Chapter Title : കോബ്രാ ഹില്‍സിലെ നിധി [smitha]
അല്‍പ്പം കൂടി ചേര്‍ന്ന്‍ നിന്ന്‍ അവളുടെ കണ്ണുകളിലേക്ക് തറച്ചുനോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: "ഐ മീന്‍ എവരി മാറ്റര്‍!" "പക്ഷെ ലത്തീഫ് ദാദാ ഇത്..." റോസ്‌ലിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. അവളുടെ മുഖം ദയനീയമാകുന്നത് മറ്റുള്ളവര്‍ കണ്ടു. അതറിഞ്ഞ് ലത്തീഫ് തന്‍റെ മുഖത്ത് ശാന്തത വരുത്തി. "റോസ്‌ലിന്‍," അവളുടെ തോളില്‍ പിടിച്ച് ലത്തീഫ് പറഞ്ഞു, "നമ്മള്‍ എന്തിനാ ഇങ്ങനെ ഒരി ഗ്രൂപ്പ് ഫോം ചെയ്തത്? നമ്മുടെ പ്രശ്നങ്ങള്‍ ഒക്കെ കൂട്ടായി പരിഹരിക്കാനല്ലേ?" "എന്തൊക്കെ പ്രതിജ്ഞകളായിരുന്നു!" വിന്‍സെന്‍റ്റ് പരിഹാസത്തോടെ പറഞ്ഞു, "ഒരുമിച്ച് നില്‍ക്കും, എല്ലാം ഷെയര്‍ ചെയ്യും, മറ്റതാണ്, മറിച്ചതാണ്...എന്നിട്ട്! ഹും!" "അവള്‍ക്ക് അവള്‍ടെ പെഴ്സണല്‍ കാര്യം! ഗ്രൂപ്പ് വെറും പുല്ല്!" ഫെലിക്സും തന്‍റെ അതൃപ്തി മറച്ചുവെച്ചില്ല. കൂടുതല്‍ അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്ന കൂട്ടുകാരെ ലത്തീഫ് കൈയ്യുയര്‍ത്തി വിലക്കി ശാന്തരാക്കി. അവന്‍ വീണ്ടും റോസ്‌ലിന്‍റെ നേരെ തിരിഞ്ഞു. "നിന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ പരിഹരിക്കാന്‍ ഞാനും നമ്മുടെ ഗ്രൂപ്പും മതിയാകില്ല എന്ന്‍ തോന്നിത്തുടങ്ങി, നിനക്ക്; അല്ലേ ?" തന്‍റെ തോളിലമര്‍ന്നിരിക്കുന്ന ലതീഫിന്‍റെ കൈയില്‍ അവള്‍ പിടിച്ചു. "ഐം സോറി ലത്തീഫ് ദാദാ," അവള്‍ പറഞ്ഞു, "ഐം റിയലി സോറി." "ഓക്കേ, ഓക്കെ..." ആബിദ് ചിരിച്ചു, "ക്ഷമിച്ചിരിക്കുന്നു. പക്ഷെ നിന്‍റെ പ്രോബ്ലം എന്താ? അതുപറ." റോസ്‌ലിന്‍റെ മുഖഭാവം പെട്ടെന്ന് മാറി. പല വിധ സന്ദേഹങ്ങള്‍ അവളുടെ മുഖത്ത് പ്രതിഫലിക്കുന്നത് അവര്‍ കണ്ടു. അവള്‍ ഓരോത്തുരേയും മാറി മാറി നോക്കി. ലജ്ജയും സംശയവും അവളുടെ ഭാവങ്ങളെ കീഴടക്കി. "പറയെടീ," പ്രിയങ്ക റോസ്‌ലിനെ പ്രോത്സാഹിപ്പിച്ചു. അവളുടെ കണ്ണുകളിലും കവിളുകളിലും ലജ്ജ അരിച്ചിറങ്ങുന്നത് എലാവരും കണ്ടു.അവള്‍ അവരില്‍നിന്ന്‍ കണ്ണുകള്‍ മാറ്റി ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. ലജ്ജ കൈവിടാതെ വിറയല്‍ ബാധിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു. "തുറന്ന്‍ പറഞ്ഞാല്‍ ...ഐം ഇന്‍ ലവ് .... ഞാന്‍ ഒരാളെ ഇഷ്ട്ടപ്പെടുന്നു." മനോജ് ലത്തീഫിന്‍റെ ഇരിപ്പിടത്തിലേക്ക് വന്ന്‍ ഡ്രം സ്റ്റിക്കുകള്‍ കൈയ്യിലെടുത്ത് താളമിടാന്‍ തുടങ്ങി. ടോമി ഇലക്ട്രിക് ഓര്‍ഗനിലും ആബിദ് വയനിലും ഫെലിക്സ് ഗിറ്റാറിലും ഒരു പ്രണയ ഹാര്‍മണി സൃഷ്ട്ടിച്ചു. "ഓഹോ...ഓഹോഹോ," മറ്റുള്ളവര്‍ ഈണത്തില്‍ ശബ്ദമിട്ടു. തങ്ങളുടെ മുഖത്ത് നോക്കാതെ, ലജ്ജ കൈവിടാതെ അപ്പോഴും ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കയായിരുന്ന റോസ്‌ലിനെ അവര്‍ തങ്ങള്‍ക്കഭിമുഖമായി വലിച്ചടുപ്പിച്ചുനിര്‍ത്തി. ലത്തീഫ് കൈയ്യുയര്‍ത്തി വിലക്കിയപ്പോള്‍ ടോമിയും ആബിദും ഫെലിക്സും ഹാര്‍മണി നിര്‍ത്തി. ആരവം നിലച്ചു. ആകാംക്ഷയോടെ അവര്‍ ലത്തീഫിനെ നോക്കി. "ഇന്‍ ലവ്?" അവന്‍ അമ്പരപ്പോടെ റോസ്‌ലിനെ നോക്കി. "യാ," അവള്‍
💬 Comments
View all comments