Chapter Title : കോബ്രാഹില്‍സിലെ നിധി 17 [Smitha]
അയാള്‍ക്ക് പരിസരബോധമുണ്ടാകുന്നത്. അദ്ദേഹം തന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കയാണ്. "മെറ്റാഫിസിക്കലെന്നു ഞാനുദ്ദേശിച്ചത് ദിവ്യയുടെ ഫാമിലി ലെജന്‍ഡ്. ഋതുപര്‍ണ്ണ. ശാന്തിദേവ്. ശാന്തിദേവിന്‍റെ അച്ഛന്റെ ശാപം. ശാപമനുസരിച്ചുള്ള ശാന്തിദേവിന്‍റെയും ഋതുപര്‍ണ്ണയുടെയും പുനര്‍ജ്ജനി. ഇവിടുത്തെ ചിലരുടെ നിരീക്ഷണങ്ങളനുസരിച്ചും എന്‍റെ കാഴ്ച്ചപ്പാടിലും ആ ശാപം പൂര്‍ണ്ണമായി..." രാഹുല്‍ ചോദ്യരൂപത്തില്‍ ഫാദര്‍ ഗബ്രിയേലിനെ നോക്കി. "ദിവ്യയാണ് ഋതു. ശാന്തിദേവ്..." അദ്ദേഹം രാഹുലിനെ ഒരു നിമിഷം നോക്കി. "....നിങ്ങളാണ്...മിസ്റ്റര്‍ രാഹുല്‍ നാരായണന്‍ ആ ശാന്തിദേവ്...!" "ഫാദര്‍..!" ഫാദര്‍ ഗബ്രിയേലിന്റെ കണ്ണുകളില്‍ നിന്ന്‍ രാഹുല്‍ നോട്ടം മാറ്റിയില്ല. അല്‍പ്പം കഴിഞ്ഞ് ഫാദര്‍ ഗബ്രിയേല്‍ പോയി. സംഘര്‍ഷഭരിതമായ ചിന്തകളോടെ രാഹുല്‍ കസേരയില്‍ തന്നെയിരുന്നു. വിയന്നയിലും പ്രാഗിലും സ്റ്റോക്ക്ഹോമിലും ചിക്കാഗോയിലും നോയിഡയിലും ബാംഗ്ളൂരിലും തന്‍റെ വാക്കുകള്‍ക്ക് കാത്തിരുന്ന പതിനായിരങ്ങളെ അയാള്‍ ഓര്‍ത്തു. പിന്നെ ചില പ്രത്യേക മുഖങ്ങള്‍ കടന്നുവന്നു. മാളവിക ഗുപ്ത, നിഷാ ഖന്ന, ജൂലിയാ മൂര്‍, സ്മിതാ ബാനര്‍ജി... പിന്നെ? അയാള്‍ ഏഞ്ചല്‍ രാജകുമാരിയെ ഓര്‍ത്തു. പെട്ടെന്ന് ഏഞ്ചല്‍ രാജകുമാരിയുടെ മുഖത്തിന്‍റെ സ്ഥാനത്ത് ദിവ്യയുടെ മുഖം കടന്നുവന്നു. ദിവ്യാ രാജകുമാരി. ആ മുഖം മായാതെ മനസ്സില്‍ നില്‍ക്കുന്നു. പ്രണയ ദാഹമിറ്റുന്ന അവളുടെ നീള്‍മിഴികള്‍... കാമാവേശത്തിന്‍റെ അമൃതകണങ്ങളിറ്റുന്ന അധരം... ഇന്ദ്രിയങ്ങളില്‍ അഗ്നിസ്ഫോടനം നിറയ്ക്കുന്ന ശരീര കാന്തി.... എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്ന്‍ അവളുടെ സാന്നിധ്യം അസ്തമിക്കുന്നില്ല. അയാള്‍ കണ്ണുകള്‍ തുറന്നപ്പോള്‍ മുമ്പില്‍ ദിവ്യ നില്‍ക്കുന്നതാണ് കണ്ടത്. ആദ്യം അതൊരു സ്വപ്നമായിട്ടാണ് അയാള്‍ക്ക് തോന്നിയത്. അല്‍പ്പം ദൂരെ നിലാവില്‍ പുതഞ്ഞുനില്‍ക്കുന്ന പള്ളിയുടെ ഗോഥിക് പശ്ചാത്തലത്തില്‍ ചുവന്ന ചുരിദാറും ഷാളുമണിഞ്ഞ്, പുഞ്ചിരിച്ചുകൊണ്ട് അവള്‍ നില്‍ക്കുന്നു. അതൊരു സ്വപ്നമല്ല എന്ന്‍ തിരിച്ചറിയുന്നത് വരെ അയാള്‍
💬 Comments
View all comments