0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി [smitha]

Author : സ്മിത Read All Parts 283

നിന്ന്‍ പോരാന്‍ തോന്നുന്നില്ലേ രാജകുമാരിക്ക്?" പിമ്പില്‍ നിന്ന്‍ കേട്ട ഒരു പുരുഷശബ്ദം ദിവ്യയുടെ ചിന്തകളെ ഉലച്ചു. അവള്‍ തിരിഞ്ഞുനോക്കി. വിനോദ് അങ്കിള്‍ ആണ്. കോബ്രാഹില്‍സില്‍നിന്നുള്ള ഒറ്റയടിപ്പാതയിലൂടെ അയാള്‍ നടന്നു വരികയാണ്. കറുത്ത ജാക്കറ്റും ട്രൌസേഴ്സുമാണ് വെഷം. തലയില്‍ ഒരു കറുത്ത കൌ ബോയ്‌ ഹാറ്റ്. കൈയില്‍ തോക്കുണ്ട്. "അങ്കിള്‍ വീട്ടിലേക്ക് വരുന്നോ?" "ഞാന്‍ രാവിലെ വരാം," വിനോദ് അറിയിച്ചു. "നാളെ രാവിലെ എട്ടുമണിക്ക് വരാന്‍ സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്." ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ "എ" ടീമിലെ ഒരു എക്സിക്യൂട്ടീവ് ആണ് വിനോദ് മേനോന്‍. മുപ്പതിന്മേല്‍ പ്രായം. പക്ഷെ ചലനങ്ങിലും ഭാവങ്ങളിലും ഒരിരുപത്കാരന്‍റെ ആവേശവും പ്രസരിപ്പും. ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസില്‍, എക്സിക്യൂട്ടിവ് സ്റ്റാഫില്‍ അംഗമായി ചേര്‍ന്നിട്ട് ഒരു വര്‍ഷമേയായിട്ടുള്ളൂ. എങ്കിലും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുധമുള്ള അയാളുടെ കഴിവുകള്‍ ഇതിനോടകംതന്നെ പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വിനോദ് മേനോനോട് യാത്രപറഞ്ഞ് ദിവ്യ മുമ്പോട്ട്‌ നീങ്ങി. ഇരുള്‍ വീണ നിരത്തിലൂടെ സൈക്കിള്‍ ഓടിച്ചുനീങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ വീണ്ടും മലമുകളിലേക്ക് പാളി. നിലാവില്‍ ഒരു ഡ്രാക്കുളക്കോട്ടപോലെ ഉയര്‍ന്നു കിടക്കുന്ന കോബ്രാ ഹില്‍സ്‌. വളരെയേറെ നിഗൂഡതകളുടെയും മരണങ്ങളുടെയും അപകടങ്ങളുടെയും ഇരിപ്പിടം. അവിടെയെവിടെയോ പ്രാചീനത മണക്കുന്ന ഒരു ഭൂഗര്‍ഭത്തില്‍ വലിയ അമൂല്യമായ ഒരു നിധിയുണ്ട്. അത് കേട്ടറിഞ്ഞ് പലരും രഹസ്യമായി കോബ്രാഹില്‍സിലെത്തി. പലരുടെയും ജഡങ്ങള്‍ മലമുകളില്‍ കാണപ്പെട്ടു. ആ മരണങ്ങളൊക്കെയും രാജവെമ്പാലയുടെ അത്യുഗ്രവിഷം മൂലമാണെന്ന് വൈദ്യന്മാര്‍ സാക്ഷ്യപ്പെടുത്തി. ദിവ്യ പുഞ്ചിരിച്ചു. അതൊക്കെ സത്യം തന്നെയായിരിക്കുമോ എന്നവള്‍ സന്ദേഹിച്ചു. ഇടയ്ക്ക് അവള്‍ വാച്ചില്‍ നോക്കി. സമയം എട്ടുമണിയാകാന്‍ പോകുന്നു. ഇന്ന്‍ മമ്മിയുടെ വായില്‍നിന്ന്‍ നല്ലത് കേള്‍ക്കും. ഒരു പതുതവണയെങ്കിലും മമ്മി തന്നെയിന്ന്‍ മൊബൈലില്‍ വിളിച്ചിട്ടുണ്ട്. തിരിച്ചൊന്നും പറയാതെ കേട്ടുനിന്നാല്‍ മതി. എങ്കിലും തന്‍റെ കാര്യത്തില്‍ മമ്മി എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്ന്‍ താന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഗേറ്റിനു സമീപം കാവല്‍ക്കാരന്‍ നില്‍ക്കുന്നത് കണ്ടു. അവള്‍ സാവധാനം സൈക്കിള്‍ ഓടിച്ചുവന്നു. "ഈയിടെയായി കൂടുന്നുണ്ട് കേട്ടോ ഈ വലി." തന്നെക്കണ്ട് വലിച്ചുകൊണ്ടിരുന്ന സിഗരെറ്റ്‌ തിടുക്കത്തില്‍ വലിച്ചെറിഞ്ഞ ഗെയ്റ്റ് കീപ്പറോട് അവള്‍ പറഞ്ഞു. "അത് മോളെ..ഈ തണുപ്പത്ത്..." അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

💬 Comments

View all comments