0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി [smitha]

Author : സ്മിത Read All Parts 278

റോസിന്‍റെ പെഴ്സണല്‍ കാര്യം..." സഹതാപം നിറഞ്ഞ സ്വരത്തില്‍ രാജേഷ് പറഞ്ഞു. "റ്റു മീ ഇറ്റ്‌ ഈസ്‌ റിയല്‍ ബുള്‍ഷിറ്റ്!" അവനെ തുടരാന്‍ അനുവദിക്കാതെ ദിവ്യ ഇടക്ക് കയറി. അവള്‍ റോസ്‌ലിന്‍റെയടുത്ത് ചേര്‍ന്ന്‍ നിന്ന്‍ അവളുടെ ഇരു തോളുകളിലും കൈകളമര്‍ത്തി. "റോസ്," ദിവ്യ പറഞ്ഞു, "നിനക്ക് വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. ഐ വില്‍ റെസ്പെക്റ്റ് ഇറ്റ്‌. പക്ഷെ ഈ വിഷയത്തില്‍ എന്നോട്‌ നീ അഭിപ്രായം ചോദിച്ചാല്‍ കൃത്യമായും വ്യക്തമായും ഞാന്‍ പറയും: കട്ട് ദാറ്റ് ഔട്ട്!" "ഓഹോ!" പ്രിയങ്ക ചൊടിച്ചു, "എങ്കില്‍ പറയെടീ, ഇതേ അനുഭവം നിനക്കുണ്ടായാല്‍ എന്ത് ചെയും നീ?" "ഇതേ അനുഭവം?" ദിവ്യ പരിഹാസത്തോടെ ചോദിച്ചു, "എന്ന്‍ വെച്ചാല്‍ പ്രേമമോ? കേള്‍ക്ക് മോളെ, നീ പറഞ്ഞ ആ ഈ അനുഭവമില്ലേ? അത് എന്‍റെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കില്ല." "ഈ ഹിമാലയന്‍ ബ്ലണ്ടര്‍ ഒരുളുപ്പുമില്ലാതെ ഞങ്ങടെ മുമ്പില്‍ വിളമ്പാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു?" വിന്‍സെന്‍റ്റ് ചോദിച്ചു. ദിവ്യ തന്‍റെ സണ്‍ഗ്ലാസ് അണിഞ്ഞു. "ബിക്കോസ് ഐം ദിവ്യ. ദാറ്റ് ഈസ്‌ മൈ നെയിം." "ഹേയ്, ഹേയ്...അത്രയ്ക്ക് അഹങ്കരിക്കണ്ട നീ," വിന്‍സെന്‍റ്റിനെ തള്ളിമാറ്റി മനോജ്‌ പറഞ്ഞു, "ഞാനൊന്നരക്കൈ നോക്കിയാല്‍ നീയെന്‍റ്റെ പൊറകെ വരും. പ്ലീസ് ലവ് മീ പ്ലീസ് ലവ് മീ എന്ന്‍ കരഞ്ഞുകൊണ്ട്. പിന്നെ എന്‍റെ ബെഡ് റൂമീന്ന്‍ ചവിട്ടിയിറക്കേണ്ടി വരും എനിക്ക്." ദിവ്യ അവനെ അവജ്ഞയോടെ നോക്കി. "നീ പോടാ." "അതുപോട്ടെ," ലത്തീഫ് ഗൌരവത്തില്‍ പറഞ്ഞു, "ഇപ്പറഞ്ഞ കാരണമല്ലാതെ മറ്റെന്തെങ്കിലും ദിവ്യക്ക് പറയാനുണ്ടോ?" "ഒരു കാരണം കൂടിയുണ്ട്. അതാണ്‌ ഏറ്റവും പ്രധാനം." എല്ലാവരും ദിവ്യയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. "എന്താ അത്?" കൂട്ടുകാരുടെ ജിജ്ഞാസ ലത്തീഫിന്‍റെ ശബ്ദത്തിലും പ്രതിഫലിച്ചു. "നമ്മുടെ ഗ്രൂപ്പിന് ഈ സിറ്റീല്‍ ഒരു ശത്രു മാത്രമേയുള്ളൂ," ദിവ്യ വിശദീകരിച്ചു. "ജയകൃഷ്ണനും അവന്‍റെ ഗാങ്ങും." അവരുടെ നെറ്റികളില്‍ ചുളിവുകള്‍ വീഴുന്നത് ദിവ്യ ശ്രദ്ധിച്ചു. "ജയകൃഷ്ണനെപ്പോലെ ഹൈലീ ഇമ്മോറല്‍ ആയ ഒരു ഗ്യാങ്ങ്‌ ലീഡറിന്‍റെ ഗ്രൂപ്പിലെ മെമ്പറാണ് സിദ്ധാര്‍ത്ഥന്‍ എന്ന്‍ എന്‍റെ സുഹൃത്തുക്കള്‍ക്ക് എത്ര പേര്‍ക്കറിയാം?" ദിവ്യ പുറത്തുവിട്ട വാര്‍ത്തയ്ക്ക് മുമ്പില്‍ എല്ലാവരും സംഭീതരായി. "കോബ്രാഹില്‍സിലെ നിധിയടക്കമുള്ള ഹൈലീ സെന്‍സിറ്റീവ് ആയ പല കാര്യങ്ങളും നമ്മള്‍ ഡീല്‍ ചെയ്യുന്നുണ്ട്," ദിവ്യ തുടര്‍ന്നു, "നമ്മളെ തകര്‍ക്കാന്‍ പലതവണ അവര്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തരം ഒരു സിറ്റുവേഷനില്‍ നമ്മള്‍ അറിയുന്ന ഒരു ആന്‍റ്റീ സോഷ്യലിന്‍റെ മുമ്പിലേക്ക് പ്രേമമല്ല, മറ്റെന്തിന്‍റെ പേരിലായാലും എനിക്ക് സാധ്യമല്ല റോസിനെ എറിഞ്ഞുകൊടുക്കാന്‍!"

💬 Comments

View all comments