0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 4 [smitha]

Author : സ്മിത Read All Parts 136

കാണാം മോള്‍ക്കതില്‍. പക്ഷെ ഋതുപര്‍ണ്ണയ്ക്ക് ശേഷം മറ്റൊരു പെണ്‍കുട്ടിയുടെ പേര് മോള്‍ക്കതില്‍ കാണാന്‍ കഴിയില്ല." മുത്തശ്ശി ഓരോ വക്കുച്ചരിക്കുമ്പോഴും തന്നില്‍ അകാരണമായ ഒരു ഭയം നിറയുന്നത് ദിവ്യ അറിഞ്ഞു. എങ്കിലും അവള്‍ സ്വയം ശാസിച്ചു. ബീ ബോള്‍ഡ്. ഇതെല്ലം കെട്ടുകഥ. ഋതുപര്‍ണ്ണ പുനര്‍ജ്ജനിക്കും പോലും! അസംബന്ധം! ഹും! "ആശ്വിന മാസത്തിലെ പൌര്‍ണ്ണമിയിലാണ് ഋതുപര്‍ണ്ണയും ഋഷികുമാരനും മരിച്ചത്. അന്നവള്‍ക്ക് പതിനെട്ട് തികഞ്ഞ ദിവസായിരുന്നു. ഇത് ആശ്വിനമാസം. ഇന്ന് തുടങ്ങി മൂന്നാമത്തെ ദിവസം പൌര്‍ണ്ണമിയാണ്." ദിവ്യയുടെ സംഭ്രമത്തിലേക്ക് മുത്തശ്ശിയുടെ വാക്കുകള്‍ ചിതറിവീണു. "അന്ന്‍ നിന്‍റെ പിറന്നാളാണ്. പതിനെട്ടാം പിറന്നാള്‍!" വിസ്മയവും സംഭ്രമവും ഉച്ചസ്ഥായിയിലേക്ക് കുതിക്കുന്നത് അവള്‍ അറിഞ്ഞു. താരതമ്യങ്ങളൊക്കെ ഒന്നിനൊന്ന് പൊരുത്തപ്പെട്ടു വരികയാണ്. അതിനര്‍ഥം ഇനിയും ചില പൊരുത്തങ്ങള്‍ സംഭവിക്കുമെന്നോ? നെവര്‍! അവള്‍ വീണ്ടും സ്വയം ശാസിച്ചു. തലമുറകളിലൂടെ പാതിപ്പതിഞ്ഞ പുരാവൃത്തത്തിന്‍റെ നിഴലല്ല താന്‍! "നാളെ കഴിഞ്ഞ് പൌര്‍ണ്ണമി രാത്രീല്‍ ആ മഹര്‍ഷികുമാരന്‍ വീണ്ടും വരൂന്ന്‍ ഗ്രാനി കരുതുന്നുണ്ടോ?" ദിവ്യ മന്ദഹാസത്തോടെ ചോദിച്ചു. "അതൊക്കെ ഈശ്വരന്മാരുടെ കൈയിലിരിക്കണ കാര്യങ്ങളാ കുട്ട്യേ," മുത്തശ്ശി പറഞ്ഞു. "ഈശ്വരന്‍ അറിയാതെ ആരും വരില്ല, പൂവൂം ചെയ്യില്ല്യ," "ഏതായാലും നാളെ കഴിഞ്ഞ് വരണം ഇവിടെ," ദിവ്യ പറഞ്ഞു. തന്‍റെ സ്വരത്തില്‍ ഒരു വെല്ലുവിളിയടങ്ങിയിട്ടുണ്ടോ എന്ന്‍ അവള്‍ സംശയിച്ചു. "ഋഷികുമാരനെ കാണാന്‍ തിടുക്കായീ, അല്ലേ?" മുത്തശ്ശി ചിരിച്ചു. "പിന്നില്ല്യെ," ദിവ്യയും ചിരിച്ചു. "കമണ്ഡലൂം ചൊമന്ന്‍, കഞ്ചാവും വലിച്ച്, മെതിയടി ധരിച്ച്, ഉണ്ണിക്കുടവയറും താങ്ങി മാന്യശ്രീ വിശ്വാമിത്രന്‍ പുഷ്പകവിമാനമിറങ്ങുമ്പോള്‍ത്തന്നെ എതിരേല്‍ക്കണം നമ്മള്‍. പറ്റൂങ്കില്‍ ആചാരവെടീം ഒരുക്കണം. എന്‍റെ ഈശ്വരാ, ദിഗംബരനാകാതിരുന്നാ മതിയേരുന്ന്‍. കാര്യം രാജകുമാരിയാണേലും അതൊന്നും കാണാനുള്ള ധൈര്യമൊന്നും ഈയുള്ലോള്‍ക്കില്ലേ!" വിശ്വസിക്കാന്‍ ദിവ്യയുടെ മനസ്സ് വിസമ്മതിച്ചെങ്കിലും മുത്തശ്ശി വിവരിച്ച സംഭവങ്ങള്‍ അവളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുക തന്നെ ചെയ്തു. ഇതിലും വിചിത്രവും അസാധാരണവുമായ സംഭവങ്ങള്‍ തങ്ങളുടെ കുടുംബത്തില്‍ നടന്നിട്ടുള്ളത് അവള്‍ ഓര്‍ത്തു. അവയൊക്കെ വിവരിക്കപ്പെട്ടപ്പോള്‍ കേട്ട് ആസ്വദിച്ചതല്ലാതെ ഒരനുഭൂതിയായി, അനുഭവമായി, മനസ്സിനെ തോട്ടിരുന്നില്ല. എന്നാല്‍ ഈ കഥ അങ്ങനെയല്ല. ഇത് തന്‍റെ ഇന്ദ്രിയങ്ങളില്‍ മാത്രമല്ല, ബോധത്തില്‍ കൂടി നിറഞ്ഞിരിക്കുന്നു. സമീപത്തു തന്നെ ഋതുപര്‍ണ്ണ നില്‍ക്കുന്നതുപോലെ തോന്നുന്നു. ദൂരെ കോബ്രാഹില്‍സില്‍ നിന്ന്‍

💬 Comments

View all comments