Chapter Title : കോബ്രാ ഹില്‍സിലെ നിധി 4 [smitha]
"ഗ്രാനിക്കേതായാലും ഒരു കഥ കൂടി എന്നോട് പറയേണ്ടിവരും," ദിവ്യ പറഞ്ഞു. ആ കഥ ഗ്രാനിയില്‍ നിന്ന്‍ കേട്ടിട്ടേ ഉറങ്ങൂ എന്ന്‍ തീര്‍ച്ചപ്പെടുത്തിയിട്ടാണ് ഞാനിന്ന്‍ വന്നത് തന്നെ." "ഏതു കഥയാ മോളെ?" ദിവ്യ മുത്തശ്ശിയുടെ മടിയില്‍ നിന്നെഴുന്നേറ്റു. ക്ഷാത്രതേജസ്സുള്ള അവരുടെ വശ്യമായ മുഖത്തേക്ക് അവള്‍ പുഞ്ചിരിയോടെ നോക്കി. പുഞ്ചിരി ക്ഷണം കൊണ്ട് മാറി. കണ്ണുകള്‍ ഗൌരവമായി. ദിവ്യ അവരുടെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു. "എന്‍റെ കഥ," അവരുടെ മുഖത്ത് തീവ്രമായ ഒരു വികാരം നിറഞ്ഞു. മാറിയ ഒരു ഭാവത്തോടെ അവര്‍ ദിവ്യയെ നോക്കി. "എന്താ ഗ്രാനീ ഇത്?" അവള്‍ വിഷാദത്തോടെ ചോദിച്ചു. "എല്ലാവരും എന്താ എന്നില്‍ നിന്നും ഒളിക്കുന്നെ? ഡാഡീം മമ്മീം പറഞ്ഞു, ഗ്രാനിയോട് ചോദിച്ചാല്‍ പറഞ്ഞ് തരൂന്ന്. ഗ്രാനി എന്തായാലും ഇന്നത് പറഞ്ഞേ തീരൂ." മുത്തശ്ശി അവളുടെ മുഖത്ത് നിന്ന്‍ സ്ഫടികപ്പരപ്പിലേക്ക് മുഖം തിരിച്ചു. നിലാവില്‍, പുഴയുടെ സ്വര്‍ണ്ണപ്പരപ്പില്‍ അവര്‍ ആരെയോ തേടുന്ന പോലെ ദിവ്യക്ക് തോന്നി. പുഴയുടെ ആഴത്തില്‍ നിന്ന്‍ ആരെങ്കിലും വരുന്നുണ്ടോ? അവര്‍ പിന്നെ ദിവ്യയെ നോക്കി. "നിനക്ക് ഞാന്‍ ഇന്നാ കഥ പറഞ്ഞു തരാം." പുഴയുടെ മര്‍മ്മരങ്ങള്‍ക്കും മീതെ, നാഗത്താന്‍ മലയില്‍നിന്നുള്ള സുഗന്ധിയായ കാറ്റിനും മീതെ, ഗ്രാനിയുടെ ശബ്ദത്തിന്‍റെ വികാര തീവ്രത ദിവ്യയെ സ്പര്‍ശിച്ചു. "നിന്‍റെ കഥ," ഒരു നിമിഷം ആഴമേറിയ ഓര്‍മ്മകളിലേക്ക് മുത്തശ്ശി പിന്‍വാങ്ങി. അവരുടെ കണ്ണുകള്‍ ഓര്‍മ്മയുടെ നുലിഴകളില്‍ കുരുങ്ങുന്നത് ദിവ്യ കണ്ടു. "ഒത്തിരി മുമ്പാണ്...നൂറ്റാണ്ടുകള്‍ക്കും മുമ്പ്," കാറ്റ് ശാന്തമാകുന്നത് ദിവ്യ കണ്ടു. കോബ്രാഹില്‍സിന്‍റെ മലമുടികള്‍ നിശ്ചലമാകുന്നതും. ഇപ്പോള്‍ കോബ്രാഹില്‍സിന്‍റെ കൊടുമുടികളില്‍ ആകാശം ചൂഴ്ന്നു നില്‍ക്കുന്ന മരങ്ങള്‍ ഉലയുന്നില്ല. "നമ്മുടെ കോലോത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു," ഏകാന്തതയുടെ സ്ഫാടികപ്പരപ്പിലേക്ക് ശബ്ദരേഖ വീണു. "അവളുടെ പേര് കേള്‍ക്കണോ മോള്‍ക്ക്? ഋതുപര്‍ണ്ണ . അസ്സല്‍ ദേവസുന്ദരി. നിന്നെപ്പോലെ തന്നെ." അവര്‍ വീണ്ടും അവളുടെ മുഖം കൈകളിലെടുത്തു. "കമ്പാരറ്റീവ് സ്റ്റഡിയൊക്കെ പിന്നെ. ഗ്രാനി കഥ തുടര്," "ഒരു യുവസന്ന്യാസിയും അദ്ധേഹത്തിന്‍റെ മഹാ തപസ്വിയായ അദ്ധേഹത്തിന്‍റെയച്ചനും നമ്മുടെ കൊട്ടാരത്തില്‍ വന്നു. ഋതുപര്‍ണ്ണയുടെ അച്ചന്‍ തമ്പുരാന്‍ സന്യാസിയെയും അദ്ധേഹത്തിന്‍റെ മകനേയും യഥാവിധി ഉപചാരപൂര്‍വ്വം കൊട്ടാരത്തില്‍ താമസിപ്പിച്ചു." ദിവ്യയുടെ കണ്ണുകളിലെ പ്രകാശം വര്‍ദ്ധിക്കുന്നത് മുത്തശ്ശി കണ്ടു. "അതി സുന്ദരനായിരുന്നു യുവസന്ന്യാസി. തപോശക്തിയില്‍ വസിഷ്ഠനും. പക്ഷെ കമ്പികുട്ടന്‍.നെറ്റ്പറഞ്ഞിട്ടെന്താ? ഋതുപര്‍ണ്ണ അവനെ മോഹിച്ചു." നിലാവും നക്ഷത്രങ്ങളും ലയിച്ചുചേര്‍ന്ന പുഴയുടെ സ്വര്‍ണ്ണപ്പരപ്പില്‍ ദിവ്യയുടെ മുഖം വിവര്‍ണ്ണമാകുന്നത് മുത്തശ്ശി കണ്ടു. "സ്വന്തം ജീവനെക്കാളേറെ അവള്‍ അവനെ സ്നേഹിച്ചു. അവള്‍
💬 Comments
View all comments