Chapter Title : കോബ്രാ ഹില്‍സിലെ നിധി 4 [smitha]
ഏതോ കാനനദുര്‍ഗ്ഗത്തില്‍ തപസ്സനുഷ്ട്ടിച്ചുപോന്നു. രാജകുമാരി എന്നും തപോവനത്തിലെത്തുമായിരുന്നു. അവന് വേണ്ടി പുതുപുഷ്പങ്ങളും പഴങ്ങളും തേനും കൊണ്ട്. മഹര്‍ഷികുമാരന്‍റെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും അവള്‍ ശ്രദ്ധകൊടുത്തിരുന്നു. ഋതുപര്‍ണ്ണയുടെ മനസ്സില്‍ അവന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ...പക്ഷെ.." ഒരു ദുരന്തം മുമ്പില്‍ കണ്ടിട്ടെന്നപോലെ മുത്തശ്ശിയുടെ ഭാവം മാറി. സ്വരവും. ഒരു നിമിഷം അവര്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി. നിര്‍ന്നിമേഷയായി നിമിഷങ്ങളോളം അവര്‍ നക്ഷത്രങ്ങളെ തിരഞ്ഞു. "പക്ഷേ...?" ദിവ്യ ചോദിച്ചു. അവളില്‍ ആകാംക്ഷയേറി. "എന്താ ഗ്രാനീ?" തങ്ങളുടെ ബന്ധം രഹസ്യമായിവെക്കാനാവില്ലന്ന്‍ ഋഷികുമാരന്‍ മനസ്സിലാക്കി. മുത്തശ്ശി തുടര്‍ന്നു. "ഋതുപര്‍ണ്ണയുടെ അച്ചന്‍തമ്പുരാനോട് തങ്ങളുടെ ബന്ധത്തെപ്പറ്റി തുറന്നുപറയാന്‍ അവന്‍ തീരുമാനിച്ചു." മുത്തശ്ശി വീണ്ടും ദീര്‍ഘ മൌനത്തിലേക്ക്. വേദനയും ദുഖവും സമ്മിശ്രമാക്കിയ അവരുടെ മുഖത്തേക്ക് ദിവ്യ ഉറ്റുനോക്കി. "എന്നിട്ട്? എന്നിട്ട് എന്ത് പറ്റി ഗ്രാനീ?" "അച്ചന്‍ തമ്പുരാന്‍ വിവരമറിഞ്ഞു. പിറ്റേ ദിവസം, ദാ അവിടെ..." മുത്തശ്ശി പുഴയുടെ മരുതീരത്തേക്ക് വിരല്‍ ചൂണ്ടി. അവിടെ, ആകാശത്തിന്‍റെ ഒരു കോണിലെ എകാന്തയായ നക്ഷത്രം പ്രതിഫലിച്ചിരുന്നു. "അവിടെ മുനികുമാരന്‍റെ കഴുത്ത് പിളര്‍ന്ന ശരീരം കാണപ്പെട്ടു." തന്‍റെ ഉള്ള് വിറയ്ക്കുന്നത് ദിവ്യ അറിഞ്ഞു. "വെള്ളത്തില്‍... മുനികുമാരന്‍റെ നിലവിളിയില്‍ തപസ്സുണര്‍ന്ന മഹര്‍ഷി പിതാവ് ആരണ്യദുര്‍ഗ്ഗത്തില്‍ നിന്ന്‍ കുതിച്ചെത്തി. ചോരയില്‍ പൊതിഞ്ഞ മകന്‍റെ ശരീരം കെട്ടിപ്പിടിച്ച്, ഹൃദയം നൊന്ത് വിലപിച്ചു, അദ്ധേഹം. മൃതശരീരം കയ്യിലെടുത്തു. ഋതുപര്‍ണ്ണയുടെ അച്ചന്‍റെ മുമ്പിലെത്തി. ശാപാഗ്നിയുടെ വാക്കുകളോടെ അദ്ധേഹം അലറി: "നിന്‍റെ വംശത്തില്‍ ഒരു പെണ്‍കുട്ടി പിറക്കാതെ പോകട്ടെ! എന്‍റെ ശാപത്തെ ഭേദിച്ച് ഈ വംശത്തില്‍ ഒരു പെണ്‍കുട്ടി പിറന്നാല്‍ അവളെ വേള്‍ക്കാന്‍ ഉയിരെടുത്ത് എന്‍റെ മകന്‍ തിരിച്ചുവരും!" അല്‍പ്പ സമയത്തേക്ക് മുത്തശ്ശി നിശബ്ദയായി. 'ഗ്രാനീ, ഋതുപര്‍ണ്ണയ്ക്കെന്തു പറ്റി?" കഥയുടെ താപം സ്വരത്തിലലിയിച്ച് ദിവ്യ ചോദിച്ചു. "അന്ന് രാത്രി..." മുത്തശ്ശി വിവരണത്തിലേക്ക് മടങ്ങിയെത്തി. "അന്ന് രാത്രി കൊട്ടാരത്തിന്‍റെ തടവ് ഭേദിച്ച് അവള്‍ ഈ നദിക്കരയിലേക്ക് ഓടിവന്നു. തന്‍റെ ഹൃദയവും രക്തവും പ്രാണനും നദിയുടെ ആഴത്തിലേക്കെറിഞ്ഞുകൊടുത്ത് അവള്‍ ഇറങ്ങിപ്പോയി. താഴേക്ക് ...താഴേക്ക്..." ദിവ്യ വീണ്ടും മരുതീരത്തേക്ക് നോക്കി. മഹര്‍ഷികുമാരന്‍ രാജകൊപത്തിനിരയായി പ്രാണന്‍ പൊളിഞ്ഞ സ്ഥലം. സ്വര്‍ഗ്ഗത്തിലെ തപോവനത്തില്‍, തന്നെ കാത്തിരിക്കുന്ന പ്രണയഭാജനത്തിനു വേണ്ടി നവനീതങ്ങളുമായി ഋതുപര്‍ണ്ണ നടന്നു പോയ
💬 Comments
View all comments