0%

Chapter Title : കോബ്രാഹില്‍സിലെ നിധി 17 [Smitha]

Author : സ്മിത Read All Parts 262

മാറില്‍ പതിഞ്ഞപ്പോള്‍ പുഷ്പ സൌരഭ്യമേറ്റ് മാര്‍മുത്തുകള്‍ തുടുക്കുന്നത് ദിവ്യ അറിഞ്ഞു. അയാളുടെ കണ്ണുകളിലേക്കും പിന്നെ മിഴികള്‍ താഴ്ത്തി അവള്‍ സ്വന്തം മാറിലേക്ക് നോക്കി. പിന്നെ തപിക്കുന്ന ഹൃദയത്തോടെ, കാമസുഗന്ധിയായ മിഴികളോടെ, പ്രണയപാരവശ്യത്താല്‍ വിതുമ്പിവിറയ്ക്കുന്ന ചുണ്ടുകളോടെ അവള്‍ വീണ്ടും അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകള്‍ പിന്നെ ശില്പ്പഭംഗിയുള്ള അവളുടെ ഉടലിന്‍റെ നഗ്നതയില്‍ പതിഞ്ഞു. പൊക്കിള്‍ക്കൊടിയില്‍. നനഞ്ഞൊട്ടിയ സ്കര്‍ട്ടിലൂടെ കാണാവുന്ന തുടകളുടെ മാദകഭംഗിയില്‍. ദിവ്യ കൈയുയര്‍ത്തി വിടര്‍ന്ന്‍ പടര്‍ന്ന തലമുടി മാടിയൊതുക്കി. തന്‍റെ കണ്ണുകളിലും നിശ്വാസത്തിലും തപം നിറയുന്നത് അയാള്‍ അറിഞ്ഞു. ഇതുവരെ അറിയാത്ത ഒരഗ്നിയുടെ ചൂട് ധമനികളിലേക്ക് സംക്രമിക്കുന്നു. ശരീരത്തില്‍, ആത്മാവിന്‍റെ നിഗൂഡ ഇടങ്ങളില്‍ ഇതുവരെ ദൃശ്യമാകാത്ത മോഹന വര്‍ണ്ണങ്ങള്‍ പടര്‍ന്നിറങ്ങുന്നു. ഒരു ഉള്‍ത്തരിപ്പ്...! ഒരു ദാഹം...! ജലരാശിയുടെ കുളിരാര്‍ന്ന ആഴങ്ങളില്‍ നിന്ന്‍ ഉയര്‍ന്ന് അവള്‍ വെള്ളം തെറിപ്പിച്ച് ഉയരുന്നു. തലമുടിയുലച്ച്, പരിസരം മറന്ന്‍ സ്വപ്ന സദൃശ്യമായ ചലനങ്ങളോടെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളിലൂടെ പുറത്ത് കാണപ്പെടുന്ന വശ്യമാദകത്വമിളക്കി, തലോടി.... അവള്‍ പാടി... പ്രണയത്തിന്‍റെ താപവും കിതപ്പും കാമത്തിന്‍റെ ഗ്രീഷ്മ സ്പര്‍ശവും ദിവ്യത്വവും നിറഞ്ഞ ഒരു ഗാനം.... ചേതോഹരമായ സുഖാനുഭൂതി അവളുടെ മുഖത്ത് നിറഞ്ഞു. രാഹുല്‍ മുമ്പോട്ട്‌ നടന്നു. അവളുടെ നേരെ. തീരത്ത് നിന്ന്‍ അയാള്‍ നദിയിലേക്കിറങ്ങി. കാലുകള്‍ വെള്ളത്തില്‍ തട്ടിയപ്പോള്‍ അയാള്‍ പെട്ടെന്ന് നിന്നു. തൊട്ടുമുമ്പില്‍ നില്‍ക്കുന്ന ദിവ്യയെ അയാള്‍ ഉറ്റുനോക്കി. പാട്ടിന്‍റെ ലഹരിനിറഞ്ഞ ഒരു വേള ദിവ്യ കണ്ണുകള്‍ തുറക്കുമ്പോള്‍ മുമ്പില്‍ രാഹുല്‍ നില്‍ക്കുന്നത് കണ്ടു. അയാളുടെ കണ്ണുകള്‍ അവളുടെ കണ്ണുകളോടിടഞ്ഞു. അയാള്‍ തന്‍റെ കണ്ണുകളില്‍ എന്തോ തിരയുന്നത് അവള്‍ കണ്ടു. അയാള്‍ എന്തോ കണ്ടെത്താന്‍ ശ്രമിക്കുന്നു.

💬 Comments

View all comments