0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി [smitha]

Author : സ്മിത Read All Parts 751

മുതല്‍ തന്‍റെ കൈപിടിച്ചുനടക്കുമായിരുന്ന, തനിക്ക് കഥകള്‍ പറഞ്ഞുതരുമായിരുന്ന, തനിക്ക് വേണ്ടി പാടുകയും ആടുകയും ചെയ്യുമായിരുന്ന തന്നെയും കൂട്ടി മലഞ്ചെരുവുകളിലും നദീതീരത്തും പോകുമായിരുന്ന രോഹിത് അങ്കിള്‍. പാര്‍ട്ടികളില്‍ കേള്‍വിക്കാരെ വിസ്മയത്തിലാഴ്ത്തുന്ന വിധം പാടുകയും അസാധാരണ വൈഭവത്തോടെ നൃത്തം ചെയ്യുകയും ഇപ്പോഴും തമാശപറയുകയും എല്ലാക്കാര്യത്തിലും ഉത്സാഹം കാണിക്കുകയും ചെയ്യുമായിരുന്നു രോഹിത് അങ്കിള്‍. കഴിഞ്ഞ വര്‍ഷം വരെ. കഴിഞ്ഞ ഏപ്രിലില്‍ ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡില്‍, തന്നെ കൂട്ടിക്കൊണ്ട് പോകുവാന്‍ രോഹിത് അങ്കിള്‍ വന്നില്ല. പകരം ലത്തീഫും കൂട്ടുകാരും വന്നു. അവരുടെ മുഖത്ത് ഉത്സാഹമോ സന്തോഷമോ ഇലായിരുന്നു. അവരില്‍ നിന്നാണ് താന്‍ ആ കരള്‍ പറിക്കുന്ന വാര്‍ത്ത കേട്ടത്. രോഹിത് അങ്കിളിന്‍റെ ജഡം കോബ്രാഹില്‍സിന്‍റെ മുകളില്‍ കിടക്കുന്നു! രാജവെമ്പാലയുടെ വിഷമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. "ഭഗവതീടെ മുമ്പില്‍ നിന്ന്‍ പോരാന്‍ തോന്നുന്നില്ലേ രാജകുമാരിക്ക്?" പിമ്പില്‍ നിന്ന്‍ കേട്ട ഒരു പുരുഷശബ്ദം ദിവ്യയുടെ ചിന്തകളെ ഉലച്ചു. അവള്‍ തിരിഞ്ഞുനോക്കി. വിനോദ് അങ്കിള്‍ ആണ്. കോബ്രാഹില്‍സില്‍നിന്നുള്ള ഒറ്റയടിപ്പാതയിലൂടെ അയാള്‍ നടന്നു വരികയാണ്. കറുത്ത ജാക്കറ്റും ട്രൌസേഴ്സുമാണ് വെഷം. തലയില്‍ ഒരു കറുത്ത കൌ ബോയ്‌ ഹാറ്റ്. കൈയില്‍ തോക്കുണ്ട്. "അങ്കിള്‍ വീട്ടിലേക്ക് വരുന്നോ?" "ഞാന്‍ രാവിലെ വരാം," വിനോദ് അറിയിച്ചു. "നാളെ രാവിലെ എട്ടുമണിക്ക് വരാന്‍ സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്." ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ "എ" ടീമിലെ ഒരു എക്സിക്യൂട്ടീവ് ആണ് വിനോദ് മേനോന്‍. മുപ്പതിന്മേല്‍ പ്രായം. പക്ഷെ ചലനങ്ങിലും ഭാവങ്ങളിലും ഒരിരുപത്കാരന്‍റെ ആവേശവും പ്രസരിപ്പും. ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസില്‍, എക്സിക്യൂട്ടിവ് സ്റ്റാഫില്‍ അംഗമായി ചേര്‍ന്നിട്ട് ഒരു വര്‍ഷമേയായിട്ടുള്ളൂ. എങ്കിലും ബിസിനസ്

💬 Comments

View all comments