Chapter Title : കോബ്രാ ഹില്‍സിലെ നിധി 4 [smitha]
മഹര്‍ഷി പിതാവ് ഇറങ്ങി വരുന്നതുപോലെ. വിഷം തിരികെയെടുക്കാന്‍ രാജവെമ്പാല കാട്ടുപാതയുടെ നിഴലുകളില്‍ നിന്ന്‍ പുറപ്പെടുന്നു. പ്രണയത്തിന്‍റെ പ്രതിരോധത്തിന് മുമ്പില്‍ മാന്ത്രിക ശക്തിയുള്ള കണ്ണുകളോടെ യുവതപസ്വി ഋതുപര്‍ണ്ണയെ നോക്കുന്നു. "ഗ്രാനീ, ആ മുനികുമാരന്‍റെ പേരെന്തായിരുന്നു?" കോബ്രാഹില്‍സില്‍ത്തന്നെ മിഴികലുറപ്പിച്ച് അവള്‍ ചോദിച്ചു. മുത്തശ്ശിയില്‍ നിന്ന്‍ മറുപടി കിട്ടാതെ വന്നപ്പോള്‍ അവള്‍ അവരെ നോക്കി. "പാറയൊതുക്കില്‍ ചാരിയിരിക്കയായിരുന്ന മുത്തശ്ശി ഉറങ്ങാന്‍ തുടങ്ങി എന്ന്‍ ദിവ്യ കണ്ടു. അവളും അവരുടെ മാറിടത്തില്‍ മുഖമമര്‍ത്തി ചാരിക്കിടന്നു. ഋതുപര്‍ണ്ണയേയും ഋഷികുമാരനേയും അവരുടെ ദുരന്തത്തേയും ഓര്‍ത്തോര്‍ത്ത് അവളും അവസാനം ഉറങ്ങി.
* * * * * * * * * *
പതിനൊന്ന് മണിക്ക് മുമ്പ് രാജശേഖരവര്‍മ്മ ഒരിക്കലും ഉറങ്ങാറില്ല. അത്താഴത്തിന് ശേഷമുള്ള പ്രധാന പരിപാടി വായനയാണ്. തന്‍റെ പൂര്‍വ്വികര്‍ തദ്ദേശ സാഹിത്യവും കലകളും വളര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നുവെന്ന് അദ്ധേഹത്തിനറിയാമായിരുന്നു. താന്‍ സ്വയം തന്നെ നല്ല ഒരു കലാസ്വാദകനും സാഹിത്യപ്രേമിയുമായിരുന്നു. അവയൊക്കെ ഇപ്പോള്‍ വായനയില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. അതിന് പോലും സമയം കിട്ടാറില്ലെന്നതാണ് വാസ്തവം. നിശാവസ്ത്രത്തില്‍, കിടക്കയില്‍ ചാരിക്കിടന്ന്‍, വായനയുടെ ആഴത്തില്‍ പരിസരം മറന്നിരിക്കയായിരുന്ന ഭര്‍ത്താവിനെ ഗായത്രിദേവി നോക്കി. അവര്‍ അദ്ധേഹത്തിന്‍റെയടുത്തു വന്നു. രാജശേഖരവര്‍മ്മ കണ്ണുകള്‍ പറിച്ച് ചോദ്യരൂപത്തില്‍ അവരെ നോക്കി. "മതി വായിച്ചത്," അദ്ധേഹത്തിന്‍റെ കൈയില്‍ നിന്ന്‍ പുസ്തകം വാങ്ങി മേശപ്പുറത്ത് വെച്ചു. അദ്ദേഹം വാത്സല്യപൂര്‍വ്വം അവരെ തന്നിലേക്കടുപ്പിച്ചു. ഗായത്രിദേവി തന്‍റെ മുഖം അദ്ധേഹത്തിന്‍റെ നെഞ്ചിലമര്‍ത്തി. നൈറ്റ് ഗൌണിനുള്ളിലെ മാര്‍ദവമുള്ള തന്‍റെ ശരീരം അദ്ധേഹത്തോട് ചേര്‍ത്ത് പറ്റിക്കിടന്നു. "എന്തായിരുന്നു, മഹാറാണിയുടെ ആലോചന? വായനക്കിടെലും ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു," "എനിക്ക്..." അദ്ധേഹത്തിന്‍റെ നെഞ്ചില്‍ അമര്‍ന്നിരുന്ന മുഖം ഉയര്‍ത്തി അദ്ധേഹത്തിന് അഭിമുഖമായി ഇരുന്നുകൊണ്ട് അവര്‍ പറഞ്ഞു. "...എനിക്ക് ഭയം തോന്നുന്നു,""എന്തിനാണാവോ?" "മോളെ ഓര്‍ത്ത്." "അതെന്താ ഇപ്പോ മോളെ ഓര്‍ത്ത് ഒര് ഭയം?" "അവള്‍ക്കിപ്പോ പതിനേഴ് വയസ്സ് പൂര്‍ത്തിയാകുന്നു. തപസ്വിയുടെ ശാപത്തിന് ശേഷമുണ്ടായ ആദ്യത്തെ പെണ്ണ്‍. അതിപ്പോ ...." "എന്‍റെ ഗായത്രി ..." അദ്ദേഹം കിടക്കയില്‍ നിന്നും എഴുന്നേറ്റു. "ഗ്രന്ഥപ്പൊരേലെ താളിയോലകളില്‍ അങ്ങനെ ചെലതൊക്കെ ഞാനും വായിച്ചിട്ടുണ്ട്. അതൊക്കെ ഒരു കഥയായി അങ്ങ് കരുത്‌ക. പഠിപ്പും അറിവും ഒക്കെ ഇല്ലേ,
💬 Comments
View all comments