0%

Chapter Title : കോബ്രാഹില്‍സിലെ നിധി 17 [Smitha]

Author : സ്മിത Read All Parts 263

എന്തോ അന്വേഷിക്കുന്നു. തന്‍റെ ശരീരം അടിമുടിപൂത്തുലയുന്നതും തപഗ്രസ്തമാകുന്നതും അവള്‍ അറിഞ്ഞു. അവള്‍ പതിയെ മുഖം കുനിച്ചു. അല്‍പ്പം കഴിഞ്ഞ് മുഖമുയര്‍ത്തുമ്പോള്‍ അവള്‍ അയാളെ കണ്ടില്ല. *********************************************** രാഹുലിന്‍റെ മനസ്സ് നിറയെ ദിവ്യ മാത്രമായിരുന്നു. ഒരു പുരാവൃത്തത്തില്‍ വര്‍ണ്ണിക്കപ്പെട്ട അകാലമൃത്യുവടഞ്ഞ ഒരു യുവസന്ന്യാസിയുടെ പുനര്‍ജ്ജനിയാണോ താന്‍? കാലത്തിന്റെ തിരശീലകള്‍ക്കപ്പുറത്ത് തുടങ്ങി പൂര്‍ത്തിയാക്കപ്പെടാത്ത ഒരു പ്രണയ നാടകത്തിലെ ബാക്കിപത്രമാണോ തന്‍റെ ജന്മം? അയാള്‍ക്ക് ഉത്തരം കിട്ടിയില്ല. അല്ലെങ്കില്‍ ഒരു തപസ്വിയായ താന്‍ എന്തിനിവിടെ വന്നു? ഒരു തപസ്വിയുടെ പുനര്‍ജ്ജനി കാത്തുകഴിയുന്ന ഒരു പെണ്‍കുട്ടിയെ താന്‍ എന്തിന് കണ്ടു? അല്‍പ്പം മുമ്പ് നദീ തീരത്ത് വെച്ച് താന്‍ എന്തിന് അവളുടെ പാട്ട് പിന്തുടര്‍ന്നു? അവളുടെ സൌന്ദര്യത്താല്‍ താന്‍ എന്തിന് പ്രലോഭിതനായി? തന്‍റെ ബ്രഹ്മചര്യ ശക്തി ഇവളുടെ മുമ്പില്‍ മാത്രം എന്ത് കൊണ്ട് ദുര്‍ബലമാകുന്നു? കോബ്രാഹില്‍സിലേക്കുള്ള യാത്ര അയാളോര്‍ത്തു. സംഭവങ്ങളോരോന്നും. ഹൌ കുഡ് ഇറ്റ്‌ ബീ കോയിന്‍സിഡന്‍റ്റല്‍? അയാള്‍ സ്വയം ഉരുവിട്ടു. അല്‍പ്പം മുമ്പ് വരെ ദിവ്യ ഒരു നല്ല സുഹൃത്തിനെപ്പോലെയായിരുന്നു. അവളെക്കുറിച്ച് കേട്ടറിഞ്ഞത്, വായിച്ചറിഞ്ഞത്, അവളുടെ അസാമാന്യബുദ്ധിവൈഭവം, എല്ലാം തനിക്കവളെ ഗുരുശിഷ്യബന്ധത്തിനപ്പുറം നല്ലൊരു സുഹൃത്തായി കാണുന്നതിന് തടസ്സമായില്ല. എന്നാല്‍ പുതിയ സംഭവം എല്ലാ കാഴ്ച്ചപ്പാടുകളെയും മാറ്റിമറിക്കുന്നു. അവളുടെ കണ്ണുകളില്‍ കത്തിനിന്ന വികാരം! അതിപ്പോഴും തന്‍റെ മുമ്പിലുണ്ട്. അതിപ്രശസ്തമായ ഒരു രാജവംശത്തിലെ അവസാനത്തെ കണ്ണി. ഗണിതശാസ്ത്രത്തെ വിസ്മയിപ്പിക്കുന്നത്ര സമ്പത്തിന്‍റെ ഏക അവകാശി. അവള്‍ തന്നെപ്പോലെ ഒരു തപസ്വിയെയാണോ കാമിക്കുന്നത്? ജീവിത സഖിയാക്കാന്‍ കൊതിക്കുന്നത്? "എന്‍റെ അറിവില്‍ മെറ്റാഫിസിക്കലായ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായെങ്കിലും സംഭവിച്ചിട്ടുണ്ട്," ഫാദര്‍ ഗബ്രിയേലിന്റെ ശബ്ദം രാഹുലിനെ ചിന്തയില്‍ നിന്നുമുണര്‍ത്തി. അപ്പോഴാണ്‌

💬 Comments

View all comments