Chapter Title : കോബ്രാ ഹില്‍സിലെ നിധി [smitha]
ഈ വിഷയത്തില്‍ തീരെ ഉത്സാഹവുമില്ല എന്നും അവന്‍ കണ്ടു. ലത്തീഫ് പതിയെ ദിവ്യയെ സമീപിച്ചു. "നീയൊന്നും പറഞ്ഞില്ലല്ലോ, ദിവ്യേ," അവന്‍ ചോദിച്ചു, "നിന്‍റെ അഭിപ്രായമെന്താ ഈ വിഷയത്തില്‍?" ദിവ്യ ലത്തീഫിനെയും കൂട്ടുകാരെയും മാറിമാറിനോക്കി. അവസാനം തന്നെ ആകാംക്ഷയോടെ നോക്കുന്ന റോസ്‌ലിനില്‍ അവളുടെ കണ്ണുകള്‍ തറഞ്ഞു. "എനിക്ക് സമ്മതമില്ല," ദിവ്യ പറഞ്ഞു, "ഗ്രൂപ്പിന്‍റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. റോസിനോട് എനിക്കിതേ പറയാനുള്ളൂ: ഫോര്‍ഗെറ്റ് ഹിം!" "വൈ?" ലത്തീഫ് ചോദിച്ചു. "വൈ? വൈ?" റോസ്‌ലിന്‍ ഒഴികെയുള്ള മറ്റു കൂട്ടുകാര്‍ ഒരുമിച്ച് ദിവ്യയെ ആക്രമിച്ചു. "യൂ ആസ്ക് മെ വൈ, ങ്ങ്ഹാ?" ദിവ്യ ആവേശത്തോടെ തിരച്ചടിച്ചു. "നിങ്ങള്‍ ഗോ ഓണ്‍ വിത്ത് ഇറ്റ് ഗോ ഓണ്‍ വിത്ത് ഇറ്റ് എന്ന്‍ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഈ പ്രേമം എത്ര നല്ല കുടുംബബന്ധങ്ങളെ സൃഷ്ട്ടിച്ചിട്ടുണ്ട്?പ്രേമിച്ച് വിവാഹം കഴിച്ച് നന്നായി സ്ഥിരമായി നില്‍ക്കുന്ന എത്ര നല്ല ബന്ധങ്ങള്‍ കാണിച്ചുതരാന്‍ കഴിയും നിങ്ങള്‍ക്ക്? ഒരു പ്യുവര്‍ റൊമാന്‍സും റിയല്‍ ലൈഫില്‍ ഇല്ല. സിനിമയിലും ഫിക്ഷനിലുമല്ലാതെ." ഒന്നു രണ്ടുപേര്‍ ഉച്ചത്തില്‍ കോട്ടുവായിട്ടു. "നില്‍ക്ക് നില്‍ക്ക്!" ആബിദ് ദിവ്യയെ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല. "ഇടയ്ക്ക് ഞാനല്‍പ്പം ചരിത്രവസ്തുതകള്‍ പറഞ്ഞോട്ടെ. നീ ചോദിച്ചല്ലോ, പ്രേമിച്ച് വിവാഹം കഴിച്ച് സ്ഥിരമായി നിലനില്‍ക്കുന്ന എത്ര ബന്ധങ്ങള്‍ കാണിച്ചുതരാന്‍ കഴിയൂന്ന്? സൂര്യവംശത്തിലെ ഇപ്പോഴത്തെ മഹാരാജാവ്, ദിവ്യാ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍, നിന്‍റെ ഡാഡി ഹിസ് ഹൈനസ് രാജശേഖര വര്‍മ്മയും നിന്‍റെ മമ്മി മഹാറാണി ഗായത്രിദേവി തമ്പുരാട്ടിയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും സ്നേഹിച്ചതും തും പാസ് ആയെ യൂ മുസ്ക്കുരായെ എന്ന്‍ ഡ്യൂവറ്റ് പാടി മരമായ മരമൊക്കെ ചുറ്റിയതും വിവാഹിതരായതും അവരുടെ പ്രണയവല്ലരിയില്‍ ദിവ്യാ വര്‍മ്മ എന്ന മൂക്കളച്ചാത്തി രാജകുമാരി വിരിഞ്ഞതും സൂപ്പര്‍ വേഡ്സ് വര്‍ത്ത്യന്‍ ലാങ്ങ്‌വേജില്‍ പത്രമാസികകള്‍ കവര്‍ സ്റ്റോറികള്‍ എഴുതിയിട്ടുണ്ട്." ശ്വാസം വിടാന്‍ ആബിദ് ഒരു നിമിഷം നിര്‍ത്തി. "അവര് ഡിവോഴ്സിന് വക്കീല്‍ നോട്ടീല്‍ നോട്ടീസ് അയച്ചോ?" "യൂ," ദിവ്യ ആബിദിന്‍റെ നേരെ രൂക്ഷമായി നോക്കി ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി. "പടച്ചോനെ!" രണ്ടു ചുവട് പിമ്പോട്ടു മാറി ആബിദ് തുടര്‍ന്നു. "നീ പറയാതെതന്നെ ഞങ്ങള്‍ക്കറിയാം നിന്‍റെ ഡാഡിയേം മമ്മിയേം. വി ആര്‍ പ്രൌഡ് ഓഫ് ദെം. പ്രണയവിവാഹത്തിന്‍റെ വിജയത്തിന് ഏറ്റവും മനോഹരമായ ഉദാഹരണം നിന്‍റെ വീട്ടില്‍ത്തന്നെയുള്ളപ്പോള്‍ ഹൌ കുഡ് യൂ റിപ്രിമാന്‍ഡ് അസ്?" "ബട്ട് ആബിദ്," ദിവ്യ പറഞ്ഞു, "ഡാഡിടെടേം മമ്മീടെം കാര്യം, ഇറ്റ് ഈസ് വെരി റേര്‍. അത്യപൂര്‍വ്വം.." "ദിവ്യാ, ഇത്
💬 Comments
View all comments