0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 4 [smitha]

Author : സ്മിത Read All Parts 475

അവന്‍ കൊല്ലപ്പെട്ടു. നാലഞ്ച് പ്രാവശ്യം മോള്‍ക്ക് ആക്സിഡന്‍റ്റ് ഉണ്ടായി. ഇതൊക്കെ എന്നെയും ചഞ്ചലപ്പെടുത്താറുണ്ട്." ഗായത്രിദേവിയുടെ മുഖത്ത് നേരിയ സംഭ്രമം പടര്‍ന്നു. "നാളെത്തന്നെ ഉജ്ജയിനിയില്‍ പോകണം." അവര്‍ പറഞ്ഞു. "ഗുരുജി ദേവനാരായണനെ കാണണം. യാഗത്തിന്‍റെ മുഹൂര്‍ത്തവും മറ്റും നിശ്ചയിച്ചിട്ട് വരണം." അവര്‍ വീണ്ടും അസ്വസ്ഥമായ ചിന്തകളോടെ ഭര്‍ത്താവിനെ നോക്കി. "എനിക്കൊരു സ്വസ്ഥതേം ഇല്ല." അവര്‍ പറഞ്ഞു. "മോളെ ഞാന്‍ ഇടയ്ക്കിടെ സ്വപ്നം കാണുന്നു. അവളുടെ പിറകെ ആപത്തുകള്‍ ഉണ്ട്. പകല് മുഴുവന്‍ അവള്‍ അവിടെയും ഇവിടെയും അലഞ്ഞ് നടക്കുമ്പം എനിക്ക് ആധിയാണ്. കോലോത്ത് മോള്‍ തിരിച്ചെത്തുമ്പോള്‍ ആണ് ഒര് സമാധാനമുണ്ടാകുന്നത്. മോള്ക്കെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഞാന്‍..." കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ നിര്‍ത്തി. അത് കണ്ട്‌ അദ്ധേഹവും വികാരഭരിതനായി. അവരുടെ മുഖം അദ്ധേഹം കൈയിലെടുത്തു. "എന്തായിത് ഗായത്രീ?" അദ്ദേഹം ചോദിച്ചു. "മോള്‍ക്ക് ഒന്നും സംഭവിക്കില്ല. നിന്‍റെ പ്രാര്‍ത്ഥനയ്ക്കും വൃതത്തിനും ഒന്നും ഒരു വിലേമില്ലേ? സമാധാനിക്ക് ഞാന്‍ നാളെത്തന്നെ ഉജ്ജയിനിയ്ക്ക് തിരിക്യാണ്"

💬 Comments

View all comments