0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 4 [smitha]

Author : സ്മിത Read All Parts 124

എല്ലായ്പ്പോഴും അവനെ പിന്തുടര്‍ന്നു. തന്‍റെ ഹൃദയരഹസ്യം അവള്‍ ധൈര്യപൂര്‍വ്വം അവള്‍ അവനെ അറിയിച്ചു." മുത്തശ്ശി പറയുന്ന കഥയിലെ സന്ദര്‍ഭങ്ങളും പാശ്ചാത്തലവും തന്‍റെ ഓര്‍മ്മുടെ അതിരില്‍ തെളിയുന്നതുപോലെ ദിവ്യക്ക് തോന്നി. "മഹര്‍ഷികുമാരന്‍ അവളുടെ പ്രണയത്തെ ബാലിശമായ ഒരു മതിഭ്രമമായി കണ്ടു.ഋതുപര്‍ണ്ണയുമായുള്ള സമ്പര്‍ക്കം അവന്‍ മനപ്പൂര്‍വ്വം ഒഴിവാക്കി. തിരസ്ക്കാരം പക്ഷെ ഋതുപര്‍ണ്ണയെ പിന്തിരിപ്പിച്ചില്ല. അവള്‍ കഠിനമായ വ്രതങ്ങള്‍ അനുഷ്ട്ടിക്കാന്‍ തുടങ്ങി. മഞ്ഞുറയുന്ന പ്രഭാതങ്ങളിലും ഗ്രീഷ്മ താപത്തിന്‍റെ കാഠിന്യത്തിലും ആഹാരവും ഉറക്കവും വെടിഞ്ഞ് അവള്‍ കഠിനവ്രതങ്ങളെടുത്തു." കാലത്തിന്‍റെ ചില്ലുജാലകങ്ങല്‍ക്കപ്പുറത്ത് ആ ദൃശ്യത്തിന്‍റെ നിഴലനക്കങ്ങള്‍ ദിവ്യ കണ്ടു.

മഹര്‍ഷി കുമാരന്‍റെ തപോവനം. തണുത്തുറഞ്ഞ നദീജലത്തില്‍, ദീര്‍ഘവ്രതത്തിന്‍റെ തേജസ്സില്‍ ഋതുപര്‍ണ്ണ.

"അവന്‍ തപോബലത്തില്‍ വസിഷ്ഠനെ വെല്ലുന്നവന്‍ എതിര്‍ത്തു." ദിവ്യയുടെ ഭാതീവ്രതയിലേക്ക് മുത്തശ്ശിയുടെ വാക്കുകള്‍ അടര്‍ന്നുവീണു. "അതിനനുസരിച്ച് അവളുടെ വ്രതത്തിന്‍റെ കാഠിന്യമേറി. തന്‍റെ തപോമണ്ഡലത്തിന്‍റെ കോട്ടകള്‍ ദുര്‍ബ്ബലമാകുന്നത്പോലെ മഹര്‍ഷികുമാരന് തോന്നി. ഏകാഗ്രത നഷ്ട്ടപ്പെട്ട ഒരു നിമിഷത്തില്‍, ഇന്ദ്രശാപത്താല്‍ രാജവെമ്പാലയായി മാറിയ, നാഗത്താന്‍ മലയിലെ ഗന്ധര്‍വ്വന്‍ അവന്‍റെ തപോവനത്തിലെത്തി. രാജവെമ്പാല മഹര്‍ഷികുമാരനെ ദംശിച്ചു. അവന്‍ പ്രജ്ഞയറ്റ് വീണു. ചികിത്സാവിധികളോ, മാന്ത്രിക താന്ത്രിക വിധികളോ മുനികുമാരന്‍റെ പ്രജ്ഞയെ തിരികെ കൊണ്ടുവന്നില്ല. ധനവും ഭൂമിയും വാഗ്ദാനം ചെയ്തെങ്കിലും കൊട്ടാരത്തിലെ ഭിഷഗ്വരര്‍ അടക്കമുള്ള വൈദ്യന്മാര്‍ പരാജയപ്പെട്ടു." "ഗ്രാനീ, ഒര് മിനിറ്റ്," ദിവ്യ ഇടക്ക് കയറി. "കൊട്ടാരത്തിലെ ലൈബ്രറീല്‍ ഋതുപര്‍ണ്ണ സംഹിത എന്ന ഗ്രന്ഥമെഴുതീതും ഈ രാജകുമാരി തന്നെയല്ലേ?" "അതെ മോളെ," മുത്തശ്ശി പറഞ്ഞു. "നീ കേള്‍ക്ക്. സന്യാസിയായ പിതാവും രാജ പരിവാരങ്ങളും പൌരമുഖ്യന്‍മാരും മുനികുമാരന്‍റെ ശരീരത്തിന് മുമ്പില്‍ ഉത്ക്കണ്ഠയോടെ കാത്തിരിക്കുമ്പോള്‍, ഋതുപര്‍ണ്ണ നാഗത്താന്‍മലയില്‍ പോയിരിക്കയായിരുന്നു. മുനികുമാരന്‍റെ മരണം കാത്ത് ഭയപ്പെട്ട് നിന്നിരുന്ന ആളുകളുടെ മദ്ധ്യത്തിലേക്ക് അവള്‍ കടന്ന് വന്നു. ആളുകള്‍ ഭയപ്പെട്ടു നോക്കുമ്പോള്‍ അവള്‍ നാഗമന്ത്രവും മൃത്യുഞ്ജയമന്ത്രവുമുപാസിച്ചു. അവള്‍ തലമുടിയിളക്കി, കണ്ണുകളിലേക്ക് വ്രതതീവ്രതയാവാഹിച്ച് പ്രാര്‍ഥിച്ചു. പെട്ടെന്ന്‍ ദിക്കുകള്‍ ഇളകി. നാഗത്താന്‍ മലയില്‍ നിന്നും കൊടുങ്കാറ്റുയര്‍ന്നു. കൊട്ടാരഭിത്തികളിലേക്ക് കൊടുങ്കാറ്റ് ഇരച്ചെത്തുമ്പോള്‍ ഭയന്ന് വിറച്ച കൊട്ടാരവാസികള്‍ക്കിടയിലൂടെ രാജവെമ്പാല പ്രവേശിച്ചു. അവന്‍ ഋതുപര്‍ണ്ണയുടെയടുത്തെത്തി. ആജ്ഞ കാത്തിട്ടെന്നപോലെ അവള്‍ക്ക് മുമ്പില്‍ ഫണം വിടര്‍ത്തിനിന്നു." മുത്തശ്ശിയുടെ വിവരണങ്ങളില്‍ ധ്യാനലീനയായിരിക്കുകയാണ് ദിവ്യ. കോബ്രാഹില്‍സിന്‍റെ ഏകാന്തതയുടെയും ശാന്തതയുടെയും നിശ്ചലതയുടെയും ആഴം വര്‍ദ്ധിച്ചു. പ്രപഞ്ചം മുഴുവനും ശ്വാസരഹിതമായെന്ന്‍ ദിവ്യക്ക് തോന്നി. "മഹര്‍ഷികുമാരനില്‍ നിന്ന്‍ വിഷം തിരികെയെടുക്കൂ..." ഋതുപര്‍ണ്ണ ക്ഷാത്ര വീര്യത്തോടെ ആജ്ഞാപിച്ചു. "രക്തത്തില്‍ നിന്ന്‍, ധമനികളില്‍ നിന്ന്‍, മജ്ജയില്‍ നിന്ന്‍, വിഷത്തിന്‍റെ സൂക്ഷ്മ സാന്നിധ്യം പോലും നിര്‍വ്വീര്യമാക്കൂ," രാജവെമ്പാല താന്‍ ദംശിച്ച ഭാഗത്ത്, മുനികുമാരന്‍റെ കണങ്കാലില്‍ ഫണം

💬 Comments

View all comments