0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 4 [smitha]

Author : സ്മിത Read All Parts 134

സ്ഥലം. തന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് ദിവ്യ അറിഞ്ഞു. "നിലാവെളിച്ചത്തില്‍ ഓളങ്ങള്‍ വെട്ടിത്തിളങ്ങുമ്പോള്‍ സംഭ്രമിച്ചോടിയെത്തിയവരുടെ മുമ്പില്‍ ഋതുപര്‍ണ്ണയുടെ ജഡം ആകാശത്തിലെ ഒരു ഒറ്റ നക്ഷത്രത്തെ നോക്കിക്കിടന്നു." "എന്‍റെ ഗ്രാനീ," പെട്ടെന്നുണ്ടായ ഒരു വികാരത്തള്ളിച്ചയില്‍ അവള്‍ മുത്തശ്ശിയെ വിളിച്ചു. പിന്നെ മുഖം അവരുടെ മാറോടു ചേര്‍ത്തു. മുത്തശ്ശിയ്ക്ക് അദ്ഭുതം തോന്നി. അവര്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി. അവളുടെ കണ്ണുകള്‍ നിരഞ്ഞിരിക്കുന്നതും ചുണ്ടുകള്‍ വിതുമ്പുന്നതും അവര്‍ കണ്ടു. "ഈ കുട്ടി എന്ത് ഭ്രാന്താ ഈ കാണിക്കണേ?" അവര്‍ ചോദിച്ചു. "ഒര് കഥയല്ലേ മോളെ അത്? അത്‌ന് കരയ്യാ വേണ്ടേ?" "പിന്നെന്താ ഉണ്ടായേ? ഗ്രാനി അത് പറയു," ഗൌരവമായ ഒരു നിശബ്ദതയായിരുന്നു മുത്തശ്ശിയുടെ പ്രതികരണം, നിമിഷങ്ങളോളം. 'പിന്നെ സൂര്യ വംശത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടായില്ല," മുത്തശ്ശി നിശബ്ദത കൈവെടിഞ്ഞു. "വംശോല്പ്പത്തി മുതല്‍ നമ്മള്‍ നടത്തുന്ന ഒരു യാഗമുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്നത്. ഒരു മഹാ ഉത്സവം പോലെ ആഘോഷിക്കപ്പെടുന്നത്ക;മ്പി'കു;ട്ട'ന്‍;നെ;റ്റ്വംശത്തിലെ കന്യകയായ രാജകുമാരിയെ ശക്തിസ്വരൂപിണിയായി അവരോധിച്ചാണ് ആ യാഗം നടത്തപ്പെടുക. എന്ന്‍ വെച്ചാല്‍ പെണ്‍കുട്ടിയാണ് സൂര്യവംശത്തിന്‍റെ ഐശ്വര്യം. ഋതുപര്‍ണ്ണയുടെ മരണത്തോടെ ആ യാഗം തടസ്സപ്പെട്ടു. പിന്നെ..." മുത്തശ്ശി അവളുടെ കണ്ണുകളിലേക്ക് നോക്കി. "പിന്നെ നൂറ്റാണ്ട്കള്‍ക്ക് ശേഷം ആ യാഗം പുനരാരംഭിച്ചത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മോള്‍ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍." "ഗ്രാനീ ....??" ദിവ്യ അവിശ്വസനീയതയോടെ മുത്തശ്ശിയെ നോക്കി. "അതെ മോളെ..." അവര്‍ വീണ്ടും അവളുടെ മുഖം കൈയിലെടുത്തു. "ഋതുപര്‍ണ്ണയ്ക്ക് ശേഷം നമ്മുടെ വംശത്തില്‍പ്പിറന്ന ആദ്യത്തെ പെണ്‍കുട്ടി നീയാണ്!" "ഞാന്‍!!!" അദ്ഭുതത്തേക്കാളേറെ സംഭ്രമമാണ് അവളുടെ വിളിയില്‍ നിറഞ്ഞുനിന്നത്. അത് മുത്തശ്ശി ശ്രദ്ധിച്ചു. "ഈശ്വരാ..." അവള്‍ മന്ത്രിക്കുന്നത് അവര്‍ കേട്ടു. പെട്ടെന്ന്‍ ഒരു കുസൃതിയും കൌതുകവും അവളുടെ മുഖത്ത് ഓളം വെട്ടുന്നത് അവര്‍ കണ്ടു. "ഇതൊക്കെ വെറും കഥകള്‍ മാത്രാന്നല്ലേ ഗ്രാനി പറഞ്ഞെ?" "അങ്ങനെ ചോദിച്ചാല്‍...അതെ ഞാന്‍ തന്നെയാണ് മോളോട് അത് പറഞ്ഞത് ...മോള്‍ മുമ്പേ കരഞ്ഞപ്പോള്‍...പക്ഷെ ..." അവര്‍ ഒരു നിമിഷം നിര്‍ത്തി. കോബ്രാഹില്‍സിലേക്ക് നോക്കി. "കൊട്ടാരത്തില് ഗ്രന്ഥപ്പൊരേല് നിറം മങ്ങാത്ത താളിയോലക്കെട്ടുകള്‍ അനവധീണ്ട്.." അവര്‍ തുടര്‍ന്നു. "സംസ്കൃതത്തിലും ചെന്തമിഴിലും എഴുതീത്. ഒന്നെടുത്ത് മറിച്ച് നോക്കൂ. വംശാവലിപ്പട്ടിക

💬 Comments

View all comments