയു," "മഹാമൃത്യുഞ്ജയ യാഗം നടത്തണം," തന്‍റെ തോളില്‍ അമര്‍ന്നിരുന്ന കൈത്തലത്തില്‍ പിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു. "ഇപ്രാവശ്യം അത് ഇത് വരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭംഗിയായി നടത്തണം." "ഞാനും ആലോചിക്കായ്കയല്ല ഗായത്രീ," അദ്ധേഹം പറഞ്ഞു. "എന്തൊക്കെയോ അരുതായ്മകള്‍ ഈയിടെയായി എനിക്കും തോന്നാറുണ്ട്. രോഹിത് നമ്മളെ ചതിച്ചു. കോബ്രാഹില്‍സില്‍ വെച്ച്

💬 Comments

View all comments