0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 4 [smitha]

Author : സ്മിത Read All Parts 130

ചേര്‍ത്തു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍, രാജപരിവാരങ്ങളും സന്യാസിയായ അച്ഛനും പൌരമുഖ്യന്‍മാരും നോക്കിനില്‍ക്കുമ്പോള്‍, മഹര്‍ഷികുമാരന്‍ പതിയെ പതിയെ അനങ്ങുവാന്‍ തുടങ്ങി. കന്നിമകളും കൈവിരലുകളും. പിന്നെയും അല്‍പ്പ നിമിഷങ്ങള്‍ കഴിഞ്ഞ് അവന്‍ കണ്ണുകള്‍ തുറന്ന്‍ എല്ലാവരെയും നോക്കി..." ദിവ്യയുടെ മുഖത്ത് ദീപ്തമായ ഒരനുഭൂതി നിറഞ്ഞു. അവള്‍ മുത്തശ്ശിയുടെ മുഖത്തുനിന്നും നോട്ടം പിന്‍വലിച്ചു. പുഴയുടെ നിശ്ചലനിശബ്ദതയിലേക്കും നിധികാക്കുന്ന രാജവെമ്പാലയുടെ സാമ്രാജ്യമായ കോബ്രാഹില്‍സിലേക്കും അവള്‍ നോക്കി. നിലാവിന്‍റെ കാന്തികതയേറി. മണല്‍പ്പുറം സ്വര്‍ണ്ണനിറം കൊണ്ട് ദീപ്തമായി. കാഴ്ച്ചയുടെ അതിരുകള്‍ നിറയെ തീവ്രനിശ്ചലത വീണ്ടും തളംകെട്ടി. "അത് പുതിയ ഒരു സംഭവത്തിന്‍റെ തുടക്കമായിരുന്നു. ഋതുപര്‍ണ്ണയുടെ വിജയത്തിന്‍റെ. അവളുടെ കാമമോഹിതമായ രൂപത്തില്‍, അവളുടെ പാതിവ്രത്യത്തില്‍, അവളുടെ വ്രതശുദ്ധിയില്‍ അവന്‍റെ ഇന്ദ്രിയങ്ങള്‍ നിറഞ്ഞു. ഈ പുഴയുടെ മണല്‍ത്തിട്ടില്‍, നഗത്താന്‍മലയുടെ ഒതുക്കുകളില്‍, രാജവെമ്പാലയുടെ ചൂര് നിറഞ്ഞ കാനന ഭംഗിയില്‍ ഒരാത്മാവും ഹൃദയവും ശരീരവുമായി അവര്‍ സ്നേഹിച്ചു..." ദിവ്യയുടെ നീള്‍മിഴികള്‍ വിവരണത്തിന്‍റെ മാന്ത്രികഭംഗിയില്‍ തരളമായി. തന്‍റെ മുലക്കണ്ണുകള്‍ തുടിച്ചുയര്‍ന്നോ? ദേഹമാസകലം പ്രണയോന്മാദം തപിക്കുന്നോ? മണല്‍പ്പുറത്തിന്‍റെ വിശാലതയിലേക്കവള്‍ നോക്കി. ഋതുപര്‍ണ്ണയുടെ ചിലമ്പോലിക്ക് അവള്‍ കാതോര്‍ത്തു. "ഇന്ന്‍ ക്രിസ്ത്യാനികളുടെ പള്ളിയിരിക്കുന്ന സ്ഥലമില്ലേ? നിന്‍റെ മുത്തച്ഛന്‍ തമ്പുരാന്‍ ദാനമായി നല്കിയതാണത്‌. അവിടെയായിരുന്നു മഹര്‍ഷികുമാരന്‍റെ തപോവനവും ആശ്രമവും. കുമാരന്‍റെ ആകാന്‍ നാഗത്താന്‍മലയുടെ ഏതോ കാനനദുര്‍ഗ്ഗത്തില്‍ തപസ്സനുഷ്ട്ടിച്ചുപോന്നു. രാജകുമാരി എന്നും തപോവനത്തിലെത്തുമായിരുന്നു. അവന് വേണ്ടി പുതുപുഷ്പങ്ങളും പഴങ്ങളും തേനും കൊണ്ട്. മഹര്‍ഷികുമാരന്‍റെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും അവള്‍ ശ്രദ്ധകൊടുത്തിരുന്നു. ഋതുപര്‍ണ്ണയുടെ മനസ്സില്‍ അവന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ...പക്ഷെ.." ഒരു ദുരന്തം മുമ്പില്‍ കണ്ടിട്ടെന്നപോലെ മുത്തശ്ശിയുടെ ഭാവം മാറി. സ്വരവും. ഒരു നിമിഷം അവര്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി. നിര്‍ന്നിമേഷയായി നിമിഷങ്ങളോളം അവര്‍ നക്ഷത്രങ്ങളെ തിരഞ്ഞു. "പക്ഷേ...?" ദിവ്യ ചോദിച്ചു. അവളില്‍ ആകാംക്ഷയേറി. "എന്താ ഗ്രാനീ?" തങ്ങളുടെ ബന്ധം രഹസ്യമായിവെക്കാനാവില്ലന്ന്‍ ഋഷികുമാരന്‍ മനസ്സിലാക്കി. മുത്തശ്ശി തുടര്‍ന്നു. "ഋതുപര്‍ണ്ണയുടെ അച്ചന്‍തമ്പുരാനോട്‌ തങ്ങളുടെ ബന്ധത്തെപ്പറ്റി തുറന്നുപറയാന്‍ അവന്‍ തീരുമാനിച്ചു." മുത്തശ്ശി വീണ്ടും ദീര്‍ഘ മൌനത്തിലേക്ക്. വേദനയും ദുഖവും സമ്മിശ്രമാക്കിയ അവരുടെ മുഖത്തേക്ക് ദിവ്യ ഉറ്റുനോക്കി. "എന്നിട്ട്? എന്നിട്ട് എന്ത് പറ്റി ഗ്രാനീ?" "അച്ചന്‍ തമ്പുരാന്‍ വിവരമറിഞ്ഞു. പിറ്റേ ദിവസം, ദാ അവിടെ..." മുത്തശ്ശി പുഴയുടെ മരുതീരത്തേക്ക് വിരല്‍ ചൂണ്ടി. അവിടെ, ആകാശത്തിന്‍റെ ഒരു കോണിലെ എകാന്തയായ നക്ഷത്രം പ്രതിഫലിച്ചിരുന്നു. "അവിടെ മുനികുമാരന്‍റെ കഴുത്ത് പിളര്‍ന്ന ശരീരം കാണപ്പെട്ടു." തന്‍റെ ഉള്ള് വിറയ്ക്കുന്നത് ദിവ്യ അറിഞ്ഞു. "വെള്ളത്തില്‍... മുനികുമാരന്‍റെ നിലവിളിയില്‍ തപസ്സുണര്‍ന്ന മഹര്‍ഷി പിതാവ് ആരണ്യദുര്‍ഗ്ഗത്തില്‍ നിന്ന്‍ കുതിച്ചെത്തി. ചോരയില്‍ പൊതിഞ്ഞ മകന്‍റെ

💬 Comments

View all comments