0%

Chapter Title : കോബ്രാഹില്‍സിലെ നിധി 17 [Smitha]

Author : സ്മിത Read All Parts 260

ഒരു വേള പുസ്തകങ്ങള്‍ ഷെല്‍ഫില്‍ ക്രമമായി അടുക്കിവെക്കുന്നതിനിടയില്‍ അവളുടെ കൈയില്‍ നിന്ന്‍ അയാളുടെ ഒരു ഡയറി താഴേക്ക് വീണു. പേജുകള്‍ തുറന്ന്‍ നിലത്ത് വീണ ആ ഡയറിയില്‍ നിന്ന്‍ ഒരു കളര്‍ ഫോട്ടോഗ്രാഫ് പുറത്തേക്ക് വീണു. അത് അവള്‍ എടുത്തു. അതിലേക്ക് നോക്കിയ ദിവ്യ വിസ്മയഭരിതയായി. വിസ്മയം ഓരോ നിമിഷവും പെരുകിനിറയുന്നത് അവള്‍ അറിഞ്ഞു. അവള്‍ ആ ഫോട്ടോയിലെ ആളുകളുടെ മുഖങ്ങളിലേക്ക് സ്വയം മറന്ന് നോക്കിയിരുന്നു. കാണക്കാണെ അവളുടെ വിസ്മയം അത്യാഹ്ലാദമായി രൂപാന്തരപ്പെട്ടു. *********************************************** നദീ തീരത്ത് അപരാഹ്നത്തിന്‍റെ നിറവ്. ദൂരെ മലനിരകളിലും നദിയുടെ തീരങ്ങളെ പുതഞ്ഞുകിടക്കുന്ന പൂക്കളിലും പക്ഷികളിലും ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും ചലനങ്ങളിലും വസന്തത്തിന്‍റെ യൌവ്വന ചാരുത. പുഴയുടെ സംഗീതത്തിലും ഒരു വസന്തഭംഗി. രാഹുല്‍ നദീ തീരത്തുകൂടി നടക്കുകയായിരുന്നു. കറുത്തിരുണ്ട പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുഴയുടെ ഒരു പ്രത്യേകഭാഗത്ത് അയാള്‍ മിക്ക സായാഹ്നങ്ങളിലും വരാറുണ്ടായിരുന്നു. മന്ത്രശുദ്ധമായ ആ വിജനതയില്‍ ധ്യാനിച്ചിരിക്കുക അയാളുടെ പതിവായിരുന്നു. പുഴയുടെ വിശാലമായ സ്ഫടികപ്പരപ്പിന്‍റെ ഇരു വശങ്ങളിലും നിറയെ ദേവദാരുക്കള്‍ വളര്‍ന്നിരുന്നു. പലരും മുമ്പ് അവിടെ ഒത്തുകൂടുമായിരുന്നു. എന്നാല്‍ രാഹുലിന്‍റെ വരവോടെ അവര്‍ അവിടെ വരുന്നത് നിര്‍ത്തി. അയാളുടെ സിദ്ധിയെപ്പറ്റി കേട്ടറിഞ്ഞ നാട്ടുകാര്‍ ആരും തന്നെ അയാളുടെ ഏകാന്തതയെ ശല്യപ്പെടുത്തിയില്ല. ഋതുപര്‍ണ്ണയുടെയും ശാന്തിദേവിന്‍റെയും ഐതിഹ്യമറിയാവുന്നവര്‍ അയാള്‍ ദിവ്യയുമായി ഒരുമിക്കുന്ന നാളിന് വേണ്ടി കാത്തിരുന്നു. തീരത്ത് പുഴയ്ക്ക് അഭിമുഖമായി ഒരു പാറയുടെ ചുവട്ടില്‍ രാഹുല്‍ ഇരുന്നു. കണ്ണുകളടച്ചു. "ഓം ഭൂര്‍ ഭുവസ്വഹ സത്വവിതുര്‍വരേണ്യം...." ഗായത്രിമന്ത്രത്തിന്‍റെ പവിത്ര നാദം അന്തരീക്ഷത്തില്‍ നിറഞ്ഞു. കണ്ണുകളടച്ച് അതിഗാഡമായ തപസ്സിന്‍റെ അനുഭൂതിയിലേക്ക് അയാള്‍ മടങ്ങി. അതിന്‍റെ തീവ്രതയുടെ മുമ്പില്‍ സ്ഥലകാലങ്ങളെല്ലാം പിന്‍വാങ്ങി.

💬 Comments

View all comments