0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി [smitha]

Author : സ്മിത Read All Parts 270

പുഞ്ചിരിച്ചു, "ഐം ഇന്‍ ലവ്." ടോമിയും ആബിദും ഫെലിക്സും വീണ്ടും പ്രണയ സംഗീതം സൃഷ്ട്ടിച്ചു. 'ഓഹോ ഓഹോഹോ," മറ്റുള്ളവര്‍ ഈണത്തില്‍ ശബ്ദമിട്ടു. ലത്തീഫ് കൈയ്യുയര്‍ത്തിവിലക്കിയപ്പോള്‍ അന്തീക്ഷം വീണ്ടും ശാന്തമായി. "നീ എല്ലാം വിശദമായി ഒന്ന്‍ പറ," ഫെലിക്സ് അക്ഷമനായി. "റ്റു വീക്സ് മുമ്പാണ് ഞാന്‍ അവനെ ആദ്യം കാണുന്നെ," റോസ്‌ലിന്‍ പറഞ്ഞു. "എന്‍റെ പപ്പയെ കാണാന്‍ വന്നതാണ് അവന്‍റെ അച്ഛനും അവനും ..." ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനീയറാണ് റോസ്‌ലിന്‍റെ പപ്പാ. "പല പ്രാവശ്യം കണ്ടിട്ടുണ്ട് അവന്‍ എന്നെ. കഴിഞ്ഞ സണ്ടേ ഡയറക്റ്റ് ആയി പറഞ്ഞു, ഐ ലവ് യൂന്ന്" റോസ്‌ലിനില്‍ വീണ്ടും നാണം നിറയുന്നത് കണ്ട്‌ ടോമിയും ആബിദും ഫെലിക്സും വീണ്ടും പ്രണയ ഹാര്‍മണി സൃഷ്ട്ടിച്ചു. "ഓഹോ ഓഹോഹോ," മറ്റുള്ളവര്‍ വീണ്ടും ആരവമിട്ടു. "എനിക്കും ..." കൈത്തലംകൊണ്ട് മുഖം പാതിമറച്ചുകൊണ്ട്, കണ്ണുകളടച്ച്‌, മുഖം കുനിച്ച് പുഞ്ചിരിയോടെ ആരവത്തിനും സംഗീതത്തിനുമിടയില്‍ റോസ്‌ലിന്‍ പറഞ്ഞു, "എനിക്കും അവനെ ഇഷ്ട്ടം." "എന്താ ജൂലിയറ്റെ റോമിയോടെ പേര്? സണ്‍ ഓഫ്? ടെലിഫോണ്‍ നമ്പര്‍? പിന്‍കോഡ്? മെയില്‍ ഐ ഡി?" സതീഷ്‌ ചോദിച്ചു. "സിദ്ധാര്‍ഥന്‍" റോസ്‌ലിന്‍ പറഞ്ഞു. റോസ്‌ലിന്‍ ലജ്ജ കൈവിടാതെ എല്ലാവരെയും നോക്കി. "ഞങ്ങളുടെ പേരന്‍റ്റിസിന്‍റെ നോട്ടത്തില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്," റോസ്‌ലിന്‍ ഗൌരവപൂര്‍ണ്ണയായി, "ഫസ്റ്റ്ലി മതം. പിന്നെ ഫിനാന്‍ഷ്യലി കൊറച്ച് ഏറ്റക്കൊറച്ചില്‍ ഒണ്ട്.അതുപോലെ മറ്റുപലതും. ഞങ്ങളുടെ പാരന്‍റ്റ്സ് ഒരിക്കലും ഇതിന് യസ് പറയില്ല." "ആട്ടെ," ലത്തീഫ് ചോദിച്ചു. "ആളേത്‌ തരക്കാരനാ?" ഒന്ന് മാത്രേ എനിക്കറിയൂ ലത്തീഫ് ദാദാ..." റോസ്‌ലിന്‍ വികാരഭരിതയായി. "ഐ ലവ് ഹിം. ഐ കാന്‍റ്റ് ഫോര്‍ഗെറ്റ് ഹിം. ഐ വാന്‍റ്റ് റ്റു ഗെറ്റ് ഹിം." മനോജ്‌ ഡ്രംസില്‍ ചടുലമായ ഒരു താളം സൃഷ്ട്ടിച്ചു. "അങ്ങനെയാണെങ്കില്‍ ഇത് നടക്കട്ടെ; അല്ലേ?" സതീഷ്‌ അഭിപ്രായപ്പെട്ടു. 'നീയിത്രേം ഇന്വോള്‍വ്ഡ് ആണേല്‍ അവനും ഈക്വലി ഇന്വോള്‍വ്ഡ് ആണേല്‍ ഞാന്‍ നേരെ പറയും: ഗോ ഓണ്‍ വിത്ത് ഇറ്റ്‌." ടോമി പിന്താങ്ങി. "എന്‍റെയും അഭിപ്രായം അത് തന്നെ. ഗോ ഓണ്‍ വിത്ത്‌ ഇറ്റ്‌," വിന്‍സെന്‍റ്റും യോജിച്ചു. ലത്തീഫ് എല്ലാവരുടെയും മുഖത്ത് നോക്കി. ആരുടേയും മുഖത്ത് വിയോജിപ്പ്‌ ഇല്ലന്ന്‍ മാത്രമല്ല, എല്ലാവരും ഒരാഘോഷത്തിലെന്നപോലെ പ്രസന്നരും ഉത്സാഹമുള്ളവരുമായി കാണപ്പെട്ടു. "ഗ്രൂപ്പിന്‍റെ മൊത്തം അഭിപ്രായമെന്താ?" ലത്തീഫ് ചോദിച്ചു. എലാവരും ഒരേ സ്വരത്തില്‍, സംഗീതാത്മകമായ ഈണത്തില്‍, കാതടപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു: "ഗോ ഓണ്‍ വിത്ത്‌ ഇറ്റ്‌!" ആ അഭിപ്രായപ്രകടനത്തില്‍ ദിവ്യ പങ്കെടുത്തിട്ടില്ല എന്ന്‍ ലത്തീഫ് ശ്രദ്ധിച്ചു. മാത്രമല്ല

💬 Comments

View all comments